കയറ്റുമതിയിൽ വിപ്ലവം സൃഷ്ടിക്കുകയാണ് രാജ്യം. അതും സ്മാർട്ട് ഫോൺ കയറ്റുമതിയിൽ. 2023 സാമ്പത്തിക വർഷത്തിൽ 9 ബില്യൺ ഡോളറിന്റെ മൊബൈൽ ഫോണുകൾ കയറ്റുമതി ചെയ്യാൻ ഇന്ത്യ ഒരുങ്ങുന്നുവെന്നതാണ് പുതിയ റിപ്പോർട്ട്.
2022 സാമ്പത്തിക വർഷത്തിൽ കയറ്റുമതി 5.8 ബില്യൺ ഡോളർ പിന്നിട്ടിരുന്നു. കഴിഞ്ഞ വർഷം ഇത് 2.2 ബില്യൺ ഡോളറിലായിരുന്നു. ഇന്ത്യ സെല്ലുലാർ ആൻഡ് ഇലക്ട്രോണിക്സ് അസോസിയേഷന്റെ (ICEA) കണക്കുകൾ പ്രകാരം 2026 സാമ്പത്തിക വർഷത്തോടെ ഇന്ത്യയിലെ മൊത്തം ഇലക്ട്രോണിക്സ് നിർമാണം 300 ബില്യൺ ഡോളറായി ഉയരും.
ആപ്പിളും സാംസങ്ങും മുന്നിൽ
ഫോൺ നിർമ്മാണത്തിൽ രാജ്യത്തിന് മുന്നേറ്റം നൽകുന്നത് സാംസങ്ങും ആപ്പിളുമാണ്. ഇന്ത്യയിൽ നിർമിക്കുന്ന ഫോണുകളിൽ പകുതിയും ഈ രണ്ടെണ്ണമാണ്.
- സ്മാർട്ട്ഫോൺ നിർമ്മാണത്തിനായി 41,000 കോടി രൂപയുടെ പ്രൊഡക്ഷൻ-ലിങ്ക്ഡ് ഇൻസെന്റീവ് (PLI) പദ്ധതി 2020-ൽ കേന്ദ്ര സർക്കാർ ആരംഭിച്ചിരുന്നു.
- ഐഫോണുകൾ നിർമ്മിക്കുന്ന രണ്ട് കമ്പനികളായ ഫോക്സ്കോണും പെഗാട്രോണും തമിഴ്നാട്ടിൽ പ്ലാന്റ് സ്ഥാപിച്ചിട്ടുണ്ട്.
- മറ്റൊരു ഐഫോൺ നിർമ്മാതാക്കളായ വിസ്ട്രോണിന്റെ പ്ലാന്റ് കർണാടകയിലാണ്.
- ഉത്തർപ്രദേശിലാണ് സാംസംഗിന്റെ നിർമാണ പ്ലാന്റുളളത്.
- ഗവൺമെന്റിന്റെ പ്രോഡക്ഷൻ-ലിങ്ക്ഡ് ഇൻസെന്റീവ് സ്കീമിൽ നിന്ന് പ്രയോജനം നേടുന്നതിനായി ആപ്പിൾ, സാംസങ് പോലുള്ള കമ്പനികൾ തങ്ങളുടെ കയറ്റുമതിയും ആഭ്യന്തര ഉൽപ്പാദനവും വർദ്ധിപ്പിച്ചതാണ് കയറ്റുമതിയിലെ വർദ്ധനവിന് കാരണമായത്.
കൈ നിറയെ പദ്ധതികളുമായി സർക്കാർ
മൊബൈൽ നിർമ്മാണ വ്യവസായത്തിലെ പിഎൽഐ പദ്ധതി, ആഭ്യന്തര നിർമാണ വ്യവസായത്തിന് ഉണർവ് നൽകാൻ ശ്രമിക്കുന്ന സർക്കാരിന്റെ മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിക്ക് മുതൽക്കൂട്ടായി മാറിയിരിക്കുന്നു.
കയറ്റുമതി വർദ്ധിപ്പിക്കുന്നതിലും ഈ പദ്ധതി വലിയ പങ്കുവഹിച്ചു. മൊബൈൽ നിർമ്മാതാക്കൾക്ക് ഇന്ത്യയിൽ ഹാൻഡ്സെറ്റുകൾ നിർമ്മിക്കുന്നതിന് 1.97 ലക്ഷം കോടി രൂപയുടെ പദ്ധതി സർക്കാർ അവതരിപ്പിച്ചിരുന്നു. മൊബൈൽ നിർമ്മാണത്തിൽ കമ്പനികൾ കരാർ നിർമ്മാതാക്കൾക്ക് അസംബ്ലിംഗ് ഔട്ട്സോഴ്സിംഗ് വഴി നൽകി ചെലവ് കുറയ്ക്കാൻ നോക്കുന്നു. ഫോൺ നിർമാണത്തിലെ പല ഘടകങ്ങളും പേറ്റന്റ് നേടിയവയാണ്.
അവ ദക്ഷിണ കൊറിയ, ജപ്പാൻ, തായ്വാൻ തുടങ്ങിയ രാജ്യങ്ങളിൽ നിർമ്മിക്കപ്പെടുന്നു. ആഗോള ബ്രാൻഡുകൾ സാധാരണയായി മൊബെെൽ ഫോണുകൾ ഇറക്കുമതി ചെയ്ത് അവതരിപ്പിക്കുന്നു. സെമി അല്ലെങ്കിൽ പൂർണമായി ഘടകങ്ങളുളള കിറ്റുകളിൽ നിന്ന് മൊബൈലുകൾ കൂട്ടിച്ചേർക്കുന്ന അസംബ്ലി പ്ലാന്റുകൾ മാത്രമാണ് അവ സ്ഥാപിക്കുന്നത്. ഇന്ത്യ ഹാൻഡ്സെറ്റുകൾ കയറ്റുമതി ചെയ്യുന്നുണ്ടെങ്കിലും, ഈ ഹാൻഡ്സെറ്റുകൾക്കുള്ളിലെ ഘടകങ്ങൾ പലതും ഇപ്പോഴും ഇറക്കുമതി ചെയ്യുന്നവയാണ്. ആഭ്യന്തര ഘടക നിർമാണം പ്രോത്സാഹിപ്പിക്കുന്നതിനും സർക്കാർ പദ്ധതികളുണ്ട്.
പിഎൽഐ ഗുണഭോക്താക്കളാകുന്ന കമ്പനികൾ അവരുടെ മുഴുവൻ വിതരണ ശൃംഖലയും രാജ്യത്തിനകത്ത് നിന്ന് കണ്ടെത്താൻ സർക്കാർ നിർബന്ധിക്കേണ്ടതുണ്ട്. India is expected to export mobile phones worth $9 billion in FY23. In the previous year, it was $5.8 billion. The surge will be due to an increase in production and shipments.