ദിവസവും ചെറിയ ദൂരം ഓടുന്നതും സൈക്കിൾ ചവിട്ടുന്നതും നീന്തുന്നതും ആരോഗ്യത്തിന് നല്ലതാണ്. 226 കിലോമീറ്ററാണ് ഇങ്ങനെ ഓടുന്നതും സൈക്കിൾ ചവിട്ടുന്നതും എങ്കിലോ, അതും തുടർച്ചയായി 30 ദിവസത്തേക്ക്. ആലോചിക്കുമ്പോൾ തന്നെ വിയർക്കും.
ശരീരത്തിനും മനസിനും ഒരേ പോലെ കരുത്തുള്ളവർ പോലും ഇത്തരമൊരു സാഹസത്തിന് തയ്യാറാകുമോ എന്ന് സംശയം. ഇങ്ങനെ ദിവസവും ഓടിയും സൈക്കിൾ ചവിട്ടിയും നീന്തിയും 226 കിലോമീറ്റർ പൂർത്തിയാക്കുന്നതിനാണ് അയൺമാൻ ചാലഞ്ച് എന്ന് പറയുന്നത്.
പേര് അയൺമാൻ ചാലഞ്ച് എന്നാണെങ്കിലും ഇതെല്ലാം ചെയ്യണമെങ്കിൽ സൂപ്പർമാന്റെ ശക്തി വേണം. ഇതുവരെ ലോകത്ത് രണ്ട് പേർക്ക് മാത്രമാണ് ചാലഞ്ച് പൂർത്തിയാക്കാൻ സാധിച്ചത്. അങ്ങനെയുള്ള അയൺമാൻ ചാലഞ്ച് പൂർത്തിയാക്കാൻ ഒരാൾ കൂടി കച്ചക്കെട്ടി ഇറങ്ങിയിരിക്കുകയാണ്,
ദുബായിൽ നിന്ന്. അഡിഡാസിന്റെ ബ്രാൻഡ് അംബാസിഡറും ദുബായി ഫിറ്റ്‌നെസ് ഇൻഡസ്ട്രിയിലെ പ്രമുഖ മുഖവുമായ ഗാനി സുലൈമാൻ (Ghani Souleymane). 30 ദിവസം കൊണ്ട് അയൺമാൻ ചാലഞ്ച് പൂർത്തിയാക്കുകയാണ് ഗാനിയുടെ മുന്നിലെ ദൗത്യം. ഒക്ടോബർ 28 മുതൽ നവംബർ 26 വരെയാണ് ചാലഞ്ച് സംഘടിപ്പിക്കുന്നത്.
ഇത് കുട്ടികളെ സഹായിക്കാൻ
ഒക്ടോബർ 28ന് രാവിലെ 5 മണിക്ക് ദുബായിലെ കൈറ്റ് ബീച്ചിൽ 3.8 കിലോമീറ്റർ നീന്തികൊണ്ടായിരിക്കും ഗാനി ചാലഞ്ച് തുടങ്ങുന്നത്. തുടർന്ന് 180 കിലോമീറ്റർ സൈക്കിൾ ചവിട്ടുകയും 42 കിലോമീറ്റർ ഓടുകയും ചെയ്യും.
ഇത്തരത്തിൽ 30 ദിവസം തുടർച്ചയായി ചെയ്യും. ചാലഞ്ചിന് വേണ്ടി ഉറക്കവും ഗാനിക്ക് കുറയ്‌ക്കേണ്ടി വരും. സ്ഥിരം വർക്ക് ഔട്ട് ചെയ്യാറുള്ള ഗാനി ഉറങ്ങുന്നത് 4-5 മണിക്കൂർ ആണ്. ചാലഞ്ച് പൂർത്തിയാക്കാൻ 16 മണിക്കൂർ വേണ്ടി വരുമെന്നതിനാൽ ഉറക്കം ഇനിയും കുറയുമെന്ന് ഗാനി പറയുന്നു. ഈ ഓട്ടത്തിനും നീന്തലിനും ഇടയിൽ ചെറിയ ഇടവേള എടുത്താണ് ഭക്ഷണം കഴിക്കുന്നത്.
ഗാനി അയൺമാൻ ചാലഞ്ച് ഏറ്റെടുക്കുന്നതിന് പിന്നിൽ ഒരു കാരണമുണ്ട്. അൽ ജലീല ഫൗണ്ടേഷൻ വഴി ഹീറോസ് ഓഫ് ഹോപ് എന്ന ചാരിറ്റി സംഘടനയ്ക്ക് വേണ്ടി ഫണ്ട് കണ്ടെത്തുകയാണ് ഗാനിയുടെ ലക്ഷ്യം. വിവിധ തരം പ്രതിസന്ധികൾ നേരിടുന്ന കുട്ടികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന സന്നദ്ധ സേവാ സംഘടനയാണ് ഹീറോസ് ഓഫ് ഹോപ്.
In the domain of endurance sports, ‘Ironman challenge’ is considered to be the toughest one. It’s not just challenging one’s physical prowess but also their mental resilience and determination. This year, Ghani Souleymane, a popular face within Dubai’s fitness community, is set to redefine the limits of human potential.