ഇന്ത്യയില്‍ ഇനിയും വളര്‍ച്ചാ സാധ്യതയുളള മേഖലയാണ് റിയല്‍ എസ്റ്റേറ്റ് ഇന്‍ഡസ്ട്രിയെന്ന് ശശി തരൂര്‍ എംപി. മസാച്യുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ ഇന്ത്യന്‍ റിയല്‍ എസ്റ്റേറ്റ് മേഖലയിലെ അവസരങ്ങളെക്കുറിച്ച് സംസാരിക്കുകയായിരുന്നു ശശി തരൂര്‍. 2020 ഓടെ റിയല്‍ എസ്റ്റേറ്റ്, കണ്‍സ്ട്രക്ഷന്‍ മേഖലകളില്‍ 75 മില്യന്‍ തൊഴിലവസരങ്ങള്‍ ഉണ്ടാകും. ഈ രംഗത്ത് ഇന്ത്യയിലേക്ക് കടന്നുവരുന്ന ബഹുരാഷ്ട്ര കമ്പനികളെ തേടി ആളുകള്‍ എത്തുമെന്ന് ഉറപ്പാണെന്നും ശശി തരൂര്‍ പറയുന്നു.
സര്‍ക്കാര്‍ സംവിധാനങ്ങള്‍ പഴയതുപോലെയല്ല. കാര്യങ്ങള്‍ വേഗത്തിലാണ്. റിയല്‍ എസ്റ്റേറ്റ് രംഗത്തെ അഴിമതി ഉള്‍പ്പെടെയുളള ഘടകങ്ങളാണ് വിദേശ നിക്ഷേപകരെ അകറ്റിയിരുന്നതെങ്കില്‍ അത് മാറി. ഇന്ന് ഏകജാലക സംവിധാനം വഴി പ്രൊജക്ടുകള്‍ക്ക് വേഗത്തില്‍ അനുമതി ലഭിക്കുന്നു. അടിസ്ഥാന സൗകര്യ വികസനത്തിന് സഹായകരമായ നിലപാടാണ് സര്‍ക്കാരുകളും സ്വീകരിക്കുന്നത്.
നിലവില്‍ ജിഡിപിയുടെ 5-6 ശതമാനമാണ് റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നിന്നുളള സംഭാവന. എന്നാല്‍ 2020 ഓടെ ഇത് 13 ശതമാനമായി ഉയരുമെന്നാണ് വിലയിരുത്തല്‍. മുംബൈയും ബംഗലൂരുവും ഉള്‍പ്പെടെയുളള മെട്രോ നഗരങ്ങള്‍ അല്ലാതെ ടയര്‍ ടു വിഭാഗത്തില്‍പെടുന്ന തിരുവനന്തപുരം പോലുളള നഗരങ്ങളില്‍ ഇനിയും ധാരാളം വികസന പ്രവര്‍ത്തനങ്ങള്‍ നടക്കാനുണ്ടെന്നും ശശി തരൂര്‍ പറഞ്ഞു.
Indian real estate sector has bright future, says Shashi tharoor MP
By 2020 real estate sector will generate 75 million job opportunities and will surpass agriculture sector which is currently on the top position says Shashi Tharoor MP. Tharoor indicates the real estate opportunities in India while speaking at Massachusetts Institute of Technology. Tharoor indicated the need for foreign investments in Tier -2 cities like Thiruvananthapuram, Vishakapatanam, ,Bhubaneswar etc.
ALSO READ: ഹിഡന്‍ അല്ല! പോസ്റ്റല്‍ ബാങ്ക് കേരളത്തിലും വരുന്നു
DON’T MISS: കടല്‍ കടന്ന ‘കായല്‍’
MUST READ കമ്പനി കാര്യങ്ങള്‍ ഗൗരവത്തോടെ കാണണം