രാജ്യത്ത് TRAI യുടെ നീക്കം നിർമിത ബുദ്ധിക്കു മൂക്കുകയറിടാനോ, അതോ ചട്ടം പഠിപ്പിക്കാനോ? എന്തായാലും കേന്ദ്ര IT മന്ത്രാലയത്തിന് ഏറെ ആശ്വാസകരമാണ് TRAI യുടെ ഒരു AI നിയന്ത്രണ ചട്ടക്കൂടിനായുള്ള നീക്കം. രാജ്യത്ത് ഉത്തരവാദിത്തമുള്ള AI വികസനവും, അതേസമയം നിയന്ത്രണവും ഉറപ്പാക്കാൻ അടിയന്തിരമായി ഒരു സ്വതന്ത്ര അതോറിറ്റി – “Artificial Intelligence and Data Authority of India”-രൂപീകരിക്കാൻ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) നിർദ്ദേശിച്ചു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഡാറ്റ അതോറിറ്റി ഓഫ് ഇന്ത്യ (AIDAI) എന്ന നിയമ അധികാരങ്ങളുള്ള അതോറിറ്റിയെ ഉത്തരവാദിത്തപരമായ ഉപയോഗം- responsible use- ഉൾപ്പെടെ AI യുടെ വിവിധ വശങ്ങളിൽ ചട്ടങ്ങൾ രൂപീകരിക്കാൻ ചുമതലപ്പെടുത്തണം എന്നാണ് TRAI നിർദേശം. “ഇന്ത്യയിൽ ഉത്തരവാദിത്തമുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) വികസനം ഉറപ്പാക്കുന്നതിന്, എല്ലാ മേഖലകളിലും ബാധകമായ ഒരു നിയന്ത്രണ ചട്ടക്കൂട് ഗവൺമെന്റ് സ്വീകരിക്കേണ്ടത് അടിയന്തിരമായി ആവശ്യമാണ്,” ട്രായ് പറഞ്ഞു.
“ടെലികമ്മ്യൂണിക്കേഷൻ മേഖലയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസും ബിഗ് ഡാറ്റയും പ്രയോജനപ്പെടുത്തുക”-“Leveraging Artificial Intelligence and Big Data in Telecommunication Sector”- എന്നതിനെക്കുറിച്ചുള്ള സമഗ്രമായ ശുപാർശകളുടെ ഭാഗമായാണ് നിർദ്ദേശങ്ങൾ വന്നത്.
AI, ജനറേറ്റീവ് AI എന്നിവയുടെ നേട്ടങ്ങളും അപകടസാധ്യതകളും സംബന്ധിച്ച ആഗോള ചർച്ചകൾ സജീവമായ പശ്ചാത്തലത്തിൽ TRAI നീക്കത്തിന് പ്രാധാന്യം കൈവരുന്നു. റെഗുലേറ്ററി ചട്ടക്കൂടിൽ ഒരു സ്വതന്ത്ര സ്റ്റാറ്റ്യൂട്ടറി അതോറിറ്റിയും ഒരു മൾട്ടി സ്റ്റേക്ക് ഹോൾഡർ ബോഡിയും -an independent statutory authority and a Multi Stakeholder Body (MSB)- ഉൾപ്പെടണമെന്ന് ട്രായ് നിർദ്ദേശിച്ചു. അത് നിർദ്ദിഷ്ട നിയമപരമായ അതോറിറ്റിയുടെ ഉപദേശക സമിതിയായി പ്രവർത്തിക്കും.
ചട്ടക്കൂടിന്റെ മറ്റ് നിർദ്ദേശിത തത്വങ്ങളിൽ “AI ഉപയോഗ കേസുകളുടെ അപകടസാധ്യതയെ അടിസ്ഥാനമാക്കിയുള്ള വർഗ്ഗീകരണവും AI യുടെ വിശാലമായ തത്വങ്ങൾക്കനുസരിച്ച് അവയെ നിയന്ത്രിക്കലും” ഉൾപ്പെടുന്നു. ഡാറ്റാ ഗവേണൻസുമായി ബന്ധപ്പെട്ട ദേശീയ നയം സ്വീകരിക്കുന്നതിന് സംസ്ഥാന സർക്കാരുകളെയും തദ്ദേശ സ്ഥാപനങ്ങളെയും മറ്റ് ഏജൻസികളെയും കൊണ്ടുവരാൻ ദേശീയ തലത്തിലുള്ള സംവിധാനം സൃഷ്ടിക്കുന്നതിനുള്ള ശുപാർശകളും എഐഡിഎഐയുടെ പരിധിയിൽ ഉൾപ്പെടുത്തണമെന്ന് റെഗുലേറ്റർ ശുപാർശ ചെയ്തിട്ടുണ്ട്.
ജീവിതചക്രത്തിന്റെ ഓരോ ഘട്ടത്തിലും AI ചട്ടക്കൂട് നിയന്ത്രണ വിധേയമായിരിക്കണം. AI പ്രൊജെക്ടുകളുടെയും മോഡലുകളുടെയും രൂപകൽപ്പന, വികസനം, മൂല്യനിർണ്ണയം, വിന്യാസം, നിരീക്ഷണം, ശുദ്ധീകരണം എന്നിവയിൽ Responsible AI-യുടെ തത്ത്വങ്ങൾ ബാധകമാണെന്ന് ഉറപ്പുവരുത്തുന്നതും അതിന്റെ നിയന്ത്രണ-നിർമ്മാണ പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു.
എഐഡിഎഐയുടെ പ്രവർത്തന പരിധിയിൽ സർക്കാരിനും അതിന്റെ സ്ഥാപനങ്ങൾക്കും വ്യവസായം, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഗവേഷണ-വികസന കേന്ദ്രങ്ങൾ, സ്റ്റാർട്ടപ്പുകൾ മുതലായവയുമായി സ്വകാര്യതയ്ക്കും ബാധകമായ നിയമങ്ങൾക്കും നയങ്ങൾക്കും ഉള്ളിൽ ലഭ്യമായ ഡാറ്റ പങ്കിടുന്നതിനുള്ള ഏകീകൃത ചട്ടക്കൂട് സർക്കാരിനോട് ശുപാർശ ചെയ്യണമെന്നും അതോറിറ്റി ശുപാർശ ചെയ്യുന്നു.
ഉത്തരവാദിത്തത്തോടെ AI വിന്യസിക്കുന്നതിന് ഓർഗനൈസേഷനുകളെ നയിക്കാൻ ഒരു മാതൃകാ AI ഗവേണൻസ് ചട്ടക്കൂട് വികസിപ്പിക്കുക, വിവിധ മേഖലകളിലെ പൊതു-സ്വകാര്യ സ്ഥാപനങ്ങൾ സ്വീകരിക്കുന്നതിന് മാതൃകാ നൈതിക കോഡുകൾ വികസിപ്പിക്കുക എന്നിവയാണ് AIDAI കൈക്കൊള്ളേണ്ട മറ്റ് ലക്ഷ്യങ്ങൾ.