Aero India 2023-ൽ ശ്രദ്ധ നേടി ബെംഗളൂരു ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് നിർമ്മിച്ച ജെറ്റ്പാക്ക് സ്യൂട്ട്.
സവിശേഷതകളുളള ഈ ജെറ്റ്പാക്ക് സ്യൂട്ട് പരീക്ഷിക്കാൻ ഇന്ത്യൻ ആർമി തയ്യാറെടുക്കുന്നതായാണ് റിപ്പോർട്ട്. പരീക്ഷണാടിസ്ഥാനത്തിൽ 48 ജെറ്റ് സ്യൂട്ടുകൾ വാങ്ങുന്നതിന് ഇന്ത്യൻ ആർമി കരാറിലേർപ്പെട്ടു. ഇത് സൈനികരെ പക്ഷികളെപ്പോലെ പറക്കാനും ദൗത്യങ്ങൾ നിർവഹിക്കാനും പ്രാപ്തരാക്കും. ടെസ്റ്റ് വിജയിച്ചാൽ, സൈന്യം വലിയ തോതിലുള്ള സംഭരണം ആരംഭിക്കുമെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു.
അബ്സലൂട്ട് കോമ്പോസിറ്റ് പ്രൈവറ്റ് ലിമിറ്റഡ് നിർമ്മിച്ച ജെറ്റ്പാക്ക് സ്യൂട്ടിൽ പിന്നിലെ ടർബോ എഞ്ചിൻ ഉൾപ്പെടെ അഞ്ച് എഞ്ചിനുകളാണ് ഉപയോഗിച്ചിരിക്കുന്നത്. മൂന്ന് കിലോഗ്രാം ഭാരമുള്ള സ്യൂട്ടിന് 80 കിലോഗ്രാം ഭാരം വഹിച്ച് പറക്കാൻ കഴിയും. 10 മിനിറ്റ് കൊണ്ട് 10 കിലോമീറ്റർ പറക്കാൻ കഴിവുളള ജെറ്റ് പാക്ക് സ്യൂട്ടിൽ മൈലേജിന്റെ കാര്യത്തിൽ കൂടുതൽ ഇന്ധനക്ഷമത നേടുന്നതിനുള്ള ഗവേഷണം തുടരുകയാണ്.
ധരിക്കാവുന്ന ജെറ്റ്പാക്കിൽ ഡീസൽ ടാങ്ക്, ഇലക്ട്രോണിക്സ് എന്നിവയുള്ള ഒരു ബാക്ക്പാക്ക് അടങ്ങിയിരിക്കുന്നു. ടാങ്ക് കപ്പാസിറ്റി 30 ലിറ്ററാണ്, അത് ക്രമീകരിക്കാവുന്നതാണ്. ഗ്യാസ് ടർബൈൻ ഉപയോഗിച്ചാണ് ഇത് പ്രവർത്തിക്കുന്നത്, മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ ഒരു സൈനികനെ 10 മുതൽ 15 മീറ്റർ വരെ ഉയർത്താൻ കഴിയും.
കമ്പനി പറയുന്നതനുസരിച്ച്, ജെറ്റ് സ്യൂട്ടിൽ 70 ശതമാനം തദ്ദേശീയ ഘടകങ്ങൾ ഉണ്ട്, മൊത്തം തദ്ദേശീയമായി നിർമിക്കാനുളള ശ്രമങ്ങൾ നടക്കുന്നു. ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും ഒതുക്കമുള്ള പറക്കുന്ന യന്ത്രമാണിതെന്ന് അബ്സലൂട്ട് കോമ്പോസിറ്റ് മാനേജിംഗ് ഡയറക്ടർ രാഘവ് റെഡ്ഡി പറഞ്ഞു. സഞ്ചാരയോഗ്യമല്ലാത്തതും അപ്രാപ്യവുമായ ഭൂപ്രകൃതികളിൽ ഇത് കരസേനയുടെ പ്രവർത്തനങ്ങൾക്ക് ഉപയോഗപ്രദമാകുമെന്ന് കരുതുന്നു. പ്രകൃതി ദുരന്തങ്ങൾ, മണ്ണിടിച്ചിൽ, തീപിടിത്തം, കെട്ടിട തകർച്ചകൾ എന്നിവയിൽ ഇത് ഉപയോഗിക്കാനാകുമെന്നും പ്രതീക്ഷിക്കുന്നു. ഇത് ഒരു ഡ്രോൺ ആയി ഉപയോഗിക്കാം. നദികൾ മുറിച്ചുകടക്കാനും തകർന്ന പാലങ്ങൾ മറികടക്കാനും ഉപയോഗിക്കാം.
The Jetpack suit, displayed at the Aero India Show 2023 and manufactured by Absolute Composite Private Limited, has caught attention for its uniqueness and is in the running for a contract with the armed forces.Indian armed forces are all set to test the suit manufactured by this Bengaluru start-up which will enable soldiers to fly like birds and carry out missions in March.