SSLVക്കു പിന്നാലെ നെക്സ്റ്റ്-ജെൻ ലോഞ്ച് വെഹിക്കിൾ ഉടൻ,സ്പേസ് സ്റ്റാർട്ടപ്പുകൾ പ്രതീക്ഷയിൽ
- ബഹിരാകാശ വാണിജ്യ വിക്ഷേപണ ഭീമനാകാൻ ഇന്ത്യ, എസ്.എസ്. എൽ.വിക്കു പിന്നാലെ നെക്സ്റ്റ്-ജെൻ ലോഞ്ച് വെഹിക്കിൾ ഉടൻ
- ഇന്ത്യയിലെ സ്പേസ് സ്റ്റാർട്ടപ്പുകളും സ്വകാര്യ നിർമാണ മേഖലയും ഏറെ പ്രതീക്ഷയിൽ
- വൺവെബിന്റെ 239 ഉപഗ്രഹങ്ങളുടെ വിക്ഷേപണം ജി.എസ്.എൽ.വി.റോക്കറ്റ് ഉപയോഗിച്ച് മാർച്ച് രണ്ടാം വാരത്തിൽ
- 2025 ഓടെ ഒരുലക്ഷം കോടിരൂപയുടെ വിക്ഷേപണ വിപണി ലക്‌ഷ്യം
- ലോകത്തെ ഏറ്റവും ചെലവ് കുറഞ്ഞ വിക്ഷേപണ റോക്കറ്റാണ് എസ്.എസ്.എൽ.വി .ഒരു വിക്ഷേപണത്തിന് വെറും 35 കോടിരൂപ
ഓരോ ആഴ്ചയിലും ചെറിയ ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് എത്തിക്കാൻ പ്രാപ്തിയുള്ള എസ്.എസ്. എൽ.വി ഇന്ത്യ വിജയകരമായി വിക്ഷേപിച്ചതോടെ ആഗോള ബഹിരാകാശ മേഖല ഇന്ത്യയെ ഉറ്റുനോക്കുകയാണ്. ഒപ്പം ഇന്ത്യയിലെ സ്പേസ് സ്റ്റാർട്ടപ്പുകളും സ്വകാര്യ നിർമാണ മേഖലയും ഏറെ പ്രതീക്ഷയിലാണ്. കുറഞ്ഞ ചിലവിൽ ചെറിയ സ്വകാര്യ പെയ്‌ലോഡുകൾ ബഹിരാകാശത്തെത്തിക്കാൻ ഇന്ത്യ ഒരുക്കിയിരിക്കുന്ന റോക്കറ്റുകൾ ബഹിരാകാശവുമായി ബന്ധപ്പെട്ട വാണിജ്യ മേഖലയിലും ഇന്ത്യയെ നിർണായക ശക്തിയാക്കി മാറ്റും . ഇതോടെ ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങളിൽ ഉപഗ്രഹവിക്ഷേപണത്തിന് ഐ.എസ്.ആർ.ഒയ്ക്ക് SSLV, GSLV, PSLV എന്നിങ്ങനെ കരുത്തുറ്റ മൂന്നു റോക്കറ്റായി.
“ആദ്യവിക്ഷേപണത്തിലെ വീഴ്ചയിൽ നിന്ന് പാഠം ഉൾക്കൊണ്ടാണ് എസ്.എസ്. എൽ.വിയുടെ രണ്ടാം വിജയദൗത്യമെന്ന് ISRO ചെയർമാൻ എസ്.സോമനാഥ് പ്രതികരിച്ചു . ഈ ഒരു വിജയ പശ്ചാത്തലത്തിൽ . വൺവെബിന്റെ (ONE WEB) 239 ഉപഗ്രഹങ്ങളുടെ വിക്ഷേപണം GSLV റോക്കറ്റ് ഉപയോഗിച്ച് മാർച്ച് രണ്ടാം വാരത്തിൽ നടത്തും.
തമിഴ്നാട്ടിലെ കുലശേഖരപട്ടണത്തിൽ SSLV നിർമാണത്തിന് മാത്രമായി വിക്ഷേപണകേന്ദ്രം നിർമ്മിക്കും. ഇത് പിന്നീട്സ്വകാര്യമേഖലയ്ക്ക് കൈമാറാനും ആലോചനയുണ്ട്. ഇന്ത്യയിലെ സ്പേസ് സ്റ്റാർട്ടപ്പുകൾ, ബഹിരാകാശ നിർമാണ മേഖലയിലെ സ്വകാര്യ സ്ഥാപനങ്ങൾ എന്നിവക്കും പൊതുമേഖലക്കൊപ്പം പ്രാധാന്യം കൊടുത്തു കൊണ്ടാകും എൻ ജി എൽ വി യുടെയും എസ്.എസ്. എൽ.വിയുടെയും നിർമാണം
ഇനി നെക്സ്റ്റ്-ജെൻ ലോഞ്ച് വെഹിക്കിൾ (NGLV)
വാണിജ്യ മേഖലയിലെ ഉപഗ്രഹ വിക്ഷേപണത്തിന് ഇനി മുതൽ ഓരോ ആഴ്ചയിലും ചെറിയ ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് എത്തിക്കാൻ പ്രാപ്തിയുള്ള ചെറു റോക്കറ്റായ എസ്.എസ്. എൽ.വി യുണ്ട്. അത് കൊണ്ടുമാത്രം പോരെന്നു ഐ എസ് ആർ ഓക്കു വ്യക്തമായ ഒരു നിഗമനമുണ്ട്. അതുകൊണ്ടു തന്നെ പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (PSLV) പോലുള്ള പ്രവർത്തന സംവിധാനങ്ങളെ മറികടന്നു പ്രവർത്തിക്കുന്ന ഒരു നെക്സ്റ്റ്-ജെൻ ലോഞ്ച് വെഹിക്കിൾ (NGLV) ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം (ISRO) വികസിപ്പിക്കുകയാണ്. ISRO ചെയർമാൻ എസ് സോമനാഥ് മാസങ്ങൾക്കു മുമ്പ് ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു.
ഇന്ത്യയുടെ നെക്സ്റ്റ് ജെൻ ആസ്തി – എൻ ജി എൽ വി
ഐഎസ്ആർഒയുടെ വിശ്വസ്തനായ പിഎസ്എൽവിക്കു പകരക്കാരനാകും ഈ .നെക്സ്റ്റ്-ജെൻ ലോഞ്ച് വെഹിക്കിൾ (NGLV) . വാണിജ്യ ഉപഗ്രഹങ്ങളുടെ വിക്ഷേപണ രംഗത്ത് കൂടുതൽ ഭാരമേറിയ ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലേക്കെത്തിക്കുവാൻ ഇതോടെ ISRO സജ്ജമാകും.
NGLV യുടെ ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനായി ഒരു ബിസിനസ് മോഡൽ വികസിപ്പിചെടുക്കും. വാണിജ്യ ഉപഗ്രഹങ്ങളും ദേശീയ ദൗത്യങ്ങളും വിക്ഷേപിക്കുന്നതിനൊപ്പം റോക്കറ്റിന്റെ വ്യവസായ പങ്കാളിത്തം തുടക്കം മുതൽ ഉറപ്പാക്കുന്നതും ഇതിൽ ഉൾപ്പെടും. ആശയവിനിമയ ഉപഗ്രഹ വിക്ഷേപണം, ആഴത്തിലുള്ള ബഹിരാകാശ ദൗത്യങ്ങൾ, ഭാവിയിലെ മനുഷ്യ ബഹിരാകാശ യാത്രകൾ, ചരക്ക് ദൗത്യങ്ങൾ തുടങ്ങിയ മേഖലകളിലാണ് എൻജിഎൽവി സാധ്യതയുള്ള ഉപയോഗങ്ങൾ.
എൻജിഎൽവിയിൽ, ജിയോസ്റ്റേഷണറി ട്രാൻസ്ഫർ ഓർബിറ്റിലേക്ക് (GTO) പത്ത് ടൺ പേലോഡ് ശേഷിയുള്ള, ഭ്രമണപഥത്തിൽ നിന്ന് മൂന്ന് ഘട്ടങ്ങളുള്ള, പുനരുപയോഗിക്കാവുന്ന ഹെവി-ലിഫ്റ്റ് വാഹനമാണ് ഐഎസ്ആർഒ വികസിപ്പിച്ചുകൊണ്ടിരിക്കുന്നത്.
വിലകുറഞ്ഞതും കാര്യക്ഷമവുമായ ബൂസ്റ്റർ ഘട്ടങ്ങൾക്കായി NGLV സെമി-ക്രയോജനിക് പ്രൊപ്പൽഷൻ സിസ്റ്റത്തിൽ ഓക്സിഡൈസറായി ലിക്വിഡ് ഓക്സിജനും ഇന്ധനമായി ശുദ്ധീകരിച്ച മണ്ണെണ്ണയുമാകും ഉപയോഗിക്കുക.
ബൾക്ക് നിർമ്മാണം, സിസ്റ്റങ്ങളിലെ മോഡുലാരിറ്റി, അനായാസ സ്റ്റേജുകൾ, ബഹിരാകാശത്തേക്ക് കുറഞ്ഞ ടേൺ എറൗണ്ട് സമയം എന്നിവ ഉറപ്പാക്കുന്ന ലളിതവും കരുത്തുറ്റതുമായ ഒരു ഡിസൈൻ NGLV അവതരിപ്പിക്കും.
പിഎസ്എൽവിയുടെ വാണിജ്യാവശ്യം ഉള്ളിടത്തോളം കാലം അത് കൈവിടില്ലന്നു ISRO ചെയർമാൻ വ്യക്തമാക്കിയിരുന്നു.
The SSLV is capable of launching small satellites into space every week. With the successful launch of SSLV India, the global space sector is eyeing India. And India’s space startups and private manufacturing sector are highly anticipated. The rockets that India has prepared to launch small private payloads into space at a low cost will also make India a critical force in the space-related commercial sector. With this, ISRO has SSLV for satellite launch in India’s space missions. Three powerful rockets namely SSLV, GSLV and PSLV.