കേരളത്തിലെ കുമരകവും, ബേപ്പൂരുമാണ് 19 സംസ്ഥാനങ്ങളിലെ 36 വിനോദസഞ്ചാരകേന്ദ്രങ്ങളുൾപ്പെടുന്ന പട്ടികയിലിടം നേടിയത്. കര്‍ണ്ണാടകയിലെ ഹംപി, മൈസൂരു തുടങ്ങിയ സ്ഥലങ്ങളും പദ്ധതിയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട വയിൽ പെടുന്നു. പദ്ധതിയുടെ ഭാഗമായി കുമരകത്തേയും, ബേപ്പൂരിലെയും വിനോദസഞ്ചാര സൗകര്യങ്ങൾ വികസിപ്പിക്കും.
ബേപ്പൂരിലെ ഉരു ടൂറിസം, ജലസാഹസിക ടൂറിസം, കുമരകത്തെ കായൽ ടൂറിസം എന്നിവ അടിസ്ഥാനപ്പെടുത്തിയാകും വികസനം.1,151 കോടി രൂപയാണ് പദ്ധതിക്കായി കേന്ദ്രസർക്കാർ വകയിരുത്തിയിരിക്കുന്നത്.
സ്വദേശ് ദർശൻ പദ്ധതി
രാജ്യത്തെ ടൂറിസം സാധ്യതകൾ പ്രോത്സാഹിപ്പിക്കുന്നതിനും, വികസിപ്പിക്കുന്നതിനും, പ്രയോജനപ്പെടുത്തുന്നതിനുമുള്ള കേന്ദ്ര സർക്കാർ പദ്ധതിയാണ് സ്വദേശ് ദർശൻ.2014ലാണ് കേന്ദ്രസർക്കാർ സ്വദേശ് ദര്‍ശന്‍ പദ്ധതിയ്ക്ക് രൂപം നൽകിയത്.ഗവി-വാഗമൺ-തേക്കടി ഇക്കോ സർക്യൂട്ടിന് കീഴിലും ശബരിമല-എരുമേലി-പമ്പ-സന്നിധാനം, ആറന്മുളയിലെ ശ്രീപാർത്ഥസാരഥി, ശിവഗിരി ശ്രീനാരായണഗുരു ആശ്രമം-അരുവിപ്പുറം-കുന്നുമ്പാറ ശ്രീസുബ്രഹ്മണ്യ-ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലം എന്നിവ ഇക്കോ സർക്യൂട്ടിന് കീഴിലും ഉൾപ്പെടുത്തിയതിനു പിന്നാലെയാണ് കുമരകവും, ബേപ്പൂരും ഏറ്റവും പുതിയതായി പട്ടികയിൽ ഇടം നേടിയിരിക്കുന്നത്. റൂറൽ സർക്യൂട്ടിന് കീഴിലുള്ള മലനാട് മലബാർ ക്രൂയിസ് ടൂറിസം പദ്ധതി സ്വദേശ് ദർശൻ സ്കീം 1.0 ന്റെ ഭാഗമായി നേരത്തെ പ്രഖ്യാപിച്ചിരുന്നു.
Also Read More Tourism Related Articles
In the Swadesh Darshan scheme of the Union Tourism Ministry, two tourist destinations in Kerala have been chosen. The top 36 tourism spots across 19 states were led by Kumarakom and Beypur. The initiative has also chosen locations in Karnataka including Mysuru and Hampi. Kumarakat and Beypur will both see the development of tourist amenities as part of the project.