മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറിന് മുംബൈയിലെ വാങ്കഡേ സ്റ്റേഡിയത്തില്‍ പ്രതിമ ഉയരുന്നു. ഇന്ത്യ-ശ്രീലങ്ക മാച്ചിന് മുന്നോടിയായിട്ടാണ് സച്ചിന്റെ പൂര്‍ണകായ പ്രതിമ അനാച്ഛാദനം ചെയ്യാന്‍ പോകുന്നത്. വാങ്കഡേ സ്റ്റേഡിയത്തില്‍ ആദ്യമായാണ് ഒരു താരത്തിന് പ്രതിമ ഉയരുന്നത്.
ഉയരുന്നത് പൂര്‍ണകായ പ്രതിമ
സച്ചിന്‍ ഇന്ത്യക്കായി അവസാന മത്സരം കളിച്ചത് വാങ്കഡേ സ്റ്റേഡിയത്തിലാണ്. സ്റ്റേഡിയത്തില്‍ സച്ചിന്റെ പേരില്‍ സ്റ്റാന്‍ഡുമുണ്ട്. ലണ്ടലിനെ മാഡം തുസാഡ്‌സ് മ്യൂസിയത്തില്‍ അദ്ദേഹത്തിന്റെ മെഴുകു പ്രതിമയുമുണ്ട്. സച്ചിന്റെ ഉജ്ജ്വല സ്‌ട്രോക്കാണ് പ്രതിമയ്ക്ക് ആധാരം. സച്ചിന്റെ പേരിലുള്ള സ്റ്റാന്‍ഡിന് സമീപത്താണ് പ്രതിമ സ്ഥാപിക്കുന്നതും. അഹമ്മദ് നഗറില്‍ നിന്നുള്ള പ്രമോദ് കാംബല്‍ ആണ് പ്രതിമ രൂപകല്പന ചെയ്തതും നിര്‍മിച്ചതും. ഏപ്രിലില്‍ സച്ചിന്‍ അമ്പതാം പിറന്നാള്‍ ആഘോഷിച്ച വേളയിലാണ് വാങ്കഡേ സ്റ്റേഡിയത്തില്‍ പ്രതിമ വരാന്‍ പോകുന്നത് വെളിപ്പെടുത്തിയത്.
പ്രതിമാ അനാച്ഛാദന ചടങ്ങില്‍ സച്ചിനൊപ്പം മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, ബിസിസിഐ സെക്രട്ടറി ജയ്ഷാ തുടങ്ങിയവര്‍ പങ്കെടുക്കും.
A statue of Master Blaster Sachin Tendulkar is set to be unveiled on Wednesday, coinciding with the World Cup match between India and Sri Lanka at the Wankhede Stadium.