എന്നാൽ ആശ്വാസത്തിന് വകയുണ്ട്. ഇനി അധികകാലം ബുദ്ധിമുട്ടേണ്ടി വരില്ല. ഇന്റർനെറ്റില്ലാതെ തന്നെ ഓൺലൈൻ പണമിടപാടുകൾ നടത്താനാകുന്ന യുപിഐ ലൈറ്റ് ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് പ്രമുഖ യുപിഐ പേയ്മെന്റ് ആപ്പുകളായ ഫോൺപേയും, പേടി എമ്മും
200 രൂപ വരെയുള്ള പണമിടപാടുകൾക്കാണ് ആ സംവിധാനം ഉപയോഗപ്പെടുത്താനാകുക. 2022ൽത്തന്നെ നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) കഴിഞ്ഞ വർഷം യുപിഐ ലൈറ്റ് ആരംഭിക്കുന്നതു സംബന്ധിച്ച പ്രസ്താവന ഇറക്കിയിരുന്നു. 200 രൂപ വരെയുള്ള പണമിടപാടുകൾക്ക് ഇന്റർനെറ്റ്, യുപിഐ പിൻ, മറ്റ് പാസ് വേർഡ് എന്നിവ ഉപയോഗിക്കാതെ തന്നെ പേയ്മെന്റുകൾ നടത്താനാകും എന്നതാണ് സവിശേഷത. എന്നാൽ പേയ്മെന്റുകൾക്കായുള്ള പണം പോകുന്നത് അക്കൗണ്ടുകളിൽ നിന്ന് നേരിട്ടല്ല.
വാലറ്റിൽ എത്ര സൂക്ഷിക്കാം ?
യുപിഐ വാലറ്റിലേയ്ക്ക് മുൻകൂറായി നീക്കി വെയ്ക്കുന്ന പണമാണ് പിന്നീട് പേയ്മെന്റുകൾക്കായി വിനിയോഗിക്കുന്നത്. ഉപയോക്താക്കൾക്ക് UPI ലൈറ്റ് വാലറ്റിലേക്ക് പരമാവധി 2000 രൂപ വരെ ചേർക്കാം. യുപിഐ ലൈറ്റ് വഴി ഇന്റർനെറ്റ് ഇല്ലാതെ പേയ്മെന്റുകൾ നടത്താൻ സാധിക്കുമെങ്കിലും, യുപിഐ ലൈറ്റ് വാലറ്റിലേക്ക് പണം ചേർക്കാൻ ഉപയോക്താക്കൾക്ക് ഇന്റർനെറ്റ് ആവശ്യമാണ്. 2023 ഫെബ്രുവരിയിൽ തന്നെ Paytm അതിന്റെ ആപ്പിൽ UPI ലൈറ്റ് ആദ്യമായി അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അധികം വൈകാതെ, ഫോൺ പേയും സംവിധാനം കൊണ്ടു വരുമെന്നാണ് സൂചന. പ്രമുഖ ബൈ നൗ, പേ ലേറ്റർ ( Buy Now, Pay Later) ആപ്ലിക്കേഷനായ സ്ലൈസ് (Slice) യുപിഐ ലൈറ്റ് അവതരിപ്പിക്കാൻ ഒരുങ്ങുന്നുവെന്ന് സൂചനകളുണ്ട്. എന്തായാലും, ഇന്റർനെറ്റ് ലഭിക്കാത്തതിനാൽ മാത്രം യുപിഐ ഇടപാടുകൾ നടത്താൻ പ്രയാസം നേരിടുന്ന ഗ്രാമപ്രദേശങ്ങളിലെ ഷോപ്പുകൾക്ക് സംവിധാനം ഉപയോഗപ്രദമാകുമെന്നാണ് വിലയിരുത്തുന്നത്.
UPI LITE is an on-device wallet feature that allows users to make real time small value payments of upto Rs 200 without using a UPI PIN. Through this, users can make payments even in offline mode. However, while adding funds to the balance, an internet connection will be required. This will allow transactions with a maximum value of Rs. 200 each. What’s best for users is that they will not require a repetition of KYC if they already have an existing UPI ID.