Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

700 കോടിയുടെ വൻ നിക്ഷേപത്തിന് Olectra

4 June 2026

കേരളത്തിലെ ആദ്യ HRET ഫയർ ടെൻഡർ

3 June 2026

എവറസ്റ്റ് കീഴടക്കി ശ്രദ്ധ ഗുപ്ത

3 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » BYJU’s-ന്റെ സമയം ശരിയല്ല
Editor's Pick

BYJU’s-ന്റെ സമയം ശരിയല്ല

News DeskBy News Desk24 June 20233 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

edtech decacorn BYJU’s-ന്റെ സമയം ഇപ്പോളും അത്ര ശരിയായിട്ടില്ല. ബൈജൂസിലെ പ്രശ്നങ്ങൾ ഒന്നിന് പുറകെ ഒന്നായി വഷളായിക്കൊണ്ടിരിക്കുകയാണ് കോർപ്പറേറ്റ് ഭരണത്തിലെ വീഴ്ചയെക്കുറിച്ചുള്ള ആശങ്കകൾ ചൂണ്ടിക്കാട്ടി കോർപ്പറേറ്റ് കാര്യ മന്ത്രാലയം (MCA) BYJU-ന്റെ പരിശോധനയ്ക്ക് ഉത്തരവിട്ടിരിക്കുന്നു.

2021 സാമ്പത്തിക വർഷത്തേക്കുള്ള ഓഡിറ്റഡ് ഫിനാൻഷ്യൽ സ്‌റ്റേറ്റ്‌മെന്റുകൾ സമർപ്പിക്കുന്നതിലെ കാലതാമസത്തിന്റെ കാരണം വ്യക്തമാക്കാൻ കഴിഞ്ഞ വർഷം എംസിഎ എഡ്‌ടെക് ജയന്റിനോട്  ആവശ്യപ്പെട്ടിരുന്നു.
തൊട്ടു പിന്നാലെ അതും സംഭവിച്ചു. ഒരു ആഗോള ഭീമൻ BYJU’s നെ കൈവിട്ടു. ജൂൺ 21 വ്യാഴാഴ്ച BYJU-ന്റെ സ്റ്റാറ്റ്യൂട്ടറി ഓഡിറ്റർ ഡെലോയിറ്റ് ഹാസ്കിൻസ് & സെൽസ്-Deloitte Haskins & Sells – രാജിവച്ചു.

അതിനു പിന്നാലെ

ഏറ്റവും മൂല്യമുള്ള ഇന്ത്യൻ സ്റ്റാർട്ടപ്പിൽ നിന്ന് വ്യാഴാഴ്ച മൂന്ന് ബോർഡ് അംഗങ്ങൾ രാജിവച്ചു, ഇത് എഡ്ടെക്ക്  വ്യവസായത്തെ ഞെട്ടിച്ചു.

പീക്ക് XV പാർട്‌ണേഴ്‌സിന്റെ ജിവി രവിശങ്കർ, ചാൻ സക്കർബർഗ് ഇനിഷ്യേറ്റീവിന്റെ വിവിയൻ വു, പ്രോസസിന്റെ റസ്സൽ ഡ്രെസെൻസ്റ്റോക്ക് എന്നിവർ ബോർഡിൽ നിന്ന് പടിയിറങ്ങി.
എന്നാൽ അങ്ങനങ്ങു  തോറ്റു പിന്മാറാൻ ബൈജൂസ്‌  തയാറല്ല.
തങ്ങളുടെ  ഓഡിറ്ററായി BDO (MSKA & Associates) നെ നിയമിച്ചതായി സ്റ്റാർട്ടപ്പ് അറിയിച്ചു.
ബോർഡ്അംഗങ്ങളുടെ രാജി നിരസിക്കുകയും ചെയ്തു.

ബൈജൂസ് ഒരു പ്രസ്താവനയിൽ ഡെലോയിറ്റിന്റെ രാജിയെ “ആസൂത്രിതമായ പരിവർത്തനം” എന്ന് വിശേഷിപ്പിക്കുകയും അതിന്റെ ബോർഡ് അംഗങ്ങളുടെ രാജി നിരസിക്കുകയും ചെയ്തു.  ഡെലോയിറ്റ്, 2025 വരെ ഇന്ത്യൻ സ്റ്റാർട്ടപ്പുമായി ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചിരുന്നു.

2022 മാർച്ചിൽ അവസാനിച്ച  വർഷത്തേക്കുള്ള എഡ്‌ടെക് ഭീമന്റെ അക്കൗണ്ടുകളുടെ ഓഡിറ്റിംഗ് ഏറ്റെടുത്തിട്ടില്ലെന്നും, കണക്കുകളിൽ  കാലതാമസമാണ് രാജിയുടെ കാരണമെന്നുമാണ്  ഡെലോയിറ്റ് ചൂണ്ടിക്കാട്ടിയത്.

Deloitte Haskins & Sells വിശദീകരണം

“2022 മാർച്ച് 31-ന് അവസാനിച്ച വർഷത്തേക്കുള്ള കമ്പനിയുടെ സാമ്പത്തിക പ്രസ്താവനകൾ വളരെ വൈകിയിരിക്കുന്നു. കമ്പനി നിയമം, 2013 അനുസരിച്ച്, 2022 മാർച്ച് 31-ന് അവസാനിച്ച വർഷത്തേക്കുള്ള ഓഡിറ്റ് ചെയ്ത സാമ്പത്തിക പ്രസ്താവനകൾ 2022 സെപ്റ്റംബർ 30-നകം വാർഷിക പൊതുയോഗത്തിൽ ഷെയർഹോൾഡർമാർക്കു മുന്നിൽ സമർപ്പിക്കേണ്ടതായിരുന്നു.

2021 മാർച്ച് 31-ന് അവസാനിച്ച വർഷവുമായി ബന്ധപ്പെട്ട ഓഡിറ്റ് റിപ്പോർട്ട് പരിഷ്‌ക്കരണങ്ങൾ, സാമ്പത്തിക പ്രസ്താവനകളുടെ ഓഡിറ്റ് സന്നദ്ധതയുടെ നില, 2022 മാർച്ച് 31-ന് അവസാനിച്ച വർഷത്തേക്കുള്ള അടിസ്ഥാന ബുക്കുകൾ, റെക്കോർഡുകൾ എന്നിവയെക്കുറിച്ച് ഞങ്ങൾക്ക് ഒരു ആശയവിനിമയവും ലഭിച്ചിട്ടില്ല. തീയതി വരെ ഓഡിറ്റ് ആരംഭിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടില്ല.

തൽഫലമായി, ബാധകമായ ഓഡിറ്റിംഗ് മാനദണ്ഡങ്ങൾക്കനുസൃതമായി ഓഡിറ്റ് ആസൂത്രണം ചെയ്യാനും രൂപകൽപ്പന ചെയ്യാനും നിർവഹിക്കാനും പൂർത്തിയാക്കാനുമുള്ള ഞങ്ങളുടെ കഴിവിൽ കാര്യമായ സ്വാധീനം ഉണ്ടാകും. മേൽപ്പറഞ്ഞ കാര്യങ്ങൾ കണക്കിലെടുത്ത്, കമ്പനിയുടെ സ്റ്റാറ്റിയൂട്ടറി ഓഡിറ്റർമാർ എന്ന നിലയിൽ ഞങ്ങൾ രാജി സമർപ്പിക്കുന്നു.”

ഡെലോയിറ്റ് ഉന്നയിച്ച ആശങ്കകളിൽ  Biju’s  പ്രതികരിച്ചിട്ടില്ല. എന്നാൽ ഔട്ട്ഗോയിംഗ് ഓഡിറ്ററോട് തങ്ങളുടെ “ആത്മാർത്ഥമായ നന്ദി” അറിയിക്കുന്നതായി പറഞ്ഞു.

“ബൈജൂസിൽ നിന്നുള്ള ബോർഡ് അംഗങ്ങൾ രാജിവയ്ക്കുമെന്ന് അടുത്തിടെ വന്ന ഒരു മാധ്യമ റിപ്പോർട്ട് പൂർണ്ണമായും ഊഹക്കച്ചവടമാണ്. ബൈജൂസ് ഈ അവകാശവാദങ്ങളെ ശക്തമായി നിഷേധിക്കുകയും സ്ഥിരീകരിക്കാത്ത വിവരങ്ങൾ പ്രചരിപ്പിക്കുന്നതിൽ നിന്നും അടിസ്ഥാനരഹിതമായ ഊഹാപോഹങ്ങളിൽ ഏർപ്പെടുന്നതിൽ നിന്നും വിട്ടുനിൽക്കാൻ മാധ്യമ പ്രസിദ്ധീകരണങ്ങളോട് ആവശ്യപ്പെടുകയും ചെയ്യുന്നു.”

ബൈജുവിന്റെ സഹസ്ഥാപകർ – ബൈജു രവീന്ദ്രൻ, ദിവ്യ ഗോകുൽനാഥ് – റിജു രവീന്ദ്രൻ എന്നിവർ സ്റ്റാർട്ടപ്പിന്റെ ബോർഡിൽ തുടരുന്നു.

പിന്നാലെ MCA വക അന്വേഷണവും നേരിടണം

കോർപ്പറേറ്റ് ഭരണത്തിലെ വീഴ്ചകളെക്കുറിച്ചുള്ള ആശങ്കകൾ ചൂണ്ടിക്കാട്ടിയാണ് മന്ത്രാലയം പരിശോധനയ്ക്ക് ഉത്തരവിട്ടതെന്ന് മാധ്യമങ്ങൾ  റിപ്പോർട്ട് ചെയ്തു. 2021 സാമ്പത്തിക വർഷത്തേക്കുള്ള ഓഡിറ്റഡ് ഫിനാൻഷ്യൽ സ്‌റ്റേറ്റ്‌മെന്റുകൾ ഫയൽ ചെയ്യുന്നതിലെ കാലതാമസത്തിന്റെ കാരണം വ്യക്തമാക്കാൻ കഴിഞ്ഞ വർഷം, എംസിഎ എഡ്‌ടെക് മേജറോട് ആവശ്യപ്പെട്ടു. ഓഡിറ്റഡ് ഫിനാൻ ഫയൽ ചെയ്യുന്നതിൽ ഏകദേശം ഒന്നര വർഷത്തെ കാലതാമസം വിശദീകരിക്കാൻ മന്ത്രാലയം BYJU- ന് കത്തെഴുതിയിരുന്നു. ഇതിൽ തീരുമാനമാകാത്തതിലാണ് അന്വേഷണ ഉത്തരവിട്ടത്.

ബൈജൂവിന്റെ അക്കൗണ്ടുകൾ പ്രസിദ്ധീകരിക്കുന്നതിൽ തുടർച്ചയായി പരാജയപ്പെട്ടതിനെത്തുടർന്ന് ഗവൺമെന്റിൽ നിന്നും നിക്ഷേപകരിൽ നിന്നും കടക്കാരിൽ നിന്നും ബൈജൂസ്‌  കഴിഞ്ഞ വർഷം മുതൽ  നിരീക്ഷണത്തിലാണ് . സെപ്തംബറിൽ, ബൈജൂസ് 2021 മാർച്ചിൽ അവസാനിക്കുന്ന വർഷത്തേക്കുള്ള അതിന്റെ കണക്കുകൾ പ്രസിദ്ധീകരിച്ചു, അത് സ്റ്റാർട്ടപ്പ് നടത്തിയ പ്രവചനങ്ങളേക്കാൾ കുറവുള്ള വരുമാന കണക്കുകൾ വെളിപ്പെടുത്തി.

ലോകത്തിലെ ഏറ്റവും മൂല്യവത്തായ വിദ്യാഭ്യാസ സാങ്കേതിക കമ്പനി കൂടിയായ സ്റ്റാർട്ടപ്പ് വെല്ലുവിളികളുടെ ഒരു പരമ്പരയുമായി പോരാടുകയാണ്. ഈ മാസം ആദ്യം 40 മില്യൺ ഡോളർ അടയ്ക്കാൻ വിസമ്മതിക്കുകയും കടം നൽകിയവർക്കെതിരെ കേസെടുക്കുകയും ചെയ്തു. കടം കൊടുക്കുന്നവർ മോശമായ വിശ്വാസ ചർച്ച തന്ത്രങ്ങളിലാണ് പ്രവർത്തിക്കുന്നതെന്ന് ബൈജൂസ് പറഞ്ഞു. ബൈജൂസ് വായ്പയിൽ സാങ്കേതികമായി വീഴ്ച വരുത്തിയെന്നാണ് വായ്പക്കാർ ആരോപിക്കുന്നത്.

ഇതിനിടയിലും  സ്റ്റാർട്ടപ്പ് തങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനായി 1,000 തൊഴിലവസരങ്ങൾ വെട്ടിക്കുറയ്ക്കുന്ന തിരക്കിലാണ് . ബ്ലാക്ക്‌റോക്ക് ഈ വർഷം മാർച്ച് അവസാനത്തോടെ ബൈജുവിന്റെ മൂല്യനിർണ്ണയം ഏകദേശം മൂന്നിൽ രണ്ട് കുറച്ച് 8.4 ബില്യൺ ഡോളറിലെത്തിച്ചിരുന്നു. 

The timing for edtech decacorn BYJU’s seems to be unfavorable at the moment. The company is currently facing a series of escalating issues, particularly regarding concerns about lapses in corporate governance. These problems have prompted the Ministry of Corporate Affairs (MCA) to take action by ordering an inspection of BYJU’s.

banner business byju Byju Raveenderan Byju Raveendran Byju's app Byju's Learning app Byju’s byjus valuation Edutech Edutech segment Edutech Startup
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

700 കോടിയുടെ വൻ നിക്ഷേപത്തിന് Olectra

4 June 2026

കേരളത്തിലെ ആദ്യ HRET ഫയർ ടെൻഡർ

3 June 2026

എവറസ്റ്റ് കീഴടക്കി ശ്രദ്ധ ഗുപ്ത

3 June 2026

അതിവേഗ റെയിൽ, തിരുവനന്തപുരം-കണ്ണൂർ യാത്ര 3.5 മണിക്കൂറാകും

3 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • 700 കോടിയുടെ വൻ നിക്ഷേപത്തിന് Olectra
  • കേരളത്തിലെ ആദ്യ HRET ഫയർ ടെൻഡർ
  • എവറസ്റ്റ് കീഴടക്കി ശ്രദ്ധ ഗുപ്ത
  • അതിവേഗ റെയിൽ, തിരുവനന്തപുരം-കണ്ണൂർ യാത്ര 3.5 മണിക്കൂറാകും
  • 200 കോടി പൗണ്ട് വായ്പയെടുക്കാൻ ജാഗ്വാർ ലാൻഡ് റോവർ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • 700 കോടിയുടെ വൻ നിക്ഷേപത്തിന് Olectra
  • കേരളത്തിലെ ആദ്യ HRET ഫയർ ടെൻഡർ
  • എവറസ്റ്റ് കീഴടക്കി ശ്രദ്ധ ഗുപ്ത
  • അതിവേഗ റെയിൽ, തിരുവനന്തപുരം-കണ്ണൂർ യാത്ര 3.5 മണിക്കൂറാകും
  • 200 കോടി പൗണ്ട് വായ്പയെടുക്കാൻ ജാഗ്വാർ ലാൻഡ് റോവർ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil