തേങ്ങയിടാന്‍ കോൾ സെൻ്റർ സംവിധാനം ഒരുക്കാന്‍ സംസ്ഥാന നാളികേര വികസന കോർപ്പറേഷൻ. ‘തെങ്ങിന്റെ ചങ്ങാതികൂട്ടം’ എന്ന കോള്‍ സെന്ററുമായി ബന്ധപ്പെട്ടാല്‍ നവംബർ ആദ്യ ആഴ്ച മുതൽ തെങ്ങുകയറ്റ തൊഴിലാളി ഇനി നിങ്ങളുടെ തെങ്ങിന് ചുവട്ടിലെത്തും. ഈ സൗകര്യം നിലവിൽ തെങ്ങുകയറ്റ തൊഴിലാളികളുടെ ക്ഷാമം പരിഹരിക്കാനാകുമെന്നാണ് കോർപ്പറേഷൻ്റെ വിലയിരുത്തല്‍.
തെങ്ങിന്റെ കള പരിചരണം മുതല്‍ വിളവെടുപ്പിന് വരെ കോള്‍ സെന്ററുമായി ബന്ധപ്പെട്ടാല്‍ ആളെ എത്തിക്കുന്ന സംവിധാനമാണ് നാളികേര വികസന കോർപ്പറേഷൻ ഒരുക്കുന്നത്. നാളികേര വികസന കോര്‍പറേഷന്റെ കോള്‍ സെന്റര്‍ നമ്പറിലേക്ക് വിളിച്ച് ആളെ ആവശ്യപ്പെട്ടാല്‍ കോള്‍ സെന്റര്‍ മുഖേന നിങ്ങളുടെ പഞ്ചായത്തുമായി ബന്ധപ്പെടുകയും പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴിലാളികളികള്‍ വീടുകളിലെത്തി തേങ്ങയിടുകയും ചെയ്യും. തേങ്ങയിടുന്നതിന്റെ കൂലി കർഷകരും / വീട്ടുകാരും തൊഴിലാളിയും ചേര്‍ന്നാണ് തീരുമാനിക്കേണ്ടത്.
700 ഓളം തെങ്ങു കയറ്റക്കാരുടെ സേവനമാണ് ലഭ്യമാക്കുക. ബോര്‍ഡിന്റെ ആസ്ഥാനമായ കൊച്ചിയിലാണ് കോള്‍ സെന്റര്‍ സജ്ജമാക്കിയിട്ടുള്ളത്. കോള്‍ സെന്റർ മുഖേന ഇവരുടെ സേവനം ആവശ്യക്കാരായ കര്‍ഷകര്‍ക്ക് എത്തിക്കാനാകുമെന്നതാണ് കോൾ സെൻ്ററിൻ്റെ ഏറ്റവും വലിയ പ്രത്യേകത.
Also Read
കോൾ സെന്റർ പ്രവർത്തനത്തിലൂടെ തെങ്ങിന്റെ ചങ്ങാതിമാരെയും കേര കർഷകരെയും കർഷക കൂട്ടായ്മകളെയും സംരംഭകരെയും കൃഷി ഉദ്യോഗസ്ഥരെയും കേര മേഖലയുമായി ബന്ധപ്പെട്ട മറ്റു സ്ഥാപനങ്ങളെയും കോർത്തിണക്കി പ്രവർത്തനം സുഗമമാക്കും.
സംസ്ഥാനത്ത് ഇതുവരെ 1552 പേരാണ് പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
തെങ്ങ് പരിചരണത്തിന് അറിവുള്ള തൊഴിലാളികളെ ലഭിക്കുന്നില്ല എന്ന കാരത്താൽ മിക്ക കര്‍ഷകരും നാളികേര കൃഷി ഉപേക്ഷിച്ച് പോവുകയാണ്. ഇതും കോൾ സെൻ്റർ ആരംഭിക്കാൻ കാരണമായി. ഇത്തരമൊരു സംരഭത്തിലൂടെ കര്‍ഷകരുടെ ആവശ്യങ്ങള്‍ നേരിട്ട് മനസിലാക്കി തൊഴിലാളികളെ ലഭ്യമാക്കാനും പരിശീലനം ലഭിച്ചവര്‍ക്ക് തൊഴില്‍ സാധ്യത ഉറപ്പാക്കാനും കഴിയും എന്നാണ് നാളികേര വികസന കോർപ്പറേഷൻ്റെ പ്രതീക്ഷ.
തെങ്ങിന്റെ മണ്ട വൃത്തിയാക്കല്‍, മരുന്നുതളിക്കല്‍, വിത്തുതേങ്ങകള്‍ കണ്ടെത്തല്‍ തുടങ്ങിയവയ്ക്കെല്ലാം തെങ്ങിന്റെ ചങ്ങാതിമാരുടെ സഹായം ലഭ്യമാകും. ഗ്രാമ-ബ്ലോക്ക്-ജില്ലാതലങ്ങളിലാകും ഇവര്‍ പ്രവര്‍ത്തിക്കുക. സഹായം എളുപ്പത്തില്‍ ലഭിക്കുമ്പോള്‍ കൂടുതല്‍പേര്‍ കൃഷിയിലേക്ക് മടങ്ങിവരാന്‍ സാധ്യതയുണ്ടെന്നും ബോര്‍ഡ് വിലയിരുത്തുന്നു.
പുതുതലമുറയില്‍പെട്ടവര്‍ തെങ്ങുകയറ്റം തൊഴിലായി സ്വീകരിക്കാത്തത് മേഖലയില്‍ വലിയ പ്രതിസന്ധിയുണ്ടാക്കിയിട്ടുണ്ട്. പ്രശ്നം പരിഹരിക്കുന്നതിനും യന്ത്രസഹായത്തോടെയുള്ള തെങ്ങുകയറ്റം പ്രോത്സാഹിപ്പിക്കുന്നതിനുമായി നാളികേര വികസന ബോര്‍ഡ് തെങ്ങിന്റെ ചങ്ങാതിക്കൂട്ടം പദ്ധതി ആവിഷ്കരിച്ച് പരിശീലനം നല്കി.
‘തെങ്ങിന്റെ ചങ്ങാതിക്കൂട്ടം’ പദ്ധതി 2011 ലാണ് ആരംഭിച്ചത്. കേരളത്തില്‍ 1646 ബാച്ചുകളിലായി 32,926 പേരാണ് പരിശീലനം നേടിയത്. അഖിലേന്ത്യാതലത്തില്‍ 66,814 പേര് പരിശീലനം നേടിയിരുന്നു. . തെങ്ങിന്റെ വിത്ത് വെച്ച് തൈ ഉണ്ടാക്കുന്നതുമുതല്‍ വിളവെടുപ്പ് വരെ പരിശീലനം ലഭിച്ചവരാണ് ഇവര്‍.
Also Read
നാളികേര ഉത്പാദക കൂട്ടായ്മകളുടെയും സന്നദ്ധസംഘടനകളുടെയും സഹകരണത്തോടെയായിരുന്നു പരിശീലനങ്ങള്‍. പരിശീലനം നേടിയവര്‍ക്ക് സൗജന്യമായി യന്ത്രങ്ങളും വിതരണം ചെയ്തു. എന്നാല്‍ പരിശീലനം നേടിയവരില്‍ പലരും ജോലി തുടരാന്‍ താത്പര്യം കാട്ടിയില്ല. ഇതിനു പരിഹാരം കാണാനാണ് കോള്‍ സെന്ററിനു രൂപം നല്‍കിയത്. തെങ്ങുകൃഷി കൂടുതലുള്ള ആന്ധ്രപ്രദേശ്, തമിഴ്നാട്, കര്‍ണാടകം തുടങ്ങിയ ഇടങ്ങളിലും ഉടന്‍ കോള്‍ സെന്ററുകള്‍ പ്രവര്‍ത്തനമാരംഭിക്കുന്നുണ്ട്.കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം- 0479-2959268, 9447790268
State Coconut Development Corporation to set up call center system for coconut plantation. For an easy access to the coconut climbers, all you have to do is just dial ‘Friends of Coconuts’ call center. The service will be available from the first week of November. The initiative is expected resolve the current shortage of coconut workers.