സ്റ്റാർട്ടപ്പുകളും തുറമുഖ അധിഷ്ഠിത സംരംഭങ്ങളും പ്രോത്സാഹിപ്പിക്കുന്നതിന് പ്രത്യേക ഊന്നൽ നൽകുന്ന പുതിയ വ്യവസായ നയം ആന്ധ്രാപ്രദേശ് ഉടൻ പുറത്തിറക്കുമെന്ന് മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡി
സ്റ്റാർട്ടപ്പുകളും തുറമുഖ അധിഷ്ഠിത സംരംഭങ്ങളും പ്രോത്സാഹിപ്പിക്കുന്നതിന് പ്രത്യേക ഊന്നൽ നൽകുന്ന പുതിയ വ്യവസായ നയം ആന്ധ്രാപ്രദേശ് ഉടൻ പുറത്തിറക്കുമെന്ന് മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡി പറഞ്ഞു. മാർച്ച് 3, 4 തീയതികളിൽ വിശാഖപട്ടണത്ത് നടക്കുന്ന ആഗോള നിക്ഷേപക ഉച്ചകോടിക്ക് (GIS) മുന്നോടിയായി പുതിയ വ്യവസായ നയം രൂപീകരിക്കുന്നത് സംബന്ധിച്ച് വ്യവസായ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രി പ്രാഥമിക അവലോകന യോഗം നടത്തിയിരുന്നു.
വ്യാവസായിക മേഖലയിൽ ശ്രദ്ധേയമായ വളർച്ച കൈവരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ദ്വിദിന ആഗോള നിക്ഷേപക ഉച്ചകോടി സംഘടിപ്പിക്കുന്നത്. “Advantage Andhra Pradesh – Where Abundance Meets Prosperity”. എന്നതാണ് ഉച്ചകോടിയുടെ പ്രമേയം. ഉച്ചകോടിയിൽ ആന്ധ്രാപ്രദേശ് എംഎസ്എംഇകളുടെയും സ്റ്റാർട്ടപ്പുകളുടെയും ശക്തമായ സാന്നിധ്യം, നല്ല അടിസ്ഥാന സൗകര്യങ്ങൾ, ബിസിനസ് സൗഹൃദ അന്തരീക്ഷം എന്നിവ അവതരിപ്പിക്കും. നിക്ഷേപകരെ ആകർഷിക്കുന്നതിനായി ചെന്നൈ, ബംഗളൂരു, മുംബൈ എന്നിവിടങ്ങളിൽ നിരവധി റോഡ് ഷോകളും നടത്തിയിരുന്നു.
കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ, വിവിധ സ്കീമുകൾക്ക് കീഴിൽ 3000 കോടിയിലധികം സാമ്പത്തിക ആനുകൂല്യങ്ങൾ എംഎസ്എംഇകൾക്ക് അനുവദിച്ചു. അതുവഴി നിലവിലുള്ള എംഎസ്എംഇകളുടെ പുരോഗതി ഉറപ്പാക്കുകയും 20,000 പുതിയ എംഎസ്എംഇ യൂണിറ്റുകൾ സൃഷ്ടിക്കുകയും എംഎസ്എംഇകളിൽ അഞ്ച് ലക്ഷത്തിലധികം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തതായി സർക്കാർ അറിയിച്ചു. വനിതാ സംരംഭകരെ പിന്തുണയ്ക്കുന്നതിനായി സംസ്ഥാന സർക്കാർ ‘YSR Cheyutha, YSR’ എന്ന പേരിൽ രണ്ട് പദ്ധതികളും ആരംഭിച്ചിട്ടുണ്ട്.
എയ്‌റോസ്‌പേസ്, പ്രതിരോധം, അഗ്രി, ഫുഡ് പ്രോസസ്സിംഗ്, ഓട്ടോമൊബൈൽസ്, ഇവികൾ, ഇലക്ട്രോണിക്‌സ്, ഐടി, ഹെൽത്ത് കെയർ, മെഡിക്കൽ ഉപകരണങ്ങൾ, ലോജിസ്റ്റിക്‌സ്, എംഎസ്എംഇ, സ്റ്റാർട്ടപ്പുകൾ, പെട്രോളിയം, ഫാർമ, പുനരുപയോഗ ഊർജം,ടെക്സ്റ്റൈൽസ്, ടൂറിസം, ഹോസ്പിറ്റാലിറ്റി തുടങ്ങി ദീർഘകാലാടിസ്ഥാനത്തിൽ ഉയർന്ന വളർച്ചാ സാധ്യതയുള്ള വിവിധ മേഖലകൾ സംസ്ഥാനം കണ്ടെത്തിയിട്ടുണ്ട്.
ആശയവൽക്കരണം മുതൽ കമ്മീഷനിംഗ് വരെയും ഉൽപ്പന്നങ്ങൾ വിപണനം ചെയ്യുന്നത് വരെയും സംരംഭകരെ കൈപിടിച്ചുയർത്തുന്ന തരത്തിൽ പുതിയ വ്യാവസായിക നയം രൂപീകരിക്കാൻ ജഗൻ മോഹൻ റെഡ്ഡി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായി മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള ഔദ്യോഗിക അറിയിപ്പ് അറിയിച്ചു. ഉൽപന്നങ്ങളുടെ വിപണനത്തിനും അന്താരാഷ്ട്ര തലത്തിൽ ആവശ്യമായ സഹകരണത്തിനും പ്രാധാന്യം നൽകണമെന്ന് മുഖ്യമന്ത്രി അവരോട് ആവശ്യപ്പെട്ടു. സ്റ്റാർട്ടപ്പുകളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി വിശാഖപട്ടണത്തെ സുപ്രധാന കേന്ദ്രത്തിൽ 300,000 ചതുരശ്ര അടി വിസ്തീർണത്തിൽ പ്രത്യേക സൗകര്യം നിർമ്മിക്കാൻ മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് (എംഎസ്എംഇ) ലോകത്ത് കടുത്ത മത്സരം നേരിടേണ്ടി വരുമെന്നും അന്താരാഷ്ട്ര കമ്പനികളുമായും ഏജൻസികളുമായും ബന്ധം സ്ഥാപിക്കുന്നതിലൂടെ മാത്രമേ വിജയിക്കാനാകൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.
974 കിലോമീറ്റർ തീരപ്രദേശം, രാജ്യത്തെ രണ്ടാമത്തെ ഏറ്റവും നീളം കൂടിയ തീരപ്രദേശം, നിലവിലുള്ള 6 തുറമുഖങ്ങൾ, വരാനിരിക്കുന്ന നാല് തുറമുഖങ്ങൾ എന്നിവയുള്ള ഇന്ത്യയുടെ തെക്കുകിഴക്കേ അറ്റത്തുളള ഗേറ്റ്‌വേ ആയതിനാൽ വ്യവസായ വിപൂലീകരണത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യവുമുണ്ട്. രാജ്യത്തെ 11 വ്യാവസായിക ഇടനാഴികളിൽ മൂന്നെണ്ണം നിർമ്മിക്കുന്നത് ആന്ധ്രാപ്രദേശിലാണ്. ഇതോടൊപ്പം അനുകൂലമായ ബിസിനസ്സ് അന്തരീക്ഷവും വ്യവസായ കേന്ദ്രീകൃത നയങ്ങളും സർക്കാർ ആവിഷ്കരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
According to chief minister Y S Jagan Mohan Reddy, Andhra Pradesh will shortly release a new industrial policy that would put a special emphasis on fostering start-ups and port-based enterprises. Prior to the Global Investors’ Summit (GIS), which will be held in Visakhapatnam on March 3 and 4, the chief minister conducted a preliminary review meeting with senior officials of the industries department.