ഓപ്പൺ എഐയിൽ ചാറ്റ് ജിപിടിയെക്കാൾ ചർച്ചാ വിഷയം ഇപ്പോൾ സാം ആൾട്ട്മാൻ ആണ്. കമ്പനിയിൽ വെറും 5 ദിവസം കൊണ്ട് ഉണ്ടായ സംഭവ വികാസങ്ങൾ കുറച്ചൊന്നുമല്ല. ശനിയാഴ്ച സാം ആൾട്ട്മാനെ ഓപ്പൺ എഐ കമ്പനിയിൽ നിന്ന് പുറത്താക്കി, പുതിയ സിഇഒയെ നിയമിച്ചു, ആൾട്ട്മാന് പിന്നാലെ ഓപ്പൺ എഐയിലെ പലരും കമ്പനിയിൽ നിന്ന് സ്വയം പുറത്തുപോയി, കോഫൗണ്ടർ ഗ്രെഗ് ബ്രോക്ക്മാന്റെ രാജി എല്ലാവരെയും ഞെട്ടിച്ചു, തിങ്കളാഴ്ച ഓപ്പൺ എഐയിൽ ഏറ്റവും കൂടുതൽ ഷെയർ ഉള്ള മൈക്രോസോഫ്റ്റ് സാം ആൾട്ട്മാനെ അവരുടെ സ്ഥാപനത്തിലേക്ക് ക്ഷണിച്ചു, കൂട്ടത്തിൽ സാമിന്റെ ടീമിനെയും. ബുധനാഴ്ച വീണ്ടും സാം ആൾട്ട്മാൻ ഓപ്പൺ എഐയിലേക്ക് മടങ്ങിയെത്തി, സിഇഒ ആയി തന്നെ. സാം ആൾട്ട്മാൻ മടങ്ങിയെത്തിയ ഉടനെ ആൾട്ട്മാനെ പുറത്താക്കിയ കമ്പനി ഡയറക്ടർ ബോർഡിനെ മുഴുവനായും പിരിച്ചു വിട്ട് പ്രതികാരം വീട്ടുകയും ചെയ്തു.
മടങ്ങിയതിൽ സന്തോഷം
ആൾട്ട്മാനെ തിരിച്ചെടുത്തില്ലെങ്കിൽ ഓപ്പൺ എഐയിൽ നിന്ന് കൂട്ടരാജിയുണ്ടാകുമെന്ന് ജീവനക്കാർ ഭീഷണി മുഴക്കിയിരുന്നു. ഇതാണ് ആൾട്ട്മാനെ തിരിച്ചെടുക്കാൻ കാരണമെന്നാണ് കമ്പനി പറയുന്നത്. മടങ്ങി വരുന്നതിൽ സന്തോഷമുണ്ടെന്ന് സാം ആൾട്ട്മാൻ എക്സിൽ കുറിച്ചു. ഓപ്പൺ എഐ താൻ ഇഷ്ടപെടുന്നുവെന്നും കഴിഞ്ഞ് ദിവസങ്ങളിൽ സംഭവിച്ചതെല്ലാം തന്റെ ടീമിനെയും ലക്ഷ്യത്തെയും ഒരുമിപ്പിക്കാൻ വേണ്ടിയാണെന്നും സാം ആൾട്ട്മാൻ പറഞ്ഞു. ആൾട്ട്മാന്റെ നേതൃത്വ ശേഷിയിൽ വിശ്വാസം നഷ്ടപ്പെട്ടുവെന്നാണ് പിരിച്ചുവിടാനുള്ള കാരണമായി കമ്പനി പറഞ്ഞിരുന്നത്.
രാജി ഭീഷണി
സാമിന്റെ മടങ്ങി വരവിലേക്ക് വഴിവെച്ചത് ജീവനക്കാരുടെ രാജിഭീഷണിയല്ല, മറിച്ച് മൈക്രോസോഫ്റ്റ് ആണെന്ന് പരസ്യമായ രഹസ്യമാണ്. മൈക്രോസോഫ്റ്റ് ആൾട്ട്മാനെ അവരുടെ സ്ഥാപനത്തിലേക്ക് ക്ഷണിച്ചത് വെറുതേയായിരുന്നില്ല.
ഓപ്പൺ എഐയിൽ ഏറ്റവും അധികം നിക്ഷേപമുള്ള മൈക്രോസോഫ്റ്റിന് പോലും ഡയറക്ടർ ബോർഡിൽ സ്ഥാനമില്ലായിരുന്നു, ഇതുവരെ.
കമ്പനിയുടെ നിയന്ത്രണം മാതൃകമ്പനിയായ ഓപ്പൺ എഐ നോൺ പ്രോഫിറ്റിനായിരുന്നു. ഓപ്പൺ എഐ നോൺ പ്രോഫിറ്റ് നിശ്ചയിച്ചവരാണ് ഡയറക്ടർ ബോർഡിൽ ഉണ്ടായിരുന്നത്. സാമിനെ മടക്കി കൊണ്ടുവരാൻ ആദ്യം മൈക്രോസോഫ്റ്റ് ചെയ്തത് ഈ ഡയറക്ടർ ബോർഡിൽ നിന്ന് ആൾട്ട്മാനെതിരേ സംസാരിച്ചവരെ ആദ്യം പുറത്താക്കുകയാണ്. പകരം പുതിയ ആളുകളെ കൊണ്ടുവന്നു. ഓപ്പൺ എഐ നോൺ പ്രോഫിറ്റിന്റെ കമ്പനിയിലെ സ്ഥാനം ചോദ്യം ചെയ്യപ്പെട്ടു.
തന്നെ പുറത്താക്കിയവരെ പുറത്താക്കി സാം
ബോർഡ് അംഗങ്ങളായ ആദം ഡി ഏയ്ഞ്ചലോ, താഷ മക് കൗളി, ഹെലൻ ടോണർ എന്നിവരാണ് ആൾട്ട്മാനെ പുറത്താക്കാനുള്ള തീരുമാനമെടുത്തവർ. ഓപ്പൺ എഐ കോഫൗണ്ടറും ചീഫ് സയന്റിസ്റ്റുമായ ഇല്യ സുറ്റ്സ്കേവറാണ് സാം ആൾട്ട്മാനെ പുറത്താക്കുന്നതിന് ചുക്കാൻ പിടിച്ചത്. ആൾട്ട്മാനും സുറ്റ്സ്കേവറിനുമിടയിലെ അസ്വരാസ്യങ്ങളായിരുന്നു പിരിച്ചുവിടലിന്റെ യഥാർഥ കാരണം.
എന്നാൽ സുറ്റ്സ്കേവർ വിചാരിച്ച ഇടത്തൊന്നുമല്ല കാര്യങ്ങൾ അവസാനിച്ചത്. പിരിച്ച് വിട്ട് 5 നാൾ തികയുന്നതിന് മുമ്പ് ആൾട്ട്മാൻ തിരിച്ചെത്തി. തന്നെ പുറത്താക്കിയവരെ സാമും പുറത്താക്കി. പകരം ഡയറക്ടർ ബോർഡിലേക്ക് സെയിൽസ് ഫോഴ്സ് സിഇഒ ആയിരുന്ന ബ്രറ്റ് ടെയ്ലർ, മുൻ യുഎസ് ട്രഷറി സെക്രട്ടറി ലാറി സമ്മേഴ്സ് എന്നിവരെ നിയമിക്കുകയും ചെയ്തു. സാമിന് പിന്നാലെ ബ്രോക്മാനും മടങ്ങിവരുമെന്ന് അറിയിച്ചു. നിലവിലെ ബോർഡിൽ ആദം ഡി ഏയ്ഞ്ചലോയെയും ഉൾപ്പെടുത്തിയിട്ടുണ്ട്. മൈക്രോസോഫ്റ്റിൽ നിന്ന് ഒരാൾ കൂടി സാമിനൊപ്പം ഓപ്പൺ എഐ ബോർഡിലെത്തുമെന്നാണ് വിലയിരുത്തുന്നത്. സ്ഥാനം തെറിച്ചവരിൽ ചീഫ് സയന്റിസ്റ്റ് ഇല്യ സുറ്റ്സ്കേവറും താഷ മക് കൗളി, ഹെലൻ ടോണർ എന്നിവർ ഉൾപ്പെടുന്നു.
മൈക്രോസോഫ്റ്റ് വിചാരിച്ച ഇടത്ത്
സാം ആൾട്ട്മാനെ മടക്കി കൊണ്ടുവരേണ്ടത് ആരെക്കാളും മൈക്രോസോഫ്റ്റിന്റെ ആവശ്യമായിരുന്നു. ആൾട്ട്മാനെ പിരിച്ചുവിടൽ ഓപ്പൺ എഐയുടെ സാങ്കേതിക വിദ്യയിൽ ഏറ്റവും അധികം നിക്ഷേപമുള്ള മൈക്രോസോഫ്റ്റിന് ചെറിയ തലവേദനയല്ല നൽകിയത്.
ഒരു ദിവസം കൊണ്ട് ഓഹരി വിപണിയിൽ ഇടിവ് നേരിട്ടു. ആൾട്ട്മാനെ മടക്കികൊണ്ടുവരണമെന്ന് മൈക്രോസോഫ്റ്റ് സിഇഒ സത്യ നദേല്ല തുറന്നുപറയുകയും ചെയ്തു. മൈക്രോസോഫ്റ്റിൽ
സാം ആൾട്ട്മാന്റെ നേതൃത്വത്തിൽ എഐ ഗവേഷണ സംഘത്തെ നിയമിക്കാൻ നദേല്ല തീരുമാനിച്ചത് ആൾട്ട്മാനെ പിടിച്ചു നിർത്താൻ വേണ്ടിയാണ്. അത് അവർ നടപ്പാക്കുകയും ചെയ്തു.
Banks, NBFCs, and fintech companies are being urged by the Reserve Bank of India (RBI) to periodically recalculate their pre-set algorithms using artificial intelligence (AI) and machine learning techniques. In response to the changing dynamics of the financial ecosystem and the release of fresh data about industries, customer groups, and worldwide challenges, this ought to be done.