പെരുകുന്ന കടത്തിൽ, റിയൽ എസ്റ്റേറ്റ് ബിസിനസ്സ്, കുമിളകൾ പോലെ പൊട്ടുന്ന സാഹചര്യം സംജാതമാകുകയും ചൈനീസ് സാമ്പത്തിക രംഗം വലിയ പ്രതിസന്ധി നേരിടുകയും ചെയ്യുമെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. അമേരിക്കയിലെ Breakout Capital ഫൗണ്ടറും Rockefeller International ചെയർമാനുമായ Ruchir Sharma ആണ് ചൈനയുടെ സാമ്പത്തിക തകർച്ച പ്രവചിക്കുന്നത്.
റോക്ക്ഫെല്ലർ ഇന്റർനാഷണലിന്റെ റിപ്പോർട്ട് അസരിച്ച്, സാമ്പത്തിക മാന്ദ്യം ആരംഭിക്കുന്നതിന്റെ മുന്നോടിയായി ചൈന ഇപ്പോൾ തന്നെ ചില തിരിച്ചടികൾക്ക് വിധേയമാകുന്നുണ്ട്. ഇത് 1990 കളിൽ ജപ്പാൻ നേരിട്ടതിന് സമാനമായ സാമ്പത്തിക പ്രതിസന്ധിയാണ്. ചിലപ്പോൾ താൽക്കാലിക കുതിച്ചുചാട്ടങ്ങൾ ചൈന ഉയർത്തിക്കാട്ടിയേക്കാം, അത് അവരുടെ ടെക് സെക്ടറിന്റെ ഗുണംകൊണ്ടാണ്. ചൈനയുടെ ടെക്നോളജി മേഖല മറ്റ് രാജ്യങ്ങളേക്കാൾ മുൻപന്തിയിലാണ്. ശക്തമായ പരിഷ്ക്കാരങ്ങൾ ഈ മേഖലയിൽ സർക്കാർ കൊണ്ടുവരുന്നത് കൊണ്ടാണ് ടെക്നോളജി സെക്ടർ മികച്ച പ്രകടനം കാഴ്ചവെക്കുന്നത്. ഇലക്ട്രിക് വാഹനങ്ങളുടെ കയറ്റുമതിയിൽ ഈവർഷം ലോകത്തെ നമ്പർവൺ രാജ്യമാണ് ചൈന.
ചൈനയുടെ GDP യുടെ മൂന്നാമത്തെ വലിയ സെക്ടറാണ് പ്രോപ്പർട്ടി മാർക്കറ്റ്. GDPയെ അത്രയ്ക്ക് സ്വാധീനിക്കുന്ന പ്രോപ്പർട്ടി സെക്ടറാകട്ടെ ആഴത്തിലുള്ള കടത്തിലുമാണ്. സ്ഥലത്തിന്റേയും വീടിന്റേയും വില ഓരോ വർഷവും 5% വെച്ച് കുറയുകയാണ്. റിയൽഎസ്റ്റേറ്റിൽ നിക്ഷേപിച്ച ഫണ്ടുകൾ ഏപ്പോൾ എന്താകും? പ്രോപ്പർട്ടി ലോണിലെ തിരിച്ചടവ് മുടങ്ങുന്നത് ചൈനയിൽ ഇപ്പോൾ സാധാരണമാണ്. ചൈനയിലെ മുൻനിര ഡെവലപ്പേഴ്സ് ഉൾപ്പെടെ കടുത്ത റിസ്ക്കിലാണ്, അത് പുറത്ത് വരുന്നില്ല എന്ന് മാത്രം. ചൈനയിലെ റിയൽ എസ്റ്റേറ്റ് മാർക്കറ്റ് 2008ൽ അമേരിക്ക നേരിട്ട അതേ സാഹചര്യത്തിലുമെത്താം, പക്ഷെ അന്ന് യുഎസ് ഓഹരിവിപണി തകർന്നില്ല എന്നത് ശ്രദ്ധേയമാണ്.
പ്രോപ്പർട്ടി മാർക്കറ്റ് നെഗറ്റീവാണ് എന്നതാണ് ചൈനയുടെ ഇപ്പോഴത്തെ ഏറ്റവും വലിയ പ്രശ്നം.
വിപുലമായ സാമ്പത്തിക ഉത്തേജനം കൊണ്ടുവരുന്നതിൽ ചൈന മടികാണിക്കുന്നു. 1990കളിലെ മാദ്യത്തിൽ പക്ഷെ ടോക്കിയോ മറിച്ചായിരുന്നു. മികച്ച സാമ്പത്തിക പാക്കേജുകളിലാണ് ജപ്പാൻ തിരിച്ചുവന്നത്. ചൈന ഇപ്പോൾ എടുക്കുന്ന ചെറിയ സാമ്പത്തിക ഉത്തേജന പാക്കേജുകൾ ആ രാജ്യത്തെ പ്രശ്ന പരിഹാരത്തിന് അപര്യാപ്തമാണ്. “കടങ്ങൾ കുതിച്ചുയരുന്നത് മൂലമുണ്ടാകുന്ന സാമ്പത്തിക അസ്ഥിരത, ചൈന ഇതുവരെ കണ്ടതിനേക്കാൾ ആഴമുള്ള മാന്ദ്യത്തിൽ അവസാനിക്കും. ഇപ്പോഴത്തെ പ്രതിസന്ധി സാഹചര്യം ഒരു വലിയ തിരിച്ചുവരവിനുള്ള അവസരം നൽകുമോ എന്ന് സംശയമാണ്, രുചിർ ശർമ്മ പറഞ്ഞു.
ലോകത്തെ ഏറ്റവും പ്രബലമായ ഇൻവെസ്റ്റ്മെന്റ് മാനേജ്മെന്റ് സ്ഥാപനമായ Morgan Stanleyയിൽ 25 വർഷം ചീഫ് ഗ്ലോബൽ സ്ട്രാറ്റജിസ്റ്റായിരുന്നു Ruchir Sharma. മുതിർന്ന ഇൻവെസ്റ്റ്മെന്റ് ബാങ്കർ കൂടിയാണ് ശർമ്മ.