“ഡിജിറ്റൽ വ്യക്തി വിവര സംരക്ഷണ നിയമം നടപ്പിലാക്കുന്നത് സംബന്ധിച്ച നടപടിക്രമങ്ങൾ വരുന്ന 30 ദിവസത്തിനുള്ളിൽ.
ഡിജിറ്റൽ ഡാറ്റ പ്രൊട്ടക്ഷൻ ബോർഡ് അടുത്ത മാസം നിലവിൽ വരും.
സ്റ്റാർട്ടപ്പുകൾ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ, ആശുപത്രികൾ മുതലായവക്ക് ഡിജിറ്റൽ വ്യക്തി വിവര സംരക്ഷണ നിയമം പാലിക്കുന്നതിന് കൂടുതൽ സമയം ലഭിക്കും”: രാജീവ് ചന്ദ്രശേഖർ.
അടുത്തിടെ നിലവിൽ വന്ന ഡിജിറ്റൽ വ്യക്തി വിവര സംരക്ഷണ നിയമം (DPDP ആക്ട് ) 2023 നടപ്പാക്കുന്നത് സംബന്ധിച്ച പ്രഥമ ഡിജിറ്റൽ ഇന്ത്യ ഡയലോഗ് ന്യൂഡൽഹിയിൽ നടന്നു. കേന്ദ്ര സംരംഭകത്വ, ഇലക്‌ട്രോണിക്‌സ് & ഐടി വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖർ ഇത് സംബന്ധിച്ച് രാജ്യത്തെ വ്യവസായ മേഖലയുടെ പ്രതിനിധികളുമായി കൂടിയാലോചന നടത്തി.
ഡിജിറ്റൽ പേഴ്‌സണൽ ഡാറ്റ പ്രൊട്ടക്ഷൻ ആക്‌റ്റ് 2023-ന്റെ നടപ്പാക്കലും നിയമ ഘടനയും സംബന്ധിച്ച് നടന്ന പ്രഥമ കൂടിയാലോചനയാണിത്.
നിയമത്തിലെ വ്യവസ്ഥകൾക്ക് ആവശ്യമായ പരിവർത്തന സമയത്തെ കുറിച്ചും അവ നടപ്പിലാക്കുന്നത് സംബന്ധിച്ച പ്രതികരണങ്ങൾ തേടുന്നതിനുമുദ്ദേശിച്ചാണ് ചർച്ച സംഘടിപ്പിച്ചത്. ചരിത്രപരമായ ഡിജിറ്റൽ വ്യക്തി വിവര സംരക്ഷണ നിയമത്തിന് പിന്നിലെ സുദീർഘമായ യാത്രയെക്കുറിച്ച് മന്ത്രി അവരോട് വിശദീകരിച്ചു.
ഇന്ത്യയിലെ ഡിജിറ്റൽ പൗരന്മാരുടെ ആവശ്യങ്ങൾക്കിണങ്ങും വിധത്തിൽ സമകാലികപ്രസക്തമായ നിയമങ്ങൾ യാഥാർഥ്യമാക്കുകയെന്ന പ്രധാനമന്ത്രിയുടെ
കാഴ്ചപ്പാടിനൊപ്പം നിന്നുകൊണ്ടും ലോകത്തിന് തന്നെ മാതൃകയാകും വിധത്തിലും രൂപപ്പെടുതിയതാണീ നിയമം. വിശാലമായ ഒരു ആഗോള ദൗത്യത്തിലേക്കാണ് ഡിപിഡിപി നിയമം വഴിവച്ചതെന്ന് മന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ഡിജിറ്റൽ വ്യക്തി വിവര സംരക്ഷണ നിയമം നടപ്പിലാക്കുന്നത് സംബന്ധിച്ച നടപടിക്രമങ്ങൾ വരുന്ന 30 ദിവസത്തിനുള്ളിൽ നിർദ്ദേശിക്കപ്പെടുമെന്നും അടുത്ത മാസത്തിൽ ഡാറ്റാ പ്രൊട്ടക്ഷൻ ബോർഡ് നിലവിൽ വരുമെന്നും രാജീവ് ചന്ദ്രശേഖർ അറിയിച്ചു.
സ്റ്റാർട്ടപ്പുകൾ, ചെറുകിട – ഇടത്തരം സംരംഭങ്ങൾ, വ്യക്തിഗത വിവരങ്ങൾ വൻതോതിൽ കൈകാര്യം ചെയ്യുന്ന ആശുപത്രികൾ മുതലായ സ്ഥാപനങ്ങൾക്ക് നിയമവ്യവസ്‌ഥകൾ പാലിക്കുന്നതിന് കൂടുതൽ സമയം ലഭിക്കാനിടയുണ്ടെന്ന് മന്ത്രി സൂചിപ്പിച്ചു.
“നിയമം നിഷ്‌കർഷിക്കുന്ന വിധത്തിൽ വലിയ തോതിൽ ഡാറ്റ കൈകാര്യം ചെയ്തുള്ള മുൻപരിചയം ഈ സ്‌ഥാപനങ്ങൾക്ക് ഉണ്ടായിരിക്കണമെന്നില്ല. അതിനാൽത്തന്നെ അവർക്ക് നിയമത്തെ അറിയുന്നതിനും അവ പാലിക്കുന്നതിനും കൂടുതൽ സമയം ആവശ്യപ്പെടാം”, രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
നിയമലംഘനമുണ്ടെന്നു കണ്ടാൽ ഡാറ്റ പ്രൊട്ടക്ഷൻ ബോർഡ് അത് കൈകാര്യം ചെയ്യുകയും തീരുമാനങ്ങൾ എടുക്കുകയും ചെയ്യും. പക്ഷേ, അവർ പൂർണ്ണമായും സജ്ജമായതിനു ശേഷമേ ഇത് സംബന്ധിച്ച നടപടിക്രമങ്ങൾ തുടങ്ങുകയുള്ളുവെന്ന് അദ്ദേഹം സൂചിപ്പിച്ചു.
വ്യവസായ അസോസിയേഷനുകൾ, സ്റ്റാർട്ടപ്പുകൾ, ഐടി പ്രൊഫഷണലുകൾ, അഭിഭാഷകർ എന്നിവരുൾപ്പെടെ ടെക്ക് ആവാസവ്യവസ്ഥയുമായി ബന്ധപ്പെട്ട നൂറിലേറെ പങ്കാളികൾ കൂടിയാലോചനയിൽ പങ്കെടുത്തു.
ഡിജിറ്റൽ പൗരന്മാരുടെ വിശ്വാസവും സുരക്ഷയും ഉറപ്പുനൽകുന്ന നിയമത്തിന്റെ വിശദാംശങ്ങൾ രാജീവ് ചന്ദ്രശേഖർ ആവർത്തിച്ചു.
ഡാറ്റ കൈകാര്യം ചെയ്യുന്ന എല്ലാവരും നിയമം പാലിക്കണമെന്ന് ഊന്നിപ്പറഞ്ഞ അദ്ദേഹം ‘സാധുതയുണ്ടെന്ന് ബോധ്യപ്പെടുന്ന സാഹചര്യങ്ങളിൽ നിയമപാലനത്തിനു വേണ്ട കാലയളവ് നീട്ടിനൽകുന്നത് പരിഗണിക്കാൻ സർക്കാർ തയ്യാറാണെ’ന്നും ഉറപ്പുനൽകി.
ജിഡിപിആർ (യൂറോപ്പ്യൻ യൂണിയന്റെ ജനറൽ ഡാറ്റ പ്രൊട്ടക്ഷൻ റെഗുലേഷൻ) മുതലായ സമാന നിയമങ്ങൾ നിലവിൽ പിന്തുടരുന്ന കമ്പനികൾ ഈ പുതിയ നിയമങ്ങൾ പാലിക്കുന്നതിന് കൂടുതൽ കാലയളവ് ആവശ്യപ്പെടരുതെന്ന് അദ്ദേഹം വ്യക്തമാക്കി.
“വ്യക്തിഗത ഡാറ്റ കൈകാര്യം ചെയ്യുന്നവരുടെ സമീപനത്തിലും പെരുമാറ്റത്തിലും തങ്ങൾ അത് ഉത്തരവാദിത്തത്തോടെയും ഡാറ്റ സംരക്ഷണ തത്വങ്ങൾക്കു വിധേയമായും കൈകാര്യം ചെയ്യുന്നുവെന്ന അവബോധമുണ്ടാകണം. ഒരുതരത്തിൽ ഇതൊരു പ്രതിരോധ പ്രവർത്തനമാണ്. ഡിജിറ്റൽ ലോകത്ത് പ്രവർത്തിക്കുന്നവരുടെ സുരക്ഷക്കുവേണ്ടി ഏവരുടെയും നല്ല പെരുമാറ്റം ഉറപ്പു വരുത്തുന്നതിലേക്കുള്ള പ്രതിരോധ പ്രവർത്തനം”, ചോദ്യങ്ങൾക്ക് ഉത്തരം നൽകവെ മന്ത്രി കൂട്ടിച്ചേർത്തു.
In a landmark event, Union Minister of State for Skill Development & Entrepreneurship and Electronics & IT, Shri Rajeev Chandrasekhar, spearheaded discussions during the inaugural Digital India Dialogue on the recently passed Digital Personal Data Protection Act in New Delhi on Wednesday. This groundbreaking dialogue brought together key industry stakeholders to deliberate on the transition period required for specific clauses within the law and to gather valuable insights for its effective implementation.