250 സിസി മെഷീനിൽ പോലും പൾസർ പ്രേമികൾ തൃപ്തരല്ല എന്ന സൂചനയാണ് രാജീവ് ബജാജ് നൽകുന്നത്.
പൾസർ ആരാധകർക്ക് സന്തോഷവാർത്തയുണ്ടെന്ന് രാജീവ് ബജാജ്സൂചനയും നൽകി, അതിന്റെ അർഥം കൂടുതൽ കരുത്തനായ പൾസർ വരുന്നു എന്നത് തന്നെ. ഈ സാമ്പത്തിക വർഷത്തിൽ എക്കാലത്തെയും വലിയ പൾസർ അവതരിപ്പിക്കാൻ കമ്പനി പദ്ധതിയിടുന്നതായി ബജാജ് ഓട്ടോ മാനേജിംഗ് ഡയറക്ടർ രാജീവ് ബജാജ് പറഞ്ഞു.
എൻട്രി ലെവൽ 100 സിസി മോട്ടോർസൈക്കിൾ വ്യവസായം മൊത്തത്തിൽ സമ്മർദ്ദത്തിലാണ്. “ഈ ഉത്സവ സീസണിൽ എൻട്രി ലെവൽ ഉപഭോക്താക്കൾ അധിക താല്പര്യം പ്രകടിപ്പിക്കാത്തത് കൊണ്ടാണ് പ്രീമിയം സെഗ്മെന്റിലേക്കു ശ്രദ്ധ നല്കാൻ കാരണം.
1.7 ലക്ഷം രൂപയ്ക്ക് മുകളിൽ വിലയുള്ള പ്രീമിയം മോട്ടോർസൈക്കിൾ വിൽപ്പന സംബന്ധിച്ച് കമ്പനി മികച്ച വളർച്ച കൈവരിക്കുന്നതായി രാജീവ് ബജാജ് പറഞ്ഞു. മിഡ്-മാർക്കറ്റ് സെഗ്‌മെന്റ് (125-200 സിസി) അടുത്ത കാലത്തായി വളരെ ശക്തമായി വളരുന്നു. പൾസർ ഒരു നല്ല പ്രൊഡക്റ്റാണ്. അത് നന്നായി ആളുകൾ സ്വീകരിക്കുന്നുണ്ട്.
മിഡ് സെഗ്‌മെന്റിൽ ഒന്നാമനാകാൻ കമ്പനി ലക്ഷ്യമിടുന്നു.
ബജാജ് പൾസർ എൻ150 ഈ മാസം കമ്പനി പുറത്തിറക്കിയിരുന്നു, “മിഡ് സെഗ്‌മെന്റിൽ ഒന്നാമനാകാൻ കമ്പനി ലക്ഷ്യമിടുന്നു. ഇപ്പോൾ മുതൽ സാമ്പത്തിക വർഷാവസാനം വരെ, ഞങ്ങൾ പൾസറുകളിൽ ആറ് സുപ്രധാന മോഡലുകൾ അവതരിപ്പിക്കും, മിഡ്-സെഗ്‌മെന്റിലെ ഞങ്ങളുടെ വിഹിതം 30 ശതമാനത്തിൽ നിന്ന് ഉയർത്തുകയാണ് ലക്ഷ്യം,” അദ്ദേഹം വിശദീകരിച്ചു,
കയറ്റുമതി
നിലവിൽ ബജാജും കെടിഎമ്മും പ്രതിമാസം 10,000 യൂണിറ്റുകളാണ് കയറ്റുമതി ചെയുന്നത്. പുതിയ പൾസറും പുതിയ ട്രയംഫും ഇനി പ്രതിമാസം 15-20,000 യൂണിറ്റുകൾ കയറ്റുമതി ചെയ്യും.
ആദ്യത്തെ 10,000 ബജാജ് ട്രയംഫ് ബുക്കിംഗുകൾക്ക് 2.23 ലക്ഷം രൂപ പ്രത്യേക വിലയാണ് വാഗ്ദാനം ചെയ്തതെന്ന് രാജീവ് ബജാജ് പറഞ്ഞു. “ജൂലൈ മുതൽ ആഗസ്ത് വരെ ഏകദേശം 4,000 ബുക്കിംഗുകൾ നടത്തി, അതിൽ പകുതിയും ഉപഭോക്താക്കൾക്ക് എത്തിച്ചു. ബാക്കിയുള്ളവ അന്തിമ ഘട്ടത്തിലാണ്.”
ഫോറെക്‌സ് ലഭ്യതയുടെ കാര്യത്തിൽ അനിശ്ചിതത്വങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും കയറ്റുമതിയുടെ കാര്യത്തിൽ അടുത്ത പാദത്തിൽ മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നതായി ബജാജ് പറഞ്ഞു.
EV യിലും പ്രതീക്ഷ ഏറെ
ഉത്സവ സീസണിന് ശേഷം ബജാജ് ചേതക് ഇലക്ട്രിക് സ്കൂട്ടർ കൂടുതൽ എണ്ണം പുറത്തിറക്കുമെന്ന് ബജാജ് പറഞ്ഞു. സാമ്പത്തിക വർഷാവസാനത്തോടെ ചേതക് ഉൽപ്പാദനശേഷി പ്രതിമാസം 15,000 മുതൽ 20,000 യൂണിറ്റായി ഉയർത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഈ ഓഗസ്റ്റിൽ ഇത് 800 യൂണിറ്റുകൾ നിർമ്മിച്ചിട്ടുണ്ട്.
Bajaj Auto, a prominent player in India’s two-wheeler market, is set to make waves with its latest announcement. Rajiv Bajaj, the Managing Director of Bajaj Auto, revealed exciting plans for the company in an interview with CNBC-TV18. The headline-grabbing statement was the revelation that Bajaj Auto is preparing to launch the “biggest Pulsar ever” during this fiscal year. This announcement has ignited anticipation among motorcycle enthusiasts and industry observers alike.