വരാനിരിക്കുന്ന സാമ്പത്തികമാന്ദ്യത്തെ കുറിച്ച് മുന്നറിയിപ്പുമായി ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ്.
മാന്ദ്യം വരാനിരിക്കുന്നതിനാൽ കാറുകളും ടിവികളും ഫ്രിഡ്ജുകളും വാങ്ങുന്നത് ഒഴിവാക്കണമെന്ന് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നു. മാന്ദ്യകാലത്ത് എങ്ങനെ കഷ്ടപ്പാടുകൾ കുറയ്ക്കാമെന്നതിനെ കുറിച്ച് പൗരന്മാർക്കും ചെറുകിട ബിസിനസ്സ് ഉടമകൾക്കുമാണ് ബെസോസിന്റെ ഉപദേശം. അടുത്തിടെ CNN-ന് നൽകിയ അഭിമുഖത്തിലാണ് ആമസോൺ സ്ഥാപകനും എക്സിക്യൂട്ടീവ് ചെയർമാനുമായ ബെസോസ് “സമ്പദ്‌വ്യവസ്ഥ ഇപ്പോൾ മികച്ചതായി കാണുന്നില്ല” എന്നതിനാൽ പണം ലാഭിക്കാൻ ആളുകളെ ഉപദേശിച്ചത്. പണം ലാഭിക്കാൻ കാറുകളും ടിവികളും വാങ്ങുന്നത് പോലുള്ള വിലകൂടിയ വാങ്ങലുകൾ ഒഴിവാക്കാൻ ബെസോസ് അഭ്യർത്ഥിച്ചു.
ആമസോണിന്റെ ബ്ലാക്ക് ഫ്രൈഡേ വിൽപ്പന പൊടിപൊടിക്കുമ്പോഴാണ് ബെസോസിന്റെ ഉപദേശമെന്നത് ശ്രദ്ധേയമാണ്. ഇ-കൊമേഴ്‌സ് സൈറ്റിൽ സ്‌മാർട്ട്‌ഫോണുകൾ മുതൽ ഗൃഹോപകരണങ്ങൾ വരെയുള്ള വിവിധ ഉൽപ്പന്നങ്ങൾക്ക് പുതിയ ഡീലുകളും കിഴിവുകളും വാഗ്ദാനം ചെയ്യുന്നു. ചില ഡീലുകൾ ആമസോൺ ഇന്ത്യ വെബ്സൈറ്റിലും ലഭ്യമാണ്.
മാന്ദ്യം അതിവിദൂരമല്ല
എന്നാൽ വാങ്ങലുകൾ നിർത്തുന്നത് ബെസോസിന്റെ ആമസോണിനെയും ബാധിച്ചേക്കാം. കമ്പനി ഇതിനകം വരുമാനത്തിൽ കുറവ് രേഖപ്പെടുത്തിയാണ്കൂ മുന്നോട്ട് പോകുന്നത്. അതിന്റെ സ്റ്റോക്ക് വില 40%-ത്തിലധികം ഇടിഞ്ഞു. നിലവിലെ സാമ്പത്തിക സ്ഥിതി നോക്കുമ്പോൾ മാന്ദ്യത്തിന്റെ വരവ് അതിവിദൂരമല്ലെന്ന് പ്രവചിക്കപ്പെടുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകളായി, ആമസോൺ, ട്വിറ്റർ, മെറ്റാ, മൈക്രോസോഫ്റ്റ്, ആപ്പിൾ എന്നിവയുൾപ്പെടെയുള്ള വലിയ ടെക് ഭീമന്മാർ കൂട്ട പിരിച്ചുവിടലുകൾ നടത്തി.
<< രസ്‌നയുടെ സ്ഥാപക ചെയർമാനായിരുന്ന അന്തരിച്ചു. >>
ട്വിറ്റർ അതിന്റെ ആഗോള ജീവനക്കാരുടെ 50 ശതമാനവും വെട്ടിക്കുറച്ചപ്പോൾ, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്ട്‌സ്ആപ്പ് എന്നിവയുൾപ്പെടെയുള്ള മെറ്റാ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് ഏകദേശം 13,000 ജീവനക്കാരെ വെട്ടിക്കുറയ്ക്കാനുള്ള പദ്ധതികൾ മാർക്ക് സക്കർബർഗ് പ്രഖ്യാപിച്ചു. ആമസോൺ സിഇഒ ആൻഡി ജാസിയും ആമസോണിൽ നിന്ന് 10,000 ത്തോളം പേരെ പിരിച്ചുവിടുമെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. വരാനിരിക്കുന്ന മാന്ദ്യത്തെക്കുറിച്ചും സമ്പദ്‌വ്യവസ്ഥയുടെ അവസ്ഥയെക്കുറിച്ചും ഇലോൺ മസ്‌ക് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
Amazon’s Black Friday sale is currently live, and the e-commerce site is providing fresh discounts and bargains on a range of goods, including smartphones and household appliances. Even Indian customers can find some offers on the India website. Jeff Bezos, the founder of Amazon, is pleading with consumers to forgo purchasing expensive goods like a refrigerator or television. Bezos has cautioned consumers about the impending recession while urging them to hang onto their pricey products. He gave citizens and small business owners advice on how to lessen their chances of suffering during a recession.