Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

വാടകവീട്ടിലെ അറ്റകുറ്റപ്പണികൾ ആര് നടത്തണം?

21 June 2026

എയർ ലഗേജ് പരിധികൾ അറിയാം

21 June 2026

പ്രാഞ്ജലിയുടെ വിജയഗാഥ

21 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » വന്ദേ ഭാരത് ഒരു മെയ്ക്ക് ഇൻ ഇന്ത്യ വിജയം
News Update

വന്ദേ ഭാരത് ഒരു മെയ്ക്ക് ഇൻ ഇന്ത്യ വിജയം

രാജ്യത്ത് ഇപ്പോൾ 10 വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾ സർവീസ് നടത്തുന്നുണ്ട്
News DeskBy News Desk14 February 2023Updated:14 February 20232 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ സെമി-ഹൈ-സ്പീഡ് ട്രെയിനായ വന്ദേ ഭാരത് എക്സ്പ്രസ് “മെയ്ക്ക് ഇൻ ഇന്ത്യ” പദ്ധതിയുടെ വിജയഗാഥയായി മാറുകയാണ്.

കഴിഞ്ഞ വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾ സിഎസ്എംടി സ്റ്റേഷനിൽ നിന്ന് ഫ്ളാഗ് ഓഫ് ചെയ്തു. ഒന്ന് സോലാപൂരിലേക്കും മറ്റൊന്ന് സായ്നഗർ ഷിർദിയിലേക്കും. ഇവ രണ്ടും കൂടി വരുന്നതോടെ രാജ്യത്ത് ഇപ്പോൾ 10 വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുകളുണ്ട്.

ലോകോത്തര പാസഞ്ചർ സൗകര്യങ്ങളുള്ള ഇന്ത്യയിലെ ആദ്യത്തെ സെമി ഹൈസ്പീഡ് ട്രെയിനാണിത്. വായു പ്രതിരോധത്തെ ചെറുക്കാനും മണിക്കൂറിൽ 160 കിലോമീറ്റർ വേഗത കൈവരിക്കാനുമുള്ള എയറോഡൈനാമിക് ഡിസൈൻ പോലുള്ള ലോകോത്തര സവിശേഷതകളോടെയാണ് വന്ദേ ഭാരത് സജ്ജീകരിച്ചിരിക്കുന്നത്. വേഗത, സുരക്ഷ, മികച്ച സേവനം, ആഡംബരപൂർണമായ യാത്ര എന്നിവയാണ് ഈ ട്രെയിനിന്റെ പ്രത്യേകതകൾ. Regenerative braking technology ഊർജ്ജ ഉപഭോഗവും CO2 എമിഷനും കുറയ്ക്കുന്നു.

Also Read: Vande Bharat Train Related News

ഇന്ത്യൻ റെയിൽവേയുടെ അഭിമാനക്കുതിപ്പ്

അത്യാധുനികസംവിധാനങ്ങളടങ്ങിയ വന്ദേ ഭാരത് ട്രെയിനിനു കേവലം 52 സെക്കൻഡിൽ മണിക്കൂറിൽ 100 കിലോമീറ്റർവരെ വേഗത കൈവരിക്കാനാകും. പരമാവധിവേഗത മണിക്കൂറിൽ 180 കിലോമീറ്ററാണ്, യാത്രാ സമയം 25% മുതൽ 45% വരെ കുറയ്ക്കുകയും ചെയ്യും.  ദൈനംദിന യാത്രക്കാർക്കും വിദ്യാർത്ഥികൾക്കും പ്രയോജനപ്പെടുന്നതിന് പുറമെ ടൂറിസം, ഐടി, നിർമ്മാണ മേഖലകൾക്ക് ഇത് ഉത്തേജനം നൽകുന്നു. ആധുനിക ജിപിഎസ് അധിഷ്ഠിത പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റം, ഓട്ടോമാറ്റിക് ഡോറുകൾ, ബയോ-വാക്വം ടോയ്‌ലറ്റുകൾ എന്നിവയാൽ സജ്ജീകരിച്ചിരിക്കുന്ന ഈ ട്രെയിനുകൾ ഇന്ത്യൻ റെയിൽവേയെ ഒരു വലിയ കുതിച്ചുചാട്ടം നടത്താൻ സഹായിച്ചു.

അത്യാധുനിക സജ്ജീകരണങ്ങൾ

2023ൽ നവീകരിച്ച വന്ദേ ഭാരത് എക്സ്പ്രസിനു മുൻപതിപ്പിലെ 430 ടണ്ണിനുപകരം 392 ടൺ ഭാരമാണുള്ളത്. ശീതികരണസംവിധാനം 15 ശതമാനം കൂടുതൽ ഊർജക്ഷമതയുള്ളതാകുമെന്നതിനാൽ വന്ദേ ഭാരത് എക്സ്പ്രസ് പരിസ്ഥിതിസൗഹൃദമാണ്. ട്രാക്ഷൻ മോട്ടോറിൽ പൊടിശല്യമുണ്ടാകാത്ത ശുദ്ധവായുശീതീകരണ സംവിധാനമുള്ളതിനാൽ യാത്ര കൂടുതൽ സുഖകരമാകുന്നു. നേരത്തെ എക്സിക്യൂട്ടീവ് ക്ലാസ് യാത്രക്കാർക്കുമാത്രം നൽകിയിരുന്ന സൈഡ് റിക്ലൈനർ സീറ്റ് സൗകര്യം ഇനി എല്ലാ ക്ലാസുകൾക്കും ഉണ്ടാകും. എക്സിക്യൂട്ടീവ് കോച്ചുകൾക്ക് 180 ഡിഗ്രി കറങ്ങുന്ന സീറ്റുകളെന്ന അധികസവിശേഷതയുമുണ്ട്. വന്ദേ ഭാരത് എക്സ്പ്രസിന്റെ പുതിയ പതിപ്പിൽ, വായുശുദ്ധീകരണത്തിനായി റൂഫ്-മൗണ്ടഡ് പാക്കേജ് യൂണിറ്റിൽ (RMPU) ഫോട്ടോ-കാറ്റലിറ്റിക് അൾട്രാവയലറ്റ് വായുശുദ്ധീകരണസംവിധാനവും സ്ഥാപിച്ചിട്ടുണ്ട്. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ട്രെയിൻ കൂട്ടിയിടി ഒഴിവാക്കൽ സംവിധാനമായ ‘കവച്’ ഉൾപ്പെടെയുള്ള വിപുലമായ അത്യാധുനിക സുരക്ഷാസവിശേഷതകളും ഉൾക്കൊള്ളിച്ചിട്ടുണ്ട്.

Related Tags: Narendra Modi | Modi Government

The launch of India’s first indigenous semi-high-speed train, the Vande Bharat Express, is a “Make in India” success story. On Friday, Prime Minister Narendra Modi flagged off two Vande Bharat Express trains from CSMT station, one to Solapur and the other to Sainagar Shirdi. With the addition of these two, the country now has 10 Vande Bharat Express trains.

banner Make in India Modi government PM Modi Vande Bharat Mission Vande Bharat train
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

വാടകവീട്ടിലെ അറ്റകുറ്റപ്പണികൾ ആര് നടത്തണം?

21 June 2026

എയർ ലഗേജ് പരിധികൾ അറിയാം

21 June 2026

പ്രാഞ്ജലിയുടെ വിജയഗാഥ

21 June 2026

ഇൻഡോ അറബ് ടൂറിസം മീറ്റ് കേരളത്തിലേക്ക്

21 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • വാടകവീട്ടിലെ അറ്റകുറ്റപ്പണികൾ ആര് നടത്തണം?
  • എയർ ലഗേജ് പരിധികൾ അറിയാം
  • പ്രാഞ്ജലിയുടെ വിജയഗാഥ
  • ഇൻഡോ അറബ് ടൂറിസം മീറ്റ് കേരളത്തിലേക്ക്
  • വിജയ്‌യുടെ വിജയ മന്ത്രങ്ങൾ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • വാടകവീട്ടിലെ അറ്റകുറ്റപ്പണികൾ ആര് നടത്തണം?
  • എയർ ലഗേജ് പരിധികൾ അറിയാം
  • പ്രാഞ്ജലിയുടെ വിജയഗാഥ
  • ഇൻഡോ അറബ് ടൂറിസം മീറ്റ് കേരളത്തിലേക്ക്
  • വിജയ്‌യുടെ വിജയ മന്ത്രങ്ങൾ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil