ആവശ്യപ്പെട്ടാൽ ഏതു ബിരുദവും നൽകും രാജ്യത്തെ 20 സർവ്വകലാശാലകൾ. അത്തരം 20 എണ്ണം വ്യാജ സർവ്വകലാശാലകളാണെന്നു കണ്ടെത്തിയിരിക്കുകയാണ് UGC.
ഏറ്റവും കൂടുതൽ “വ്യാജ” സർവകലാശാലകളുള്ള പട്ടികയിൽ ഡൽഹിയും ഉത്തർപ്രദേശുമാണ് മുന്നിൽ. “യുജിസി നിയമത്തിലെ വ്യവസ്ഥകൾക്ക് വിരുദ്ധമായി നിരവധി സ്ഥാപനങ്ങൾ ബിരുദങ്ങൾ വാഗ്ദാനം ചെയ്യുന്നതായി യുജിസിയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അത്തരം സർവ്വകലാശാലകൾ നൽകുന്ന ബിരുദങ്ങൾ ഉന്നതവിദ്യാഭ്യാസത്തിനോ തൊഴിൽ ആവശ്യങ്ങൾക്കോ ഉള്ള അംഗീകാരമോ സാധുതയോ ഉള്ളതല്ല”.
വഞ്ചിക്കപ്പെടാതിരിക്കാനും, നിയമാനുസൃതമായ വിദ്യാഭ്യാസ അവസരങ്ങൾ ഉറപ്പാക്കാനും യുജിസി അംഗീകാരം പരിശോധിക്കാൻ വിദ്യാർത്ഥികളോട് അഭ്യര്ഥിച്ചിരിക്കുകയാണ് UGC.
പുതിയ അക്കാദമിക് സെഷനു മുന്നോടിയായി UGC വ്യാജ സർവകലാശാലകളുടെ വാർഷിക പട്ടിക പുറത്തിറക്കി. ബിരുദങ്ങൾ നൽകാൻ അധികാരമില്ലാത്ത 20 സർവകലാശാലകൾ ഈ പട്ടികയിൽ ഉൾപ്പെടുന്നു. ഇതിൽ എട്ട് സ്ഥാപനങ്ങൾ ഉളള ഡൽഹിയിലാണ് വ്യാജന്മാർ ഏറ്റവും കൂടുതൽ.
യുജിസി നിയമത്തിൽ പറഞ്ഞിരിക്കുന്ന വ്യവസ്ഥകൾ ലംഘിച്ചാണ് ഈ സ്ഥാപനങ്ങൾ ബിരുദം വാഗ്ദാനം ചെയ്യുന്നതെന്ന് യുജിസി സെക്രട്ടറി മനീഷ് ജോഷി പറഞ്ഞു. തൽഫലമായി, ഈ സർവ്വകലാശാലകളിൽ നിന്ന് നേടിയ ബിരുദങ്ങൾ തുടർ വിദ്യാഭ്യാസത്തിനോ തൊഴിൽ ആവശ്യങ്ങൾക്കോ ആയി അംഗീകരിക്കപ്പെടുകയോ സാധുതയുള്ളതായി പരിഗണിക്കുകയോ ചെയ്യില്ല.
ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ആൻഡ് ഫിസിക്കൽ ഹെൽത്ത് സയൻസസ്, ദര്യഗഞ്ചിലെ കൊമേഴ്‌സ്യൽ യൂണിവേഴ്‌സിറ്റി ലിമിറ്റഡ്, യുണൈറ്റഡ് നേഷൻസ് യൂണിവേഴ്‌സിറ്റി, വൊക്കേഷണൽ യൂണിവേഴ്‌സിറ്റി, എഡിആർ-സെൻട്രിക് ജുറിഡിക്കൽ യൂണിവേഴ്‌സിറ്റി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് സയൻസ് ആൻഡ് എഞ്ചിനീയറിംഗ്, വിശ്വകർമ ഓപ്പൺ യൂണിവേഴ്‌സിറ്റി ഫോർ സെൽഫ്, ആദ്ധ്യാത്മിക് വിശ്വവിദ്യാലയം (ആത്മീയ സർവകലാശാല). എന്നിവയാണ് ഡൽഹിയിലെ എട്ട് “വ്യാജ” സർവകലാശാലകൾ.,
ഡൽഹിക്ക് പുറമെ യുജിസിയുടെ വ്യാജ പട്ടികയിൽ ഉത്തർപ്രദേശിനും വിഹിതമുണ്ട്. ഗാന്ധി ഹിന്ദി വിദ്യാപീഠം, നാഷണൽ യൂണിവേഴ്‌സിറ്റി ഓഫ് ഇലക്‌ട്രോ കോംപ്ലക്‌സ് ഹോമിയോപ്പതി, നേതാജി സുഭാഷ് ചന്ദ്രബോസ് യൂണിവേഴ്‌സിറ്റി (ഓപ്പൺ യൂണിവേഴ്‌സിറ്റി), ഭാരതീയ ശിക്ഷാ പരിഷത്ത് എന്നീ നാല് യൂണിവേഴ്‌സിറ്റികൾ വ്യാജമാണെന്ന് കണ്ടെത്തി.
കേരളത്തിൽ നിന്നുള്ള ഒരു സെന്റ് ജോൺസ് സർവ കലാശാലയുടെ പേരും വര്ഷങ്ങളായി UGC യുടെ പട്ടികയിലുണ്ടെങ്കിലും അത്തരമൊരെണ്ണം കേരളത്തിൽ പ്രവർത്തിക്കുന്നില്ല എന്നാണ് വ്യക്തമാകുന്നത്.
യുജിസി നൽകിയ 20 വ്യാജ സർവകലാശാലകളുടെ പൂർണ്ണമായ ലിസ്റ്റ് :
The University Grants Commission (UGC) has declared 20 universities as “fake” and not empowered to confer any degree.
Delhi:
All India Institute of Public & Physical Health Sciences (AIIPHS), Alipur, Delhi-110036
Commercial University Ltd., Daryaganj, Delhi
United Nations University, Delhi
Vocational University, Delhi
ADR-Centric Juridical University, Rajendra Place, New Delhi – 110 008
Indian Institute of Science and Engineering, New Delhi
Viswakarma Open University for Self-Employment, GTK Depot, Delhi-110033
Adhyatmik Vishwavidyalaya (Spiritual University), Rithala, Rohini, Delhi-110085
Uttar Pradesh:
Gandhi Hindi Vidyapith, Prayag, Allahabad, UP
National University of Electro Complex Homeopathy, Kanpur, UP
Netaji Subhash Chandra Bose University (Open University), Aligarh, UP
Bhartiya Shiksha Parishad, Lucknow, UP –
Andhra Pradesh:
Christ New Testament Deemed University, Kakumanuvarithoto, Guntur, AP-522002
Bible Open University of India, N.G.O’s Colony, Visakhapatnam, AP-530016
Karnataka:
Badaganvi Sarkar World Open University Education Society, Gokak, Belgaum, Karnataka
Kerala:
St. John’s University, Kishanattam, Kerala
Maharashtra:
Raja Arabic University, Nagpur, Maharashtra
Puducherry:
Sree Bodhi Academy of Higher Education, Thilaspet, Puducherry-605009
West Bengal:
Indian Institute of Alternative Medicine, Kolkata
Institute of Alternative Medicine and Research, Thakurpurkur, Kolkata – 700063