കേരളത്തിനായുള്ള രണ്ടാം വന്ദേഭാരത് 24-ാം തീയതി മുതൽ സർവീസ് ആരംഭിക്കുന്നു. ഞായറാഴ്ച മുതൽ ആഴ്ച്ചയിൽ ആറ് തവണ കാസർഗോഡ് കേന്ദ്രമാക്കി ട്രെയിൻ സർവീസ് നടത്തുമെന്നാണ് സൂചന. പുതിയ മാറ്റങ്ങളോടെയുള്ള ഓറഞ്ച് നിറത്തിലുള്ള ട്രെയിനായിരിക്കും ദക്ഷിണ റയിൽവേ കേരളത്തിനായി നൽകുക.
കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് ആലപ്പുഴ വഴിയാണ്പുതിയ വന്ദേഭാരത് സർവീസ് നടത്തുക. ട്രെയിനിന്റെ സമയക്രമവും തയ്യാറായതാണ് വിവരം. രാവിലെ ഏഴുമണിക്ക് കാസർകോട് നിന്ന് സർവീസ് ആരംഭിക്കുകയും തിരുവനന്തപുരത്ത് 3.05ന് എത്തിച്ചേരുകയും ചെയ്യും. തിരുവനന്തപുരത്ത് നിന്ന് 4.05ന് പുറപ്പെടുന്ന ട്രെയിൻ രാത്രി 11.55ന് കാസർകോട് തിരികെ എത്തും.
തലസ്ഥാനത്തേക്ക് തന്നെ ട്രെയിൻ റൂട്ട് അനുവദിച്ച റെയിൽവേ മന്ത്രിക്കു നന്ദി പറഞ്ഞു കാസർഗോഡ് എം പി രാജ്‌മോഹൻ ഉണ്ണിത്താൻ:
“അവസാനം ദക്ഷിണ റെയിൽവേക്കു ലഭിച്ച രണ്ടാമത് വന്ദേ ഭാരത് ട്രെയിൻ കാസർഗോഡ് നിന്ന് തന്നെ ആരംഭിക്കുന്നു… ആലപ്പുഴ വഴി തിരുവനന്തപുരത്തേക്കു 2023 സെപ്റ്റംബർ 24 ഞായറാഴ്ച രാവിലെ 11 ന് കന്നി യാത്ര നടത്തിക്കൊണ്ട് വന്ദേ ഭാരത് ട്രെയിനിന് തുടക്കമാവും എന്നാണ് അറിയിപ്പ് ലഭിച്ചിട്ടുള്ളത്. ഗോവയിലേക്കോ മറ്റു സ്ഥലങ്ങളിലേക്കോ അതുമല്ലെങ്കിൽ എറണാകുളം വരെ മാത്രമേ ട്രെയിൻ ലഭിക്കാൻ സാധിക്കുകയുള്ളു എന്ന അഭ്യൂഹങ്ങൾക്ക് ഇടയിലാണ് ഞാൻ നടത്തിയ പരിശ്രമങ്ങൾ ഒരിക്കൽ കൂടി വിജയം കണ്ടത്. എന്റെ നിരന്തരമായ അഭ്യർത്ഥന മാനിച്ച് കാസർഗോഡ് നിന്ന് തലസ്ഥാനത്തേക്ക് തന്നെ ട്രെയിൻ റൂട്ട് അനുവദിച്ച റെയിൽവേ മന്ത്രി, സംസ്ഥാന റെയിൽവേ മന്ത്രാലയം, ദക്ഷിണ റെയിൽവേ കൂടാതെ ഈ പരിശ്രമത്തിന് എന്നോടൊപ്പം പ്രായത്നിച്ച എല്ലാവർക്കുമുള്ള നന്ദിയും കടപ്പാടും അറിയിക്കുകയാണ്.”
റയിൽവേക്കു ലാഭമുണ്ടാക്കുന്ന കേരളത്തിലെ വന്ദേ ഭാരത്
വന്ദേഭാരത് ട്രെയിൻ ഉപയോഗിക്കുന്ന യാത്രക്കാരുടെ എണ്ണത്തിൽ രാജ്യത്ത് ഒന്നാമതായി എത്തിയത് കേരളമാണ്. ഒരു മാസം മുമ്പുള്ള റയിൽവെയുടെ ഔദ്യോഗിക കണക്കനുസരിച്ച് കാസർഗോഡ്- തിരുവനന്തപുരം വന്ദേഭാരതിൻറെ ഒക്യുപെൻസി 183 ശതമാനമാണ്. തിരുവനന്തപുരം- കാസർഗോഡ് വന്ദേഭാരതിലെ ശരാശരി ഒക്യുപെൻസി 176 ശതമാനവും. അതുകൊണ്ടു തന്നെയാണ് ഒക്യുപെൻസി വർധിച്ച കാസർകോടിന് രണ്ടാമത്തെ വന്ദേ ഭാരത് സ്റ്റാർട്ടിങ് ട്രെയിൻ ആയി നൽകിയതും.
തൊട്ട് പിന്നാലെ ഒക്യുപെൻസിയിലുള്ള സർവ്വീസുകളുമായി 50 ശതമാനത്തിലേറെ അന്തരമാണ് കേരളത്തിലെ വന്ദേഭാരതിനുള്ളത്.
രാജ്യത്ത് ആകമാനം 28 ജോടി വന്ദേഭാരത് ട്രെയിനുകളാണ് സർവ്വീസ് നടത്തുന്നത്.
തൊട്ട് പിന്നാലെയുള്ള ഗാന്ധി നഗർ മുംബൈ വന്ദേഭാരതിന്റെ ഒക്യുപെന്സി 134 ശതമാനം മാത്രമാണ്. ഇടയ്ക്കുള്ള ദൂരങ്ങളിൽ ഇറങ്ങുന്നതടക്കമുള്ള യാത്രക്കാരുടെ മൊത്തം കണക്കിനെ അടിസ്ഥാനമാക്കിയാണ് ഒക്യുപെൻസി വിലയിരുത്തുന്നത്.
ദില്ലി വാരണാസി പാതയിലാണ് രാജ്യത്തെ ആദ്യ വന്ദേ ഭാരത് ട്രെയിൻ സർവ്വീസ് ആരംഭിച്ചത്. 2019 ഫെബ്രുവരി 15നായിരുന്നു ഇത്.
പരമാവധി വേഗമായി വന്ദേഭാരതിന് നിശ്ചയിച്ചിട്ടുള്ളത് മണിക്കൂറിൽ 160 കിലോമീറ്ററാണ്.
അധികം വൈകാതെ നോൺ എ സി സ്ലീപ്പർ വന്ദേ ഭാരതും എത്തും
വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ ആദ്യ പതിപ്പ് -non-AC push-pull train- ഇന്ത്യൻ റെയിൽവേ ഉടൻ പുറത്തിറക്കും. ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ നിന്നുള്ള വിവരങ്ങൾ അനുസരിച്ച് ” ദീർഘ ദൂര സർവീസിനായി വന്ദേ ഭാരതിന്റെ സ്ലീപ്പർ കോച്ച് നടപ്പ് സാമ്പത്തിക വർഷത്തിൽ പുറത്തിറക്കും, ഹ്രസ്വ ദൂര സർവീസിനായി 12 കോച്ചുള്ള ആദ്യ മെട്രോ ട്രെയിൻ 2024 ജനുവരിയിൽ പുറത്തിറങ്ങും”.
വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ ഇന്ത്യൻ റെയിൽവേയുടെ ഒരു പ്രധാന നേട്ടമായിരിക്കും. കാരണം അവ ഒറ്റരാത്രികൊണ്ട് ഈ അതിവേഗ ട്രെയിനുകളിൽ ദീർഘദൂരം വിശ്രമിച്ചു സഞ്ചരിക്കാൻ യാത്രക്കാർക്ക് സൗകര്യമൊരുക്കും.
യാത്രക്കാർക്കായി എയർ കണ്ടീഷൻ ചെയ്യാത്ത സ്ലീപ്പർ ട്രെയിൻ ആകും സർവീസ് നടത്തുക. നോൺ -എസി പുഷ് പുൾ ട്രെയിനിൽ -non-AC push-pull train- 22 കോച്ചുകളും ഒരു ലോക്കോമോട്ടീവും ഉണ്ടാകും. ഒക്‌ടോബർ 31ന് മുമ്പ് ഇത് യാഥാർഥ്യമാകുമെന്നു ICF അധികൃതർ സൂചന നൽകുന്നുണ്ട്.
കൂടാതെ, വന്ദേ മെട്രോയും ഐസിഎഫ് വികസിപ്പിക്കുന്നുണ്ട്. വന്ദേ മെട്രോ 12 കോച്ചുകളുള്ള ട്രെയിനാണ്, അത് ഹ്രസ്വദൂര യാത്രയ്ക്ക് ഉപയോഗിക്കും. 2024 ജനുവരിയോടെ ട്രെയിൻ ഓടിത്തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യയുടെ സെമി-ഹൈ സ്പീഡ് ട്രെയിനായ വന്ദേ ഭാരത് എക്‌സ്പ്രസ് രാജ്യത്തുടനീളമുള്ള എല്ലാ റെയിൽ-വൈദ്യുതീകരണ മികവുള്ള സംസ്ഥാനങ്ങളിലും അതിന്റെ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നു. 50 പ്രവർത്തന സർവ്വീസുകളുള്ള വന്ദേ ഭാരത് എക്സ്പ്രസ് റെയിൽ യാത്രയിൽ വിപ്ലവം സൃഷ്ടിച്ചു, അത്യാധുനിക സൗകര്യങ്ങൾ പ്രദാനം ചെയ്യുകയും യാത്രക്കാർക്ക് യാത്രാ സമയം കുറയ്ക്കുകയും ചെയ്തു.
തദ്ദേശീയമായ സെമി-ഹൈ-സ്പീഡ് ട്രെയിൻ സെറ്റുകൾ നിർമ്മിക്കാനുള്ള പദ്ധതി 2017 മധ്യത്തിൽ ആരംഭിച്ചു, 18 മാസത്തിനുള്ളിൽ ഐസിഎഫ് ചെന്നൈ ട്രെയിൻ-18 പൂർത്തിയാക്കി. ഇന്ത്യയിലെ ആദ്യത്തെ സെമി-ഹൈ-സ്പീഡ് ട്രെയിനിന്റെ മെയ്ഡ്-ഇൻ-ഇന്ത്യ പദവി ഊന്നിപ്പറയുന്നതിന് 2019 ജനുവരിയിൽ വന്ദേ ഭാരത് എക്സ്പ്രസ് എന്ന് പുനർനാമകരണം ചെയ്തു. കോട്ട-സവായ് മധോപൂർ സെക്ഷനിൽ 180 കിലോമീറ്റർ വേഗതയാണ് ട്രെയിൻ നേടിയത്.
The second Vande Bharat service for Kerala is set to begin on September 24, 2023, running from Kasaragod to Thiruvananthapuram via Alappuzha. The train will operate six times a week, enhancing connectivity for the region. Kerala leads in Vande Bharat train usage, with high occupancy rates. Additionally, Indian Railways plans to launch non-AC sleeper Vande Bharat trains, offering overnight travel for longer distances, and Vande Metro for shorter distances by January 2024. Vande Bharat Express, India’s semi-high-speed train, has transformed rail travel with 50 operational services across the country. This initiative highlights India’s commitment to modernizing its rail infrastructure.