ബ്രൂസ് ലിയും റോയൽ എൻഫീൽഡും തമ്മിൽ എന്താ ബന്ധമെന്ന് ചോദിച്ചാൽ ഉത്തരം Himalayan 450 എന്നാണ്. കാരണം എന്റർ ദി ഡ്രാഗൺ സിനിമയിലെ ബ്രൂസ് ലീ പ്രചോദനം ഉൾക്കൊണ്ട് പുതിയ അഡ്വഞ്ചർ ടൂറർ- ഹിമാലയൻ 450 പുറത്തിറക്കിയിരിക്കുകയാണ് റോയൽ എൻഫീൽഡ്.
ഗോവയിൽ എൻഫീൽഡിന്റെ വാർഷിക ഉത്സവമായ മോട്ടോവേഴ്സ് 2023 ലാണ് ഹിമാലയൻ 450 അവതരിപ്പിച്ചത്. ഹിമാലയൻ 450 ന് ഇന്ത്യയിൽ ഏകദേശം 2.69 ലക്ഷം രൂപ വില പ്രതീക്ഷിക്കുന്നു. റോയൽ എൻഫീൽഡ് മേധാവി സിദ്ധാർത്ഥ് ലാലാണ് ബൈക്കിന്റെ വില പ്രഖ്യാപിച്ചത്.
ബേസ്, പാസ്, സമ്മിറ്റ് എന്നീ മൂന്ന് വേരിയന്റുകളിൽ അഞ്ച് നിറങ്ങളിൽ ഹിമാലയൻ 450 ലഭ്യമാകും.
2024 മാർച്ച് മുതൽ യൂറോപ്പിലും യുകെയിലും ബൈക്ക് ലഭ്യമാകും. യൂറോപ്പിൽ ഇതിന്റെ വില 5,900 യൂറോയും യുകെയിൽ 5,750 പൗണ്ടും ആയിരിക്കും. മോട്ടോർസൈക്കിൾ ലോകത്ത് ഇത് പുതിയ ഹിമാലയൻ ബിഎംഡബ്ല്യു ജിഎസ് 1300, കവാസാക്കി വെർസിസ് 1000 എന്നിവയോട് മത്സരിക്കും ഈഅഡ്വഞ്ചർ ടൂറർ- ഹിമാലയൻ 450 .
ആധുനിക പരുക്കൻ രൂപകൽപ്പനയും പുതിയ എൽഇഡി ഹെഡ്ലൈറ്റും പുനർരൂപകൽപ്പന ചെയ്ത ഇന്ധന ടാങ്കും ഹിമാലയൻ 450-ന്റെ സവിശേഷതകളാണ്.
വിൻഡ്സ്ക്രീൻ, പുനർരൂപകൽപ്പന ചെയ്ത എൽഇഡി എന്നിവയും അതിലേറെയും ഇതിന്റെ പ്രത്യേകതയാണ്. ഹിമാലയൻ 450-ൽ ഫുൾ-കളർ TFT ഡിസ്പ്ലേ, സ്ക്രീൻ മിററിംഗ്, ഗൂഗിൾ മാപ്സ് പിന്തുണ എന്നിവയും ഉണ്ട്.
ആദ്യത്തെ ലിക്വിഡ് കൂൾഡ് എഞ്ചിൻ
ഹിമാലയൻ 450-യുടെ പുതിയ സിംഗിൾ സിലിണ്ടർ ലിക്വിഡ് കൂൾഡ് 452 സിസി എഞ്ചിൻ 8,000 ആർപിഎമ്മിൽ 40 ബിഎച്ച്പി കരുത്തും 5,500 ആർപിഎമ്മിൽ 40 എൻഎം പീക്ക് ടോർക്കും നൽകുന്നു. ഷെർപ്പ 450 എന്ന കോഡ് നാമത്തിലാണ് ഇത് അറിയപ്പെടുന്നത്. റോയൽ എൻഫീൽഡിന്റെ ആദ്യത്തെ ലിക്വിഡ് കൂൾഡ് എഞ്ചിൻ കൂടിയാണിത്.