ഇന്ധനനിക്ഷേപത്തിലൂടെ ധനികരായ ഗൾഫ് നാടുകളെ പോലെയാകാൻ ഇന്ത്യക്കു കശ്മീരിലെ ലിഥിയം
ലിഥിയം നിക്ഷേപവും അതിന്റെ പ്രായോഗികമായ വിനിയോഗവും വിപണനവും ഇന്ത്യക്കു സ്വർണം പോലെ
- EV30@30 കാമ്പെയ്ൻ വിവരിച്ച കാർബൺ മുക്തലക്ഷ്യങ്ങൾ കൈവരിക്കാൻ
- ഇന്ത്യയുടെ ഊർജ സ്വയംപര്യാപ്തതയിലേക്കുള്ള യാത്രക്കു ഏറെ ഊർജം പകരാൻ
- എല്ലാം വഴികാട്ടും ഈ വൈറ്റ് ഗോൾഡ്
ഭൂമിക്കടിയിൽ ഒരുകാലത്തു കണ്ടെത്തിയ ഇന്ധനത്തിന്റെ ഇന്നും നിലയ്ക്കാത്ത നിക്ഷേപമാണ് ഗൾഫ് രാജ്യങ്ങളെ സമ്പന്നതയുടെ മുകൾത്തട്ടിലേക്കെത്തിച്ചത്. ആ സമ്പത്തിന്റെ കൈതാങ്ങു ഇന്ത്യയും അനുഭവിച്ചറിഞ്ഞിട്ടുള്ളതാണ്. അതേ സൗഭാഗ്യം വികസ്വര രാഷ്ട്രമായ ഇന്ത്യക്കും ലിഥിയം നിക്ഷേപത്തിലൂടെ അധികം താമസിയാതെ കൈവരുമെന്നാണ് സാമ്പത്തിക രംഗത്തിന്റെ കണക്കുകൂട്ടൽ. തക്ക സമയത്തു തന്നെയാണ് ഇന്ത്യയുടെ തങ്ങളുടെ ലിഥിയം നിക്ഷേപത്തെ പറ്റിയുള്ള വെളിപ്പെടുത്തൽ. ലോക ശ്രദ്ധ ഇന്ത്യയിലേക്ക് എന്ന ദൗത്യം നടപ്പാക്കിയെടുത്തു ഇവിടെ ഇന്ത്യ. ഇനി ഉല്പാദനവും വിപണിയുമാണ്. പക്ഷെ ആ നിക്ഷേപത്തെ ഇന്ത്യ വേണ്ട വിധം വിനിയോഗിക്കണം, വിപണിയിലെത്തിക്കണം. ഇന്ത്യ അത് വേണ്ട വിധം വിനിയോഗിച്ചാൽ ജമ്മു കാശ്മീരിൽ കണ്ടെത്തിയ ലിഥിയത്തിന്റെ 59 ലക്ഷം ടൺ നിക്ഷേപം ഇന്ത്യക്കു സ്വയം പര്യാപ്തതയിൽ നിന്നുള്ള സുവർണ സമ്മാനമായിത്തന്നെ മാറും. പെട്രോളും ഡീസലും ഇന്ധനമായി വാഹനങ്ങൾക്കും മറ്റും എത്രത്തോളം ആവശ്യമായിരുന്നുവോ വരും നാളുകളിൽ വാഹനങ്ങൾക്ക് അതിനേക്കാൾ ആവശ്യമുള്ളതാണ് ലിഥിയം ബാറ്ററി. പിന്നെ ലിഥിയം സുപ്രധാന ഘടകമായിട്ടുള്ള ഇലക്ട്രോണിക് ഉത്പന്നങ്ങളും.
ഇ വി കാറുകളുടെ മാസ്മരിക തരംഗത്തിൽ ലോകമെമ്പാടും ലിഥിയത്തിന് ഏറ്റവുമധികം ഡിമാന്റ് വർദ്ധിക്കുന്ന ഈ സന്ദർഭത്തിൽ ജമ്മു കാശ്മീരിലെ റിയാസി ജില്ലയിൽ വൻതോതിലുള്ള ലിഥിയം നിക്ഷേപം കണ്ടെത്തുക എന്നത് അപൂർവമാണ്. ജമ്മുവിൽ ഭൂഗർഭ ഗവേഷണവകുപ്പ് കണ്ടെത്തിയ ലിഥിയം നിക്ഷേപം ഇന്ത്യയുടെ ഭാവി തന്നെ മാറ്റിയെഴുതുമെന്നാണ് സൂചന.
ഗൾഫ് നാടുകളെ പോലെ കൈകാര്യം ചെയ്യണം കരുതലോടെ
മുമ്പ് കർണാടകയിൽ ലിഥിയത്തിന്റെ നിക്ഷേപം കണ്ടെത്തിയിട്ടുണ്ടെങ്കിലും നിക്ഷേപത്തിന്റെ തോത് വളരെ കുറവായിരുന്നു. ജമ്മുവിൽ കണ്ടെത്തിയ ശേഖരം ശരിയായി ഖനനം ചെയ്തെടുത്താൽ സ്വന്തം ഉപയോഗം കഴിഞ്ഞ് ഇന്ത്യയ്ക്ക് ലിഥിയം കയറ്റുമതിയിലൂടെ വലിയ സമ്പത്ത് നേടാനാകും. ലിഥിയം നിക്ഷേപം ഖനനം ചെയ്ത് വ്യാവസായിക കാര്യങ്ങൾക്ക് ഉപയോഗിക്കുകയും കയറ്റുമതി ചെയ്യുകയും ചെയ്താൽ ഈ നൂറ്റാണ്ടിന്റെ പകുതിയോടെ ഇന്ത്യ ലോക സമ്പദ് ശക്തികളിലൊന്നായി മാറുമെന്ന പ്രവചനം യാഥാർത്ഥ്യമാകും.
എങ്ങിനെയാണോ ഗൾഫ് രാജ്യങ്ങൾ പെട്രോളിൽ നിന്നും മറ്റും വിദേശനാണ്യം നേടുന്നത് അതുപോലെ ഇന്ത്യക്കും തങ്ങളുടെ സമ്പദ്വ്യവസ്ഥ ശക്തിപെടുത്താം ലിഥിയത്തിലൂടെ.
പ്രകൃതിവിഭവങ്ങൾ നല്കുന്ന അളവറ്റധനം ആസൂത്രണത്തോടെ ഖനനം ചെയ്തു വിനിയോഗിച്ചാൽ അത് നൂറ്റാണ്ടുകളോളം നീണ്ടുനില്ക്കുന്ന മറ്റ് സാമ്പത്തിക സാദ്ധ്യതകൾ തുറന്നുതരും എന്നതാണ് ഗൾഫ് രാജ്യങ്ങളിലെ നിലവിലെ വികസന പരിപാടികൾ വ്യക്തമാക്കുന്നത്. എണ്ണ ഏറ്റവും കൂടുതൽ ലോകരാജ്യ ങ്ങളിലേക്കു കയറ്റുമതി ചെയ്യുന്ന G 7 രാജ്യങ്ങൾ ആ പണം ഉപയോഗിച്ചാണ് തങ്ങളുടെ ടുറിസം, വികസന, നിർമാണ സാദ്ധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തിയത്.
2030-ഓടെ സ്വകാര്യ കാറുകളുടെ 30 ശതമാനമെങ്കിലും EV കളാക്കുക യെന്നതാണ് ഇന്ത്യയുടെ കാർബൺ മുക്ത പ്രഖ്യാപിത ഹരിത ലക്ഷ്യം. ആ ലക്ഷ്യത്തിലേക്കു മുന്നേറുമ്പോളാണ് ഇന്ത്യയിൽ ഈ ലിഥിയം നിക്ഷേപം കണ്ടെത്തുന്നത്.
ഇവികളുടെ ഉപയോഗം കൂടുതൽ ഫലപ്രാപ്തിയിലാക്കുവാൻ EV കാർ നിർമാണത്തിലെ ഏറ്റവും ചെലവേറിയ ഘടകമായ ലിഥിയം ബാറ്ററികൾ തദ്ദേശീയമായി നിർമ്മിക്കാൻ കേന്ദ്രം ആഗ്രഹിക്കുന്നു. അതിനപ്പുറം ഇന്ത്യയെ ഒരു സാധ്യതയുള്ള ലിഥിയം ബാറ്ററി ഉത്പന്ന കയറ്റുമതിക്കാരനുമാക്കുവാൻ വേണ്ടതെല്ലാം കരുതി വച്ചിട്ടാണ് കേന്ദ്രത്തിന്റെ ജമ്മുവിലെ നിക്ഷേപത്തെ പറ്റിയുള്ള പ്രഖ്യാപനവും.
ലിഥിയത്തിന്റെ ആഗോള വില ഉയരുന്നോ?
ഒരു കാര്യം പ്രേത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. വൈറ്റ് ഗോൾഡ് എന്ന് വിളിക്കുന്ന ലിഥിയതിന്റെ വിപണി വിലകുത്തനെ ഉയരുകയാണ്. ഇ വിയുടെ തരംഗത്തിൽ ലിഥിയം-അയൺ ബാറ്ററിയുടെ വില കഴിഞ്ഞ വർഷം വർധിച്ചതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു.
1817-ൽ Johan August Arfwedson കണ്ടെത്തിയ ഒരു നോൺ-ഫെറസ് ലോഹമായ ലിഥിയം ഇന്ന് ലോകത്തിലെ ഏറ്റവും ഡിമാൻഡുള്ള ധാതുക്കളിൽ ഒന്നാണ്.
2022-ൽ ലിഥിയം ക്ഷാമം അനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ട്. വർദ്ധിച്ചുവരുന്ന ഇവി വിപ്ലവത്തിനിടയിൽ വിതരണത്തിന് അനുസരിച്ചു ഡിമാൻഡ് നിലനിർത്താൻ ലോക രാജ്യങ്ങളിലായി വിഘടിച്ചു കിടക്കുന്ന ലിഥിയം നിക്ഷേപത്തിനും ഇ വി ബാറ്ററി നിർമാണത്തിനും കഴിഞ്ഞിട്ടില്ല. ഇങ്ങനെ പോയാൽ 2025 ഓടെ ലോകത്തു ലിഥിയം ക്ഷാമം നേരിടേണ്ടിവരുമെന്ന് ഇന്റർനാഷണൽ എനർജി ഏജൻസി പറയുന്നു.
ലോകത്ത് ചിലി, ഓസ്ട്രേലിയ, ചൈന തുടങ്ങിയ രാജ്യങ്ങളിലാണ് പ്രധാനമായും ലിഥിയം നിക്ഷേപം കണ്ടെത്തിയിട്ടുള്ളത്. റോയിട്ടേഴ്സ് പറയുന്നതനുസരിച്ച്, ലോകത്തിലെ പുതിയ ലിഥിയം വിതരണത്തിന്റെ ഭൂരിഭാഗവും ചൈനയുടെ ലെപിഡോലൈറ്റ് നിക്ഷേപങ്ങൾ പോലുള്ള പുതിയ ഉറവിടങ്ങളിൽ നിന്നാണ് വരുന്നത്.
അമേരിക്കയിലെ കാർനിർമ്മാണ കമ്പനിയായ ടെസ്ല മൂന്ന് വർഷത്തേക്ക് ലിഥിയം വാങ്ങാൻ ചൈനയുമായാണ് കരാർ ഒപ്പിട്ടിരിക്കുന്നത്. ഇന്ത്യ ഇപ്പോൾ ചൈന, ജപ്പാൻ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് ലിഥിയം ഇറക്കുമതി ചെയ്യുന്നത്. ലോകത്തിൽ ഏറ്റവും കൂടുതൽ ലിഥിയം ഇറക്കുമതി ചെയ്യുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. അമേരിക്കയാണ് ഏറ്റവും കൂടുതൽ ലിഥിയം ഇറക്കുമതി ചെയ്യുന്ന രാജ്യം. ലോകത്തിലെ പകുതി ലിഥിയം നിക്ഷേപങ്ങളും അർജന്റീന, ബൊളീവിയ, ചിലി എന്നിവിടങ്ങളിലെ ഉപ്പ് സമതലങ്ങളിലാണുള്ളത്.
ലോകത്തിലെ പകുതി ലിഥിയം നിക്ഷേപങ്ങളും അർജന്റീന, ബൊളീവിയ, ചിലി എന്നിവിടങ്ങളിലെ ഉപ്പ് സമതലങ്ങളിലാണുള്ളത്.
എന്തുകൊണ്ടാണ് ഇത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലിയ ദൗത്യമായിരിക്കുന്നത്?
ഇലക്ട്രിക് വെഹിക്കിൾ പ്ലാനുകൾ മുന്നോട്ട് കൊണ്ടുപോകുന്നതിന് നിർണായകമായ ലിഥിയം ഉൾപ്പെടെയുള്ള പ്രധാന ധാതുക്കളുടെ വിതരണം ശക്തിപ്പെടുത്താൻ ഇന്ത്യ ശ്രമിക്കുന്ന പശ്ചാത്തലത്തിലാണ് ജമ്മു കശ്മീരിലെ ഈ ലിഥിയം നിക്ഷേപം കണ്ടെത്തൽ.
2030 കഴിയുന്നതോടെ പെട്രോൾ, ഡീസൽ ഇന്ധനങ്ങളിൽ ഓടുന്ന വാഹനങ്ങൾ ഇന്ത്യൻ നിരത്തുകളിൽനിന്ന് ഒഴിഞ്ഞുതുടങ്ങും. ലിഥിയം ബാറ്ററി ഉപയോഗിച്ച് പ്രവർത്തിക്കുന്ന വാഹനങ്ങൾ പരിസ്ഥിതിക്ക് മലിനീകരണം സൃഷ്ടിക്കില്ല. രാജ്യത്ത് വരുംവർഷങ്ങളിൽ വൈദ്യുതി വാഹനങ്ങളുടെ കുതിച്ചുചാട്ടമായിരിക്കും ഉണ്ടാവുക എന്നതിന്റെ എല്ലാ ലക്ഷണങ്ങളും ഇപ്പോൾത്തന്നെ കണ്ടുതുടങ്ങിയിട്ടുണ്ട്. ഇലക്ട്രിക് ബസുകളുടെ എണ്ണം പോലും നാൾക്കുനാൾ കൂടിവരികയാണ്. 2021ൽ ഇറങ്ങിയതിന്റെ നാലിരട്ടി ഇലക്ട്രിക് വാഹനങ്ങളാണ് 2022ൽ ഇറങ്ങിയത്. ഇലക്ട്രിക് വാഹനങ്ങളിലും സോളാർ പാനലുകളിലും മൊബൈലുകളിലും ലാപ്ടോപ്പിലും മറ്റും ഉപയോഗിക്കുന്ന റീചാർജ് ബാറ്ററിയിലെ പ്രധാന ഘടകമാണ് ലിഥിയം. സ്മാർട്ട്ഫോണുകൾ, മൊബൈൽ ചാർജറുകൾ, ലാപ്ടോപ്പുകൾ, പേസ്മേക്കറുകൾ, കളിപ്പാട്ടങ്ങൾ, ക്ലോക്കുകൾ എന്നിവയിലും ഉപയോഗിക്കുന്ന ലിഥിയം ഒരു പ്രധാന ഘടകമാണ്.
ഇന്ത്യ ലിഥിയത്തിൽ പൊരുതേണ്ടത് ചൈനയോട്
ലോകത്തിലെ ഏറ്റവും വലിയ ഇവി വിപണി കൂടിയാണ് ചൈന. അസംസ്കൃത ലിഥിയം ഉൽപന്നങ്ങൾ ബാറ്ററികളാക്കി സംസ്കരിക്കുവാനുള്ള ലോകത്തിന്റെ ശേഷിയുടെ 60 ശതമാനവും ചൈനക്കു അവകാശപെട്ടതാണിപ്പോൾ.
ചൈനയുടെ ലക്ഷ്യം ലിഥിയം അയൺ ബാറ്ററികളുടെ വിപണിയുടെ 80 ശതമാനവും പിടിച്ചെടുക്കുകയെന്നതാണ്. Tesla പോലും ലിഥിയം ബാറ്ററികൾക്കായി ചൈനയെ ആശ്രയിക്കുന്നത് ആ ഒരു കുത്തകരംഗത്തേക്കു ഇന്ത്യ തങ്ങളുടെ ലിഥിയം ഉല്പന്നങ്ങളുമായി വിപണിവാതിലുകൾ തുറക്കുമ്പോൾ ചൈനയുടെ എതിർപ്പുകളും സ്വാഭാവികമാണ്. അതിനെ മറികടന്നു ഇന്ത്യ വിപണിസാധ്യതകൾ തേടുമ്പോൾ മത്സര രംഗവും കടുക്കും. കാരണം ഇന്ത്യക്കു ആഭ്യന്തര ഉപയോഗത്തിന് ഇ വി ബാറ്ററികളും ലിഥിയം അടിസ്ഥാന ഉത്പന്നങ്ങളും നിർമിക്കുകയെന്നത് നിലനിൽപ്പിന്റെ പ്രശ്നമാണ്. പക്ഷെ അതിന്റെ വാണിജ്യ സാധ്യത ലിഥിയം കയറ്റുമതിയിൽ തന്നെയാണ്.
2070 ൽ കാർബണില്ലാത്ത ഇന്ത്യ
2070-ഓടെ ‘നെറ്റ് സീറോ’ ഉദ്വമനം കൈവരിക്കുക എന്ന പാരിസ്ഥിതിക ലക്ഷ്യങ്ങൾ കൈവരിക്കാനും ക്ലീൻ എനർജി മിനിസ്റ്റീരിയലിന്റെ EV30@30 കാമ്പെയ്ൻ വിവരിച്ച ലക്ഷ്യങ്ങൾ കൈവരിക്കാനും ഈ കണ്ടെത്തൽ സഹായിച്ചേക്കാം. സാമ്പത്തിക, വ്യാവസായിക വികസനം, ഊർജ്ജ സുരക്ഷ, പ്രാദേശിക വായു മലിനീകരണം കുറയ്ക്കൽ എന്നിവയ്ക്കായി ഇലക്ട്രിക് മൊബിലിറ്റി വാഗ്ദാനം ചെയ്യുന്ന ഒന്നിലധികം ആനുകൂല്യങ്ങൾ സാക്ഷാത്കരിക്കാൻ ഇന്ത്യയുടെ സ്വയം പര്യാപ്തതയിലേക്കുള്ള യാത്രക്കു ഏറെ ഊർജം പകരും ലിഥിയം നിക്ഷേപവും അതിന്റെ പ്രായോഗികമായ വിനിയോഗവുംവിപണനവും എന്നതിൽ സംശയമില്ല.
The endless petroleum reserves once discovered underground are responsible for the Gulf nations’ affluence. India has also felt the impact of this prosperity. It is predicted that India, a developing nation, could soon receive the same riches through lithium investment. It is appropriate that India disclosed its lithium investments. India has implemented the mission of turning the world’s attention to India. Production and marketing are currently in focus. Nevertheless, India needs to effectively utilise that investment and advertise it. It will be present in Jammu and Kashmir if India uses it effectively. India would receive a prized possession from self-sufficiency with the investment of 59 lakh tonnes of lithium.