ഇക്കഴിഞ്ഞ വെള്ളിയാഴ്ച തിരുവനന്തപുരം എം ജി റോഡിലെ സ്പെൻസേർസ് ഹൈപ്പർമാർക്കറ്റിൽ സ്ഥിരം കസ്റ്റമർമാരുടെ പതിവിൽ കവിഞ്ഞ തിരക്കായിരുന്നു.
വാരാന്ത്യമായതു കൊണ്ടല്ല, മറിച്ചു തങ്ങളുടെ പ്രിയ ഷോപ്പിങ് ഇടമായിരുന്ന, ജീവിതത്തിന്റെ ഒരു ഭാഗമായിരുന്ന, ഒരു നൂറ്റാണ്ടിന്റെ പഴക്കമുള്ള സ്പെൻസേർസ്
Spencer’s ഹൈപ്പർമാർക്കറ്റിന്റെ അവസാന ദിനമായിരുന്നു അന്ന്. സൂപ്പർമാർക്കറ്റ് ശൃംഖലയുടെ കേരളത്തിലെ എല്ലാ ഔട്ട്ലെറ്റുകളും RPG അടച്ചു പൂട്ടി. മതിയായ ലാഭം ലഭിക്കുന്നില്ല എന്നതാണ് കാരണമായി പറയുന്നത്.
തലസ്ഥാനത്തെ സെക്രെട്ടറിയേറ്റിനു തൊട്ടു മുന്നിലുള്ള ഈ സ്ഥലം ഇത് വരെ അറിയപ്പെട്ടിരുന്നത് സ്പെൻസേർസ് ജംഗ്ഷൻ എന്നായിരുന്നു. സ്പെൻസേർസ് അടച്ചു പൂട്ടിയതോടെ ഇനി അവിടം മറ്റൊരു പേരിൽ അറിയപ്പെടേണ്ടി വരുമെന്ന ദുഖത്തിലാണ് നാല് തലമുറകളിലായി ഉപഭോക്താക്കളുടെ പ്രിയ ഇടമായിരുന്ന ഇവിടം.
RPG ഗ്രൂപ്പിന്റെ സ്പെൻസേർസ് ഹൈപ്പർമാർക്കറ്റ് ശനിയാഴ്ച മുതൽ കേരളത്തിൽ ഉണ്ടാകില്ല എന്ന അടച്ചുപൂട്ടൽ വാർത്ത ജീവനക്കാർക്കും ഉപഭോക്താക്കൾക്കും ഒരുപോലെ കനത്ത പ്രഹരമാണ്.
അടുത്ത 15 ദിവസത്തിനുള്ളിൽ, നിലവിലുള്ള സ്റ്റോക്ക് തിരികെ അയയ്ക്കാൻ ജീവനക്കാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. എല്ലാ ജീവനക്കാർക്കും സെപ്റ്റംബറിലെ മുഴുവൻ ശമ്പളവും ഗ്രാറ്റുവിറ്റി ഉൾപ്പെടെയുള്ള മറ്റ് ആനുകൂല്യങ്ങളും ലഭിക്കും എന്ന ഉറപ്പും RPG ഗ്രൂപ്പ് നൽകിയിട്ടുണ്ട്.
തലസ്ഥാനത്തെ നാല് ഔട്ട്ലെറ്റുകളിലുമായി 90 ഓളം ജീവനക്കാർ ജോലി ചെയ്യുന്നു, ഇത് കൂടാതെ 30 ഓളം പരോക്ഷ ജീവനക്കാരുമുണ്ട്.
വെള്ളയമ്പലം, പട്ടം, ശ്രീകാര്യം എന്നിവിടങ്ങളിലാണ് സ്പെൻസേർസ്ന്റെ അടച്ചുപൂട്ടിയ മറ്റ് ഔട്ട്ലെറ്റുകൾ. അമ്പലത്തറയിൽ ഒരു ഗോഡൗൺ നേരത്തെ തന്നെ അടച്ചുപൂട്ടി. കൂടാതെ പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിലെ ഒരു ഔട്ട്ലെറ്റും ഗ്രൂപ്പിന്റെ കേരളത്തിലെ പ്രവർത്തനം നിർത്തിയതിന്റെ പശ്ചാത്തലത്തിൽ അടച്ചുപൂട്ടി.
ആർപി-സഞ്ജീവ് ഗോയങ്ക ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്പെൻസേർസ്.
സ്പെൻസേഴ്സ് ‘ഫുഡ് ഫസ്റ്റ്’ ഫോർമാറ്റിനെ അടിസ്ഥാനമാക്കിയുള്ള പുതിയതും പാക്കേജുചെയ്തതുമായ ഭക്ഷണം വാഗ്ദാനം ചെയ്യുന്നു എന്നതായിരുന്നു സ്പെൻസേഴ്സിനെ ഉപഭോക്താക്കളുടെ ഇഷ്ട ഇടമാക്കിയത്. പല ഔട്ട്ലെറ്റുകളും ഭക്ഷണം, വസ്ത്രങ്ങൾ, ഫാഷൻ, ഇലക്ട്രോണിക്സ്, ലൈഫ്സ്റ്റൈൽ ഉൽപ്പന്നങ്ങൾ, സംഗീതം, പുസ്തകങ്ങൾ എന്നിവ ചില്ലറ വിൽപ്പനയ്ക്കായി ഒന്നിലധികം ഫോർമാറ്റുകൾ വാഗ്ദാനം ചെയ്തിരുന്നു.
നാലോ അഞ്ചോ തലമുറകളുടെ ഷോപ്പർമാരുടെ പാരമ്പര്യമുള്ള സ്പെൻസേഴ്സ് ഒരു നൂറ്റാണ്ട് മുമ്പ് കേരളത്തിൽ സ്ഥാപിതമായി. 1996ൽ സൂപ്പർമാർക്കറ്റ് ശൃംഖല ആർപിജി ഗ്രൂപ്പ് ഏറ്റെടുത്തു.
Spencer’s, a century-old supermarket in Thiruvananthapuram, Kerala, has closed its outlets across the state due to financial challenges. The beloved Spencer’s Junction, known for generations, now faces a different fate. RPG Group, the owner, is ensuring employees receive September salaries and benefits as they return remaining stock. Spencer’s was cherished for its ‘Food First’ format, offering a variety of products, but has closed its Kerala operations after serving the region for over a century.