പെട്രോൾ, കറന്റ്, മദ്യം, വാഹന നികുതി എന്നിവ വർദ്ധിപ്പിച്ച് കൊണ്ട് കേരള ബജറ്റ് ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ചു
മദ്യവും പെട്രോളും വില കൂടും
പെട്രോൾ, കറന്റ്, മദ്യം, വാഹന നികുതി എന്നിവ വർദ്ധിപ്പിച്ച് കൊണ്ട് കേരള ബജറ്റ് ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ചു. ഭൂമിയുടെ ന്യായവില 20 ശതമാനവും കൂട്ടിയിട്ടുണ്ട്. പെട്രോളിനും ഡീസലിനും ലിറ്ററിന് 2 രൂപയാണ് സെസ് ഈടാക്കുക. 999 രൂപ വരെയുള്ള മദ്യത്തിന് ബോട്ടിലിന് 20 രൂപയും 1000ത്തിന് മുകളിലുള്ള മദ്യത്തിന് ബോട്ടിലിന് 40 രൂപയും കൂടും. സംസ്ഥാനം പ്രതിസന്ധികളില്‍ നിന്നും കര കയറിയ വര്‍ഷമാണ് കടന്നു പോയതെന്ന് ബജറ്റവതരിപ്പിച്ച് ധനമന്ത്രി പറഞ്ഞു.
അതിജീവനത്തിന്റെ വർഷം
അതിജീവനത്തിന്റെ വര്‍ഷമാണ് കടന്ന് പോയതെന്നും വ്യവസായ മേഖലകളിലടക്കം വളര്‍ച്ചയുണ്ടായെന്നും മന്ത്രി പറഞ്ഞു. ആഭ്യന്തര ഉത്പാദനം വർധിച്ചുവെന്ന് പറഞ്ഞ മന്ത്രി വിലക്കയറ്റം നേരിടാൻ ബജറ്റിൽ 2000 കോടി രൂപ വകയിരുത്തി. കേരളത്തില്‍ ആഭ്യന്തരോല്‍പ്പാദനവും തൊഴില്‍/സംരംഭക/നിക്ഷേപ അവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനായി മേക്ക് ഇന്‍ കേരള പദ്ധതി നടപ്പിലാക്കും. മേക്ക് ഇൻ കേരളക്ക് 1000 കോടിയാണ് വകയിരുത്തിയത്. മേക്ക് ഇന്‍ കേരളയുമായി ബന്ധപ്പെട്ട് പഠനം നടത്താന്‍ സെന്റര്‍ ഫോര്‍ ഡെവല്പ്മെന്റ് സ്റ്റഡീസിനെ ചുമതലപ്പെടുത്തിയിരുന്നു. റിപ്പോര്‍ട്ട് പ്രകാരം 2021-22ല്‍ കേരളത്തില്‍ 1,28,000 കോടി രൂപയുടെ ഉത്പന്നങ്ങളാണ് ഇറക്കുമതി ചെയ്തത്. ഇതില്‍ 92 ശതമാനവും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നാണ്. കയറ്റുമതി 74000 കോടി രൂപയുടേതായിരുന്നു.
മെയ്ക്ക് ഇൻ കേരളയ്ക്ക് പ്രോത്സാഹനം
കേരളത്തിന്റെ വ്യാപാര കമ്മി വളരെ കൂടുതലാണ്. ഈ സാഹചര്യത്തില്‍ ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങളില്‍ തദ്ദേശീയമായി ഉത്പാദിപ്പിക്കാന്‍ പറ്റുന്ന സാധ്യതയുള്ളവയെ കണ്ടെത്താനാണ് പഠനം നടത്തിയത്. ഇവ കണ്ടെത്തി കേരളത്തില്‍ ഉത്പാദിപ്പിക്കാനുള്ള പിന്തുണ നല്‍കും. അതിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇതിനായി വ്യവസായ വകുപ്പും അനുബന്ധ വകുപ്പും ചേര്‍ന്ന് പദ്ധതി രൂപീകരിക്കും. കാര്‍ഷിക സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മേയ്ക്ക് ഇൻ കേരളയുടെ പിന്തുണ നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി. 1000 സംരംഭങ്ങള്‍ക്ക് 4 വര്‍ഷം കൊണ്ട് 1,00,000 കോടി രൂപ വിറ്റുവരവ് കൈവരിക്കുന്നതിന് സ്കെയില്‍ അപ്പ് പാക്കേജും പ്രഖ്യാപിച്ചു. തിരുവനന്തപുരത്തും കൊച്ചിയിലും ഗ്രീന്‍ ഹൈഡ്രജന്‍ ഹബ്ബുകള്‍ സ്ഥാപിക്കുന്നതിന് 2 വര്‍ഷത്തിനുള്ളില്‍ 200 കോടി രൂപ ചെലവഴിക്കും.
കെ ഫോണിന് 100 കോടി
കണ്ണൂര്‍ ഐടി പാര്‍ക്ക് ഈ വര്‍ഷം പ്രവര്‍ത്തനം തുടങ്ങും. ടെക്നോപാര്‍ക്കിന് 26 കോടിയും ഇൻഫോപാർക്കിന് 35 കോടിയും കെ ഫോണിന് 100 കോടിയും സ്റ്റാർട്ട് ആപ്പ് മിഷന് ആകെ 120.5 കോടിയും കേരള സ്പേസ് പാര്ക്കിന് 71.84 കോടിയും ബജറ്റിൽ വകയിരുത്തി. വിനോദസഞ്ചാര മേഖലയ്ക്ക് 362.15 കോടി വകയിരുത്തി. വർക്ക് ഫ്രം ഹോമിന് സമാനമായ പദ്ധതി ടൂറിസം മേഖലയിലും ആവിഷ്കരിക്കും. തയാറെടുപ്പുകൾക്കായി 10 കോടി വകയിരുത്തി. ഐടി റിമോർട്ട് വർക്ക് കേന്ദ്രങ്ങൾ, വർക്ക് നിയർ ഹോം കോമൺ ഫെസിലിറ്റി സെന്ററുകൾ എന്നിവ ഒരുക്കാനായി 50 കോടിയാണ് വകയിരുത്തിയത്. ഇക്കോ ടൂറിസത്തിന് ഏഴ് കോടി വകയിരുത്തിയപ്പോൾ ടൂറിസം ഇടനാഴികൾക്കായി ബജറ്റിൽ 50 കോടി വകയിരുത്തി. ടൂറിസം പ്രചാരണത്തിന് 81 കോടിയാണ് വകയിരുത്തിയത്.
പ്രവാസികൾക്ക് 50 കോടി
മടങ്ങിയെത്തുന്ന പ്രവാസികളുടെ പുനരധിവാസത്തിനായി ആകെ 50 കോടി ബജറ്റില്‍ വകയിരുത്തി. ഗള്‍ഫ് മലയാളികളുടെ ഉയര്‍ന്ന വിമാനക്കൂലി പ്രശ്നംപരിഹരിക്കാന്‍ 15 കോടിയുടെ കോര്‍പ്പസ് ഫണ്ട് ബജറ്റിൽ പ്രഖ്യാപിച്ചു. നോർക്ക വഴി പ്രവാസികൾക്ക് പരമാവധി 100 തൊഴിൽ ദിനങ്ങള്‍ ഒരുക്കുമെന്നും ബജറ്റ് പറയുന്നു.
Finance Minister KN Balagopal presented the Kerala budget with hikes in petrol, electricity, liquor and vehicle taxes. The land now has a 20% higher fair value than before. Petrol and diesel will be subject to a 2 rupee per litre cess. The price of alcohol is Rs 20 per bottle for orders under Rs 999 and Rs 40 per bottle for orders over Rs 1000. The year that the state spent recovering from the crisis has passed, the finance minister stated while presenting the budget.