ഇലക്ട്രിക്ക് വാഹനങ്ങൾക്ക് കേരളത്തിൽ ഡിമാൻഡ് ഏറുകയാണ്. എന്നാൽ അതിനൊപ്പം വളരേണ്ട ചാർജ്ജിംഗ് സ്റ്റേഷനുകൾ അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളുടെ വികസനം കേരളത്തിൽ എത്രത്തോളമുണ്ട് ? ഈ ചോദ്യത്തിനുള്ള ഉത്തരമാണ് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന് ഇപ്പോൾ ലഭിച്ചിരിക്കുന്ന അംഗീകാരം.
വൈദ്യുത ഓട്ടോറിക്ഷകൾക്കും ഇരുചക്ര വാഹനങ്ങൾക്കുമായി കെഎസ്ഇബി ആവിഷ്ക്കരിച്ച പോൾ മൗണ്ടഡ് ചാർജിംഗ് സ്റ്റേഷനുകൾക്ക് കേന്ദ്രസർക്കാരിന്റെ ദേശീയ ബഹുമതി ലഭിച്ചിരിക്കുകയാണ്. ഇന്ത്യൻ സ്മാർട്ട് ഗ്രിഡ് ഫോറം (ISGF) 2023ൽ Emerging Innovation in electric Mobility Domain- EV and EVSE Rollouts വിഭാഗത്തിൽ നൽകുന്ന ഡയമണ്ട് അവാർഡിനാണ് കെഎസ്ഇബി അർഹമായിരിക്കുന്നത്.
രൂപകൽപ്പന ചെയ്തത് ചാർജ്ജ്മോഡ്
കെഎസ്ഇബിക്കായി തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ചാർജ്ജ്മോഡ് എന്ന സ്റ്റാർട്ടപ്പാണ് പദ്ധതിക്കായുള്ള ഉപകരണങ്ങൾ രൂപകൽപ്പന ചെയ്തത്. അഞ്ചു വർഷത്തെ കരാറാണ് കെഎസ്ഇബിയുമായുള്ളത്. വൈദ്യുത തൂണുകളിലെ ചാർജ്ജിംഗ് സ്റ്റേഷനുകൾക്ക് വേണ്ട ഉപകരണങ്ങളും സോഫ്റ്റ് വെയറുമാണ് സ്റ്റാർട്ടപ്പിന്റെ പ്രൊഡക്റ്റുകൾ. സംസ്ഥാനമൊട്ടാകെ വൈദ്യുതി പോസ്റ്റുകളിൽ സ്ഥാപിച്ച ഇത്തരം ചാർജറുകൾ വഴി വൈദ്യുത വാഹന രംഗത്ത് വലിയ മുന്നേറ്റത്തിന് കെഎസ്ഇബി തുടക്കമിട്ടിരിക്കുന്നു.
ചാർജ്ജിംഗ് സ്റ്റേഷനുകളുടെ വിന്യാസം
സംസ്ഥാനമൊട്ടാകെ, ഓരോ നിയോജക മണ്ഡലത്തിലും അതത് എംഎൽഎമാർ നിർദ്ദേശിച്ച സ്ഥലങ്ങളിലാണ് 1,150 ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിച്ചത്. പദ്ധതിയുടെ തുടക്കമെന്ന നിലയിൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഇ – ഓട്ടോറിക്ഷകൾ ഉള്ള കോഴിക്കോട് ജില്ലയിൽ 10 പൈലറ്റ് സ്റ്റേഷനുകൾ സ്ഥാപിച്ചിരുന്നു. പൈലറ്റ് പദ്ധതി വൻവിജയമായതിനെ തുടർന്ന്, വൈദ്യുത ഇരുചക്ര മുച്ചക്ര വാഹനങ്ങൾ ഉപയോഗിക്കുന്നവരുടെ ആവശ്യപ്രകാരം സംസ്ഥാന വ്യാപകമായി പദ്ധതി വ്യാപിപ്പിച്ചു.
വാഹന ചാർജ്ജിംഗ് അനായാസം
മൂലധച്ചെലവ് പരമാവധി കുറച്ചുകൊണ്ട് നിലവിലുള്ള വൈദ്യുതി പോസ്റ്റുകളിൽ തന്നെ ചാർജിംഗ് സ്റ്റേഷനുകൾ സജ്ജീകരിച്ചത് വഴി കുറഞ്ഞ ചെലവിൽ യഥേഷ്ടം ചാർജിംഗ് നടത്തുന്നതിനുള്ള സൗകര്യം ലഭിച്ചു. അത്യാവശ്യഘട്ടങ്ങളിൽ വൈദ്യുത കാറുകൾ ചാർജ്ജ് ചെയ്യുന്നതിനും ഇവ ഉപയോഗിക്കാൻ കഴിയും. കെഎസ്ഇബി തന്നെ വികസിപ്പിച്ചെടുത്തിട്ടുള്ള KEMapp എന്ന മൊബൈൽ ആപ്ലിക്കേഷൻ വഴി വാഹനങ്ങൾ അനായാസം ചാർജ്ജ് ചെയ്യാം. നിലവിൽ 51,000 ഓളം ഇരുചക്ര വാഹനങ്ങളും 4500ൽപ്പരം ഓട്ടോറിക്ഷകളും ഈ സൗകര്യം ഉപയോഗിക്കുന്നുണ്ട്.
In Kerala, there is an increasing demand for electric vehicles. Yet, how much Infrastructural improvements, such as charging stations, are there in Kerala? The acknowledgement the Kerala State Electricity Board has now got is the answer to this question. The Central Government has recognised the pole mounted charging stations that KSEB designed for electric auto rickshaws and two-wheelers on a national level. The Indian Smart Grid Forum (ISGF) 2023 has given KSEB the Diamond Award in the category of Emerging Innovation in Electric Mobility Domain—EV and EVSE Rollouts. ChargeMode, a Startup based in Thiruvananthapuram, created the devices for the project for KSEB.