ചൈനയുടെ ഈ ട്രെയിൻ കാഴ്ചക്ക് ഒരു ട്രാം പോലിരിക്കും. ഇലക്ട്രിക് ആണ്. ഓടാൻ റെയിൽവേ ട്രാക്ക് ആവശ്യമില്ല. എല്ലാം റോഡിൽ മാർക്ക് ചെയ്ത ഗൈഡഡ് പാത നിയന്ത്രിക്കും. ഒരു മെട്രോ ട്രെയിൻ പോലെ ഇരട്ട തല സംവിധാനത്തിലാണ് ട്രെയിൻ നീങ്ങുക. യു-ടേണിന്റെ ആവശ്യമില്ല. ലോകത്തിലെ ആദ്യത്തെ ട്രാക്കില്ലാത്ത ട്രെയിൻ ആണ് ചൈനയുടെ പുതിയ സംഭാവന.
ചൈനയിലെ ഹുനാൻ പ്രവിശ്യയിലെ സുഷൗവിൽ അത്യാധുനിക സൗകര്യങ്ങളുള്ള ആദ്യ ട്രാക്ക് ലെസ്സ് ട്രെയിൻ അതിന്റെ പ്രവർത്തനം ആരംഭിക്കുമ്പോൾ, സുസ്ഥിര ഗതാഗതത്തിന് വലിയ ഇന്നവേഷനാണ്. ലോകത്തിലെ ഏറ്റവും വലിയ ട്രെയിൻ നിർമ്മാതാക്കളിൽ ഒന്നായ CRRC കോർപ്പറേഷൻ വികസിപ്പിച്ചെടുത്ത ഓട്ടോണമസ് റെയിൽ റാപ്പിഡ് ട്രാൻസിറ്റ് ART പൊതുഗതാഗത മേഖലയിൽ ഒരു വഴിത്തിരിവായി കണക്കാക്കപ്പെടുന്നു.
ART പൂർണ്ണമായും സെൻസർ സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്നു, കൂടാതെ ചലനത്തിനായി റോഡിൽ മാപ്പ് ചെയ്ത ഗൈഡഡ് പാതകൾ ഉപയോഗിക്കുന്നു. പ്രാരംഭ ഘട്ടത്തിൽ 3 ബോഗികളുമായാണ് ട്രെയിൻ വരുന്നത്, എന്നാൽ പിന്നീടുള്ള ഘട്ടത്തിൽ 5 ബോഗികൾ വരെ ഘടിപ്പിച്ച ART ട്രെയിനിന് ഇത്തരത്തിൽ യാത്രക്കാരുമായി സഞ്ചരിക്കാൻ കഴിയും .
ട്രെയിനിൽ പ്ലാസ്റ്റിക് കോറിൽ ഘടിപ്പിച്ച റബ്ബർ ചക്രങ്ങൾ ഉപയോഗിക്കുന്നു, ട്രാക്കില്ലാത്ത ട്രെയിനിന് ഏകദേശം 25 വർഷത്തോളം ആയുസ്സ് ഉണ്ടെന്ന് CRRC കോർപ്പറേഷൻ അവകാശപ്പെടുന്നു.32 മീറ്റർ നീളമുള്ള ട്രെയിനിന് ഒരേസമയം 300 പേർക്ക് യാത്ര ചെയ്യാം.
ട്രാക്കില്ലാത്ത ട്രെയിൻ വൈദ്യുതിയിലാണ് ഓടുന്നത്. 10 മിനിറ്റ് ചാർജ് ചെയ്താൽ 25 കിലോമീറ്റർ ഓടാനാകും.മണിക്കൂറിൽ 70 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാൻ ട്രെയിനിന് കഴിയും.3.75 മീറ്റർ വീതിയുള്ള റോഡിൽ വരച്ച പാത്തിലാകും ട്രെയിൻ ഓടുക.നടപ്പാത തിരിച്ചറിയാനും യാത്രാവിവരങ്ങൾ ശേഖരിക്കാനും ആവശ്യമായ സെൻസറുകൾ ട്രെയിനിലുണ്ട്.സവിശേഷമായ രൂപകൽപ്പന ചെയ്ത ട്രെയിൻ ഒരു പൊതു ബസിന്റെ നവീകരിച്ച രൂപമാണ്. 4 ദശലക്ഷത്തിനടുത്ത് ജനസംഖ്യയുള്ള സുഷൗ നഗരത്തിന് ഈ ട്രെയിൻ ഒരു വലിയ ആശ്വാസമാണ്.
China’s steadfast commitment to enhancing its public transportation infrastructure is exemplified by its investments in High-Speed Railway (HSR), subway, and Bus Rapid Transit (BRT) systems. Beyond these advancements, the country has also ventured into the realm of public transport innovation, notably with the introduction of the trackless tram, also referred to as Autonomous Rail Transit (ART).