അതിവേഗം കുതിക്കുന്ന ഇന്ത്യയിൽ സ്റാർട്ടപ്പുകൾക്കു ഒരു പുനർചിന്ത ഉണ്ടാകേണ്ടിയിരിക്കുന്നു.
PIL 2.0, അർദ്ധചാലക ഡിസൈൻ ലിങ്ക്ഡ് പദ്ധതി (DLI) അടക്കം നിരവധി ആനുകൂല്യങ്ങൾ കേന്ദ്ര സർക്കാർ ഡിജിറ്റൽ ഇന്ത്യയുടെ ഭാഗമായി അണിനിരത്തുമ്പോൾ സ്റ്റാർട്ടപ്പുകളും സമാന രീതിയിലേക്ക് മാറേണ്ടതുണ്ട്. രാജ്യാന്തര വിപണിസാധ്യത തിരിച്ചറിഞ്ഞ് ആഗോള വീക്ഷണത്തോടെ നവീകരിക്കുന്നതിലാണ് സ്റ്റാർട്ടപ്പുകളുടെയും കമ്പനികളുടെയും വിജയമെന്ന് വിദഗ്ധർ ചൂണ്ടികാട്ടുമ്പോൾ സ്റ്റാർട്ടപ്പുകൾ അതംഗീകരിക്കുകയും അതിന്റെ പാതയിലേക്ക് സ്വയം മാറുകയുമാണ് ചെയ്യേണ്ടത് .
ട്രിവാൻഡ്രം മാനേജ്മെൻറ് അസോസിയേഷൻറെ ദ്വിദിന കോൺക്ലേവിൽ ‘ഇന്നൊവേഷൻ ആൻഡ് എൻറപ്രണർഷിപ്പ്‘ എന്ന വിഷയത്തിൽ നടന്ന സാങ്കേതിക സെഷനിലെ ചർച്ചകൾ മുഴുവൻ സ്റ്റാർട്ടപ്പുകളുടെ കുതിപ്പ് എങ്ങിനെ വേണം എന്നതിനെകുറിച്ചായിരുന്നു.
അജയ് പിത്രെ
മാനേജിംഗ് പാർട്ണർ, പിത്രെ ബിസിനസ് വെഞ്ചേഴ്സ്
സുജ ചാണ്ടി
സീനിയർ വൈസ് പ്രസിഡണ്ട് & മാനേജിംഗ് ഡയറക്ടർ , സഫിൻ ഇന്ത്യ“കമ്പനികൾ നവീകരിക്കപ്പെടുന്നില്ലെങ്കിൽ അവ നിലനിൽക്കില്ല. ഈ നവീകരണം ദീർഘകാലാടിസ്ഥാനത്തിൽ സ്വാധീനം ചെലുത്തേണ്ടതുണ്ട്. ഉപഭോക്താക്കൾക്ക് പ്രയോജനപ്രദമായ ഉൽപ്പന്നങ്ങളും സേവനങ്ങളും നിർമ്മിക്കുന്നതിനുള്ള ഒരു മാർഗമാണിത്. ഓരോ കമ്പനിയും ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി നവീകരണം തുടരേണ്ടതുണ്ട്.”
ലക്ഷ്മി മിനി
CEO,ഗോഹഡിൽ
ഏതു സാഹചര്യങ്ങളിലും നിലനിൽക്കാനുള്ള ശേഷി ഒരു സ്റ്റാർട്ടപ്പിൻറെ വിജയം നിർണയിക്കുന്ന ഘടകമാണ്. ബിസിനസ് പശ്ചാത്തലം ഇല്ലാത്തവരാണ് ഭൂരിഭാഗം സ്റ്റാർട്ടപ്പുകളുടെയും സ്ഥാപകർ. അവർക്ക് മികച്ച ആശയങ്ങളും അഭിനിവേശവും സാങ്കേതിക വൈദഗ്ധ്യവുമുണ്ടായിരിക്കും. എന്നാൽ വിപണിയിൽ പ്രവേശിക്കുന്നതിനും നെറ്റ് വർക്കിംഗിനും പല വെല്ലുവിളികളും നേരിടേണ്ടി വരും. ഒരു സ്റ്റാർട്ടപ്പ് സ്ഥാപകന് വെല്ലുവിളികളെ അഭിമുഖീകരിക്കാനും വ്യത്യസ്തമായ സാഹചര്യങ്ങളിൽ നിലനിൽക്കാനും കഴിയണം.”
സന്ദിത് തണ്ടാശേരി
CEO,നാവാൾട്ട് സോളാർ ആൻഡ് ഇലക്ട്രിക് ബോട്ട്സ്
“സ്റ്റാർട്ടപ്പുകൾക്കും വിവിധ തലങ്ങളുണ്ട്. അതുകൊണ്ടു തന്നെ വിഭവങ്ങളുടെ ലഭ്യതയാണ് അവയുടെ നവീകരണത്തിൻറെ താക്കോൽ.”
സി. പത്മകുമാർ
മോഡറേറ്റർ, കേരള ലൈഫ് സയൻസസ് ഇൻഡസ്ട്രീസ് പാർക്ക്സ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർ