2022-ൽ യുഎഇയിലെ വനിതാ നിക്ഷേപകരുടെ എണ്ണം 51 ശതമാനം വർധിച്ചതായി റിപ്പോർട്ട്
മുൻ വർഷത്തേക്കാൾ 2022-ൽ യുഎഇയിലെ വനിതാ നിക്ഷേപകരുടെ എണ്ണം 51 ശതമാനം വർധിച്ചതായി റിപ്പോർട്ട്. ആളുകൾക്ക് ദിവസേന ചെറിയ തുകകൾ നിക്ഷേപിക്കുന്നത് ലളിതവും ചെലവുകുറഞ്ഞതുമാക്കുന്ന മൈക്രോ-ഇൻവെസ്റ്റിംഗ് ആപ്ലിക്കേഷനുകളുടെ വർദ്ധനവ്, സ്ത്രീ നിക്ഷേപകരുടെ വർദ്ധിച്ചുവരുന്ന പ്രവണതയ്ക്ക് സംഭാവന നൽകുന്ന ഒരു ഘടകമാണ്. ഇത് വ്യക്തികൾക്ക് ചെറിയ തുകകൾ പതിവായി നിക്ഷേപിക്കുന്നത് എളുപ്പവും താങ്ങാനാവുന്നതുമാക്കി മാറ്റുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.
വിവിധ വിഭാഗങ്ങളിലുള്ള ഉൽപ്പന്നങ്ങളുടെ കുത്തനെയുള്ള വിലക്കയറ്റത്തിന്റെ പശ്ചാത്തലത്തിൽ ഗാർഹിക ബജറ്റുകൾ താളം തെറ്റുന്നത് ഒഴിവാക്കാൻ വൈവിധ്യമാർന്ന അസറ്റ് പോർട്ട്ഫോളിയോയിലുടനീളമുള്ള സേവിംഗ് ഓപ്ഷനുകളിൽ വലിയ രീതിയിൽ നിക്ഷേപം നടത്താൻ സ്ത്രീകളെ പ്രേരിപ്പിക്കുന്നതായി വ്യവസായ വിദഗ്ധർ പറഞ്ഞു.
2022ൽ റിയൽ എസ്റ്റേറ്റിൽ നിക്ഷേപിക്കുന്ന സ്ത്രീകളുടെ സംഖ്യ മുൻവർഷത്തെ അപേക്ഷിച്ച് 50.7 ശതമാനം വർധനവ് ദുബായ് ലാൻഡ് ഡിപ്പാർട്ട്മെന്റ് ഡാറ്റയിൽ രേഖപ്പെടുത്തി. സ്ത്രീനിക്ഷേപങ്ങളിലെ കുതിച്ചുചാട്ടം ഇന്നത്തെ സാഹചര്യത്തിൽ പണപ്പെരുപ്പത്തിനെതിരായ ഒരു പ്രതിരോധമായാണ് പ്രധാനമായും കാണുന്നത്.
2023-ൽ യുഎഇയിലെ ഗാർഹിക ചെലവ് 4 ശതമാനം വർദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വാടക, ഉയർന്ന ആഭ്യന്തര ഇന്ധന വിലകൾ, ഉൽപ്പന്നങ്ങളുടെ ശക്തമായ ഡിമാൻഡിലൂടെയുളള വിലക്കയറ്റം എന്നിവ ഗാർഹിക ചെലവ് ഉയരുന്നതിന് ആക്കം കൂട്ടും.
വിവിധ അസറ്റ് ക്ലാസുകളിൽ നിക്ഷേപം വ്യാപിപ്പിക്കുന്നതിലൂടെ, നിക്ഷേപകർക്ക് വിപണിയിലെ അപകടസാധ്യതകളിലേക്കും പണപ്പെരുപ്പത്തിലേക്കുമുള്ള എക്സ്പോഷർ കുറയ്ക്കാനും ദീർഘകാല വരുമാനം വർദ്ധിപ്പിക്കാനും കഴിയുമെന്നും രചിത് കൂട്ടിച്ചേർത്തു.
വ്യത്യസ്ത നിക്ഷേപ ലക്ഷ്യങ്ങളുളളവർക്ക് അനുയോജ്യമായ സ്റ്റോക്കുകൾ, ബോണ്ടുകൾ, ഇടിഎഫുകൾ എന്നിവ പോലുള്ള നിരവധി നിക്ഷേപ ഓപ്ഷനുകൾ മൈക്രോ-ഇൻവെസ്റ്റിംഗ് പ്ലാറ്റ്ഫോമുകൾ വാഗ്ദാനം ചെയ്യുന്നു. ഡിജിറ്റൽ സാങ്കേതികവിദ്യകളിൽ കൂടുതൽ എളുപ്പമുള്ളതും താങ്ങാനാവുന്നതും ലളിതവുമായ നിക്ഷേപ ഓപ്ഷനുകൾക്കായി തിരയുന്നതുമായ യുവതലമുറ ഇതിലേക്ക് ആകർഷിക്കപ്പെടുന്നുവെന്ന് രചിത് പറയുന്നു.