യുഎഇ കൈവരിച്ച നേട്ടങ്ങൾ സ്വർണ-വെള്ളി നാണയങ്ങളായി പുറത്തിറക്കി ദുബായ്
കഴിഞ്ഞ 50 വർഷമായി യുഎഇ കൈവരിച്ച നേട്ടങ്ങൾ ആഘോഷിക്കുന്നതിനായി രൂപകൽപ്പന ചെയ്ത പുതിയ സ്വർണ-വെള്ളി നാണയങ്ങൾ പുറത്തിറക്കി ദുബായ്. റമദാന് ശേഷമായിരിക്കും നാണയങ്ങൾ വാങ്ങാൻ ലഭ്യമാക്കുക. ചെക്ക് റിപ്പബ്ലിക്കിന്റെ സെൻട്രൽ ബാങ്കിലേക്കുള്ള കറൻസി നാണയങ്ങളുടെ ഔദ്യോഗിക വിതരണക്കാരായ ചെക്ക് മിന്റുമായുള്ള പങ്കാളിത്തത്തിന്റെ ഫലമാണ് ഈ നാണയങ്ങൾ. ഡിഎംസിസിയുടെ എക്‌സിക്യൂട്ടീവ് ചെയർമാനും സിഇഒയുമായ അഹമ്മദ് ബിൻ സുലായും ചെക്ക് മിന്റ് ബോർഡിന്റെ സിഇഒയും ചെയർമാനുമായ മൈക്കൽ ഡ്രറ്റിനയും കരാറിൽ ഒപ്പുവച്ചു.
യു എ ഇയുടെ വിജയത്തെ പ്രതിനിധീകരിക്കുന്ന നാണയങ്ങളിൽ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ചിത്രം ഉൾപ്പെടെ നിരവധി ഡിസൈനുകൾ ഉണ്ട്. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ചിത്രവും നാണയങ്ങളിലുണ്ട്. ദുബായ് ഗവൺമെന്റ് അതോറിറ്റിയായ ഡിഎംസിസി ആണ് നാണയങ്ങൾ പുറത്തിറക്കിയത്. ആഗോളതലത്തിൽ സ്വർണ്ണത്തിന്റെയും വിലയേറിയ ലോഹങ്ങളുടെയും വ്യാപാര മേഖലയായ ദുബായിയയെ പിന്തുണയ്ക്കുന്നതിനുള്ള ഡിഎംസിസിയുടെ പങ്ക് ഈ നാണയങ്ങൾ അടയാളപ്പെടുത്തുന്നു.
DMCC യുടെ ദുബായ് ഗോൾഡ് ആൻഡ് കമ്മോഡിറ്റീസ് എക്‌സ്‌ചേഞ്ച് (DGCX) DGCX-ന്റെ സ്വർണ്ണ ഉൽപ്പന്ന വാഗ്ദാനവും വിപണി പങ്കാളിത്തവും വിപുലീകരിക്കുന്നതിനായി FinMet-മായി ഒരു ധാരണാപത്രം ഒപ്പുവച്ചിരുന്നു. ഫിസിക്കൽ ഗോൾഡ് പിന്തുണയുള്ള ഡിജിറ്റൽ ആസ്തികൾ വാഗ്ദാനം ചെയ്യുന്നതിനായി ഡിഎംസിസി കോംടെക് ഗോൾഡ്, സേഫ് ഗോൾഡ് എന്നിവയുമായും കരാറിൽ ഒപ്പുവച്ചു. ജ്വല്ലറി ജെം ആൻഡ് ടെക്നോളജി (JGT) ദുബായ് B2B ട്രേഡ് ഷോയുടെ രണ്ടാം പതിപ്പിനെ പിന്തുണയ്ക്കുന്നതിനൊപ്പം, യുകെയിലെ റോയൽ മിന്റ്, ഒന്നിലധികം ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവയുൾപ്പെടെ പ്രധാന സ്വർണ്ണ വിപണികളിൽ നിന്നുള്ള ഉയർന്ന പ്രതിനിധി സംഘങ്ങളുമായുളള ചർച്ചകൾക്കും DMCC ആതിഥേയത്വം വഹിച്ചു.
Dubai has launched new gold and silver coins designed to celebrate the UAE’s achievements over the past 50 years. Coins will be available for purchase after Ramadan.