മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ കാനഡ ആസ്ഥാനമായുള്ള ഒരു അസോസിയേറ്റ് സ്ഥാപനമായ റെസോൺ എയ്‌റോസ്‌പേസ് കോർപ്പറേഷൻ – Resson Aerospace Corporation,- അതിന്റെ പ്രവർത്തനം അവസാനിപ്പിച്ചു.
ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര പോരാട്ടം അതിന്റെ മൂര്‍ദ്ധന്യത്തില്‍ നില്‍ക്കുന്ന സമയത്താണ് മഹീന്ദ്രയുടെ ഈ നിര്‍ണ്ണായക തീരുമാനം. മഹീന്ദ്ര ആൻഡ് മഹീന്ദ്രയ്‌ക്ക് റെയ്‌സണ്‍ എയ്‌റോസ്‌പേസില്‍ 11.18% ഓഹരിയുണ്ട്.
ആനന്ദ് മഹീന്ദ്രയുടെ മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഇക്കാര്യം അറിയിച്ചത് എക്‌സ്‌ചേഞ്ച് ഫയലിംഗിലാണ്.
2023 സെപ്തംബർ 20-ന് കോർപ്പറേഷൻസ് കാനഡയിൽ നിന്ന് ഡിസൊല്യൂഷൻ സർട്ടിഫിക്കറ്റ് Resson-ന് ലഭിച്ചു. പിരിച്ചുവിടൽ അർത്ഥമാക്കുന്നത് കനേഡിയൻ സ്ഥാപനം നിലവിലില്ല എന്നാണ്, മഹീന്ദ്രയ്ക്ക് കമ്പനിയിൽ കൈവശം വച്ചിരുന്ന ക്ലാസ് സി മുൻഗണനയുള്ള ഓഹരികൾക്ക് നഷ്ടപരിഹാരം ലഭിക്കും. എം ആൻഡ് എമ്മിന് സ്ഥാപനത്തിൽ ഉള്ള 11.18% ഓഹരി സ്വമേധയാ വൈൻഡ് -അപ്പ് ചെയ്യുന്നതോടെ കമ്പനിക്ക് 28.7 കോടി രൂപ ലഭിക്കും.
കൃഷിയുമായി ബന്ധപ്പെട്ട ഉപകരണങ്ങള്‍ നിര്‍മ്മിക്കാനാണ് റെസോൺ കമ്പനിയെ തങ്ങളുടെ ഉപ കമ്പനിയായി മഹീന്ദ്ര ആൻഡ് മഹീന്ദ്ര തെരഞ്ഞെടുത്തത്. മഹീന്ദ്ര തങ്ങളുടെ ട്രാക്ടറുകള്‍ അമേരിക്കയിലും കാനഡയിലും വില്‍ക്കുന്നുണ്ട്.
ഇനി മുതല്‍ മഹീന്ദ്രയ്‌ക്ക് റെസോണുമായി ബിസിനസ് ബന്ധം ഉണ്ടാകില്ല. സ്റ്റോക്ക് മാര്‍ക്കറ്റ് റെഗുലേറ്ററായ സെബിക്കും കമ്പനി ഈ വിവരം അറിയിച്ച് നോട്ടീസ് ല്‍കിയിട്ടുണ്ട്. റെസോൺ എയ്‌റോസ്‌പേസ് കോര്‍പ്പറേഷന്റെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നതിന് ആവശ്യമായ രേഖകള്‍ കാനഡ അധികൃതരില്‍ നിന്ന് കഴിഞ്ഞ ദിവസം ലഭിച്ചിട്ടുണ്ടെന്നും അതിന്റെ അറിയിപ്പ് റെയ്സണ് നല്‍കിയിട്ടുണ്ടെന്നും ആനന്ദ് മഹീന്ദ്ര പറഞ്ഞു. ഇതോടെ റെസോൺ താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തി വച്ചേക്കും.
“റെസണിന്റെ ലിക്വിഡേഷനുശേഷം, കമ്പനിയുടെ കൈവശമുള്ള ക്ലാസ് സി മുൻഗണനയുള്ള ഓഹരികളിലേക്കുള്ള വരുമാനമായി ഏകദേശം 4.7 ദശലക്ഷം കനേഡിയൻ ഡോളർ (28.7 കോടി രൂപയ്ക്ക് തുല്യം) ലഭിക്കാൻ കമ്പനിക്ക് അർഹതയുണ്ട്,” എം ആൻഡ് എം കൂട്ടിച്ചേർത്തു.