സഹാറ ഗ്രൂപ്പിന്റെ ചെയർമാൻ സുബ്രത റോയ് വിടവാങ്ങിയത് ഒട്ടേറെ അവ്യക്തതകളും, നിക്ഷേപകരുടെ ആശങ്കകളും വിപണിയിൽ അവശേഷിപ്പിച്ചുകൊണ്ടാണ്.
ക്യാപിറ്റൽ മാർക്കറ്റ് റെഗുലേറ്റർ സെബിയുടെ അക്കൗണ്ടിലുള്ള മൊത്തം 25,000 കോടി രൂപയിലധികം വരുന്ന വിതരണം ചെയ്യപ്പെടാത്ത ഫണ്ടുകൾ സഹാറ ഗ്രൂപ്പിന്റെ മേധാവി സുബ്രത റോയിയുടെ മരണത്തിന് ശേഷം വീണ്ടും ശ്രദ്ധയാകർഷിക്കുകയാണ്.
വളരെ ചെറിയ തുക നിക്ഷേപമായി സ്വീകരിച്ച്, വർഷങ്ങൾ കൊണ്ട് അത് ഇരട്ടിയാക്കി സാധാരണക്കാർക്ക് മികച്ച വരുമാനം വാഗ്ദാനം ചെയ്യുന്നതിനെ അടിസ്ഥാനമാക്കിയാണ് സഹാറയുടെ ബിസിനസ്സ്. ഇന്ത്യാ ടുഡേ 2012-ൽ ഏറ്റവും സ്വാധീനമുള്ള പത്താമത്തെ ഇന്ത്യൻ വ്യവസായിയായി തിരഞ്ഞെടുക്കപ്പെട്ട വ്യവസായിയായിരുന്നു റോയ്. 2004-ൽ, ടൈം മാഗസിൻ സഹാറ ഗ്രൂപ്പിനെ “ഇന്ത്യൻ റെയിൽവേ കഴിഞ്ഞാൽ ഇന്ത്യയിലെ രണ്ടാമത്തെ വലിയ തൊഴിൽദാതാവ്” എന്ന് വിശേഷിപ്പിച്ചു.
എന്നാൽ സുബ്രത റോയിക്ക് ശേഷം വിശാലമായ ബിസിനസ്സ് സാമ്രാജ്യമായ സഹാറ ഗ്രൂപ്പിന്റെ നേതൃത്വം ആർക്കാണെന്നതിൽ ഇതുവരെ പ്രഖ്യാപനമൊന്നും ഉണ്ടായിട്ടില്ല. റോയിയുടെ ഭാര്യ സ്വപ്ന റോയിയും അവരുടെ രണ്ട് ആൺമക്കൾ സുശാന്തോ, സീമാന്റോ എന്നിവരുമുണ്ട് പിന്ഗാമികളായി.
സുബ്രത റോയിക്ക് 10 ബില്യൺ ഡോളറിലധികം ആസ്തി ഉണ്ടെന്ന് അനൗദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.
ഗ്രൂപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലെ ക്ലെയിമുകൾ പ്രകാരം അവർക്ക് 9 കോടി നിക്ഷേപകരും ഇടപാടുകാരും 259,900 കോടി രൂപയുടെ ആസ്തിയും 5,000 സ്ഥാപനങ്ങളും 30,970 ഏക്കർ ലാൻഡ് ബാങ്കുമുണ്ട്. ഒരു കാലത്ത് സഹാറയുടെ ആസ്തികളിൽ ന്യൂയോർക്കിലെ പ്ലാസ ഹോട്ടലും ലണ്ടനിലെ ഗ്രോസ്വെനർ ഹൗസും ഉൾപ്പെട്ടിരുന്നു.
ഉത്തർപ്രദേശിലെ ഒരു ചെറിയ പട്ടണത്തിൽ ഒരു ചിട്ടി ഫണ്ടിൽ തുടങ്ങി, ധനകാര്യം, റിയൽ എസ്റ്റേറ്റ്, എയർലൈൻസ്, ഹോട്ടലുകൾ, മാധ്യമങ്ങൾ, വിനോദം എന്നിവയിൽ നിക്ഷേപങ്ങളുള്ള സഹാറ ഗ്രൂപ്പ് എന്ന വലിയ വൈവിധ്യമാർന്ന സാമ്രാജ്യം അദ്ദേഹം കെട്ടിപ്പടുത്തു.
ഇടപാടുകാരെ വഞ്ചിച്ചെന്ന കേസുകളിൽ പെട്ടതോടെയാണ് ഗ്രൂപ്പിന്റെ സ്വത്തുക്കൾ പിടിച്ചെടുത്തു നിക്ഷേപകർക്ക് തിരികെ നല്കാൻ
സുപ്രീം കോടതി നടപടിയെടുത്തത്.
ഇടപാടുകാരെ വഞ്ചിച്ചെന്ന കേസിൽ രണ്ടു വർഷമായി ജയിലിൽ കഴിയുകയായിരുന്നു സുബ്രതോ. 2011-ൽ, ക്യാപിറ്റൽ മാർക്കറ്റ് റെഗുലേറ്റർ സെബി സഹാറ ഇന്ത്യ റിയൽ എസ്റ്റേറ്റ് കോർപ്പറേഷൻ ലിമിറ്റഡ് (സിറൽ), സഹാറ ഹൗസിംഗ് ഇൻവെസ്റ്റ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (SHICL) എന്നീ രണ്ട് സഹാറ ഗ്രൂപ്പ് സ്ഥാപനങ്ങൾക്ക് പൂർണ്ണമായും മാറ്റാവുന്ന ബോണ്ടുകൾ (OFCDs) വഴി ഏകദേശം 3 കോടി നിക്ഷേപകരിൽ നിന്ന് സ്വരൂപിച്ച പണം തിരികെ നൽകാൻ ഉത്തരവിട്ടിരുന്നു.
രണ്ട് സ്ഥാപനങ്ങളും തങ്ങളുടെ നിയമങ്ങളും ചട്ടങ്ങളും ലംഘിച്ച് ഫണ്ട് സ്വരൂപിച്ചതായി റെഗുലേറ്ററുടെ വിധിയെ തുടർന്നായിരുന്നു ഈ ഉത്തരവ്.
അപ്പീലുകളുടെയും ക്രോസ് അപ്പീലുകളുടെയും നീണ്ട നടപടിക്രമങ്ങൾക്ക് ശേഷം, 2012 ഓഗസ്റ്റ് 31-ന് സുപ്രീം കോടതി, നിക്ഷേപകരിൽ നിന്ന് ശേഖരിച്ച പണം 15 ശതമാനം പലിശ സഹിതം തിരികെ നൽകാൻ രണ്ട് സ്ഥാപനങ്ങളോടും ആവശ്യപ്പെട്ട സെബിയുടെ നിർദ്ദേശങ്ങൾ ശരിവച്ചു. ഇതിനായി 25000 കോടി രൂപ സെബിയിൽ കെട്ടിവയ്ക്കാനും സുപ്രിം കോടതി ഉത്തരവിട്ടിരുന്നു.
ഇതിനകം സെബി മാർച്ച് 31 വരെ സഹാറ ഗ്രൂപ്പിൽ നിന്ന് പിരിച്ചെടുത്തതും പൊതുമേഖലാ ബാങ്കുകളിൽ നിക്ഷേപിച്ചതും 25,163 കോടി രൂപയാണ്. നിക്ഷേപകരുടെ 17,526 അപേക്ഷകളിലായി 138 കോടി രൂപ അടച്ചതിന് ശേഷമുള്ള തുകയാണ് ഇപ്പോളുള്ളത്.
അതെ സമയം സഹാറ-സെബി റീഫണ്ട് അക്കൗണ്ടിന്റെ ക്ലെയിം ചെയ്യപ്പെടാത്ത ഫണ്ടുകൾ കൺസോളിഡേറ്റഡ് ഫണ്ട് ഓഫ് ഇന്ത്യയിലേക്ക് മാറ്റുന്നതിന്റെ നിയമസാധുത സർക്കാർ പരിശോധിക്കുന്നതായി റിപ്പോർട്ടുണ്ട്. റീഫണ്ട് അക്കൗണ്ട് സ്ഥാപിതമായതിന് ശേഷം കഴിഞ്ഞ 11 വർഷമായി ഒരു നിക്ഷേപകനും അവകാശവാദം ഉന്നയിച്ചു മുന്നോട്ട് വന്നിട്ടില്ല. അങ്ങനെ നിക്ഷേപകർ അവകാശവാദവുമായി വരുന്ന പക്ഷം നിക്ഷേപകർക്ക് പണം തിരികെ നൽകുന്നതിന് പ്രത്യേക അക്കൗണ്ടുള്ള കൺസോളിഡേറ്റഡ് ഫണ്ട് ഓഫ് ഇന്ത്യയിലേക്ക് തുക മാറ്റുന്നതിനുള്ള ഒരു ഓപ്ഷൻ സാധ്യതയും സർക്കാർ പരിശോധിക്കുന്നുണ്ട്.
സഹാറയുടെ എല്ലാ നിക്ഷേപകരെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് സെബി. കണ്ടെത്തിയില്ലെങ്കിൽ തുക സർക്കാരിലേക്ക് പോകും.
ഈ ഫണ്ട് പാവപ്പെട്ടവർക്കുവേണ്ടിയുള്ള പരിപാടികൾക്കോ പൊതുജനക്ഷേമത്തിനോ വേണ്ടി ഉപയോഗിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
5,000 കോടി രൂപ യഥാർത്ഥ നിക്ഷേപകരുടെ നിയമാനുസൃതമായ കുടിശ്ശികയിൽ നിന്ന് വിതരണം ചെയ്യുന്നതിനായി സഹകരണ സംഘങ്ങളുടെ സെൻട്രൽ രജിസ്ട്രാർക്ക് കൈമാറി. റീഫണ്ട് പ്രക്രിയ സുഗമമാക്കുന്നതിന് സഹാറ നിക്ഷേപകർക്കായി ഒരു സമർപ്പിത പോർട്ടൽ കേന്ദ്രം ആരംഭിച്ചിരുന്നു.
2010-ൽ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) സഹാറ ഗ്രൂപ്പ് സ്ഥാപനങ്ങളെ ഫണ്ട് സമാഹരണത്തിൽ നിന്ന് വിലക്കിയപ്പോൾ സുബ്രത റോയ് നിയമപരമായ പ്രശ്നങ്ങളിൽ അകപ്പെട്ടു. 2014ൽ, നിക്ഷേപകർക്ക് പണം നൽകാത്തതുമായി ബന്ധപ്പെട്ട കേസുകളിൽ അറസ്റ്റ് ചെയ്യപ്പെട്ടു ജയിലിലായി.
Subrata Roy, the visionary behind the Sahara Group’s expansive business empire, left an indelible mark on India’s corporate landscape. His leadership and business acumen propelled Sahara to new heights, making him a notable figure in the business world.