പുതിയ ഇലക്ട്രിക് മോട്ടോർസൈക്കിൾ ഇക്കോഡ്രൈഫ്റ്റ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന PURE EV. ബ്ലാക്ക്, ഗ്രേ, ബ്ലൂ, റെഡ് എന്നീ നാല് നിറങ്ങളിൽ രൂപകൽപ്പന ചെയ്തിരിക്കുന്ന ഇക്കോഡ്രൈഫ്റ്റിന്റെ ഇന്ത്യയിലെ പ്രാരംഭ വില 99,999 രൂപയാണ്
ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ വിലയിലുള്ള ഇലക്ട്രിക് മോട്ടോർസൈക്കിളാണ് ഇക്കോഡ്രൈഫ്റ്റെന്ന് പ്യുവർ ഇവി അവകാശപ്പെടുന്നു. വാഹനത്തിന് ഒറ്റ ചാർജ്ജിൽ 135 കിലോമീറ്റർ വരെ റൈഡിംഗ് റേഞ്ച് ആണ് കമ്പനി അവകാശപ്പെടുന്നത്. AIS 156 സർട്ടിഫിക്കേഷനോടുകൂടിയ 3.0 kWh ബാറ്ററി പാക്ക്, സ്മാർട്ട് ബാറ്ററി മാനേജ്മെന്റ് സിസ്റ്റം, ബ്ലൂടൂത്ത് കണക്റ്റിവിറ്റി എന്നിവ സവിശേഷതകളാണ്. ഹൈദരാബാദ് ആസ്ഥാനമായുള്ള പ്യുവർ ഇവി മാനുഫാക്ച്ചറിംഗ് കേന്ദ്രത്തിലായിരുന്നു വാഹനത്തിന്റെ രൂപകൽപ്പനയും, നിർമ്മാണവും. രാജ്യത്തുടനീളമുള്ള പ്യുവർ ഇവിയുടെ ഡീലർഷിപ്പുകളിൽ വാഹനത്തിന്റെ ബുക്കിംഗ് ആരംഭിച്ചു. ഉപഭോക്താക്കൾക്കായി ഇക്കോഡ്രൈഫ്റ്റിന്റെ ആദ്യ ബാച്ച് ഡെലിവറി മാർച്ച് ഒന്നാം വാരം മുതൽ ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു.
പ്യുവർ EV ecoDryft വില
99,999 രൂപയാണ് വാഹനത്തിന്റെ ഇന്ത്യയിലെ ലോഞ്ചിംഗ് വില. അതേസമയം, ecoDryftന്റെ പാൻ-ഇന്ത്യ എക്സ്-ഷോറൂം ലോഞ്ച് വില 1,14,999 രൂപയാണ്. സബ്സിഡികളും, ആർടിഒ ഫീസും അനുസരിച്ച് ഓൺ-റോഡ് വില വ്യത്യാസപ്പെടും. ഡീലർ ശൃംഖല എല്ലാ പ്രമുഖ നഗരങ്ങളിലും പട്ടണങ്ങളിലും വ്യാപിപ്പിക്കാനാണ് PURE EV ലക്ഷ്യമിടുന്നത്. ദക്ഷിണേഷ്യൻ രാജ്യങ്ങളിലേക്ക് ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നുണ്ടെന്നും ആഫ്രിക്ക, മിഡിൽ ഈസ്റ്റേൺ വിപണികളിലേക്കും വിപണി വ്യാപനം പദ്ധതിയിടുന്നുണ്ടെന്നും കമ്പനി അറിയിച്ചു.
PURE EV, the Electric Vehicle Two-Wheeler (EV2W) company, has launched its ecoDryft electric motorcycle. Available in four colors – Black, Grey, Blue, and Red. The launch price is Rs 99,999 exclusive to the state of New Delhi. And the ecoDryft has a pan-India ex-showroom launch price of Rs 1,14,999.ecoDryft is positioned as the most affordable electric motorcycle in India. In context, most hi-speed forerunners in the electric scooter market cost more than ecoDryft.