ഗതാഗത തിരക്ക് കുറയ്ക്കാനും രാജ്യത്ത് എവിടെ വേണമെങ്കിലും എളുപ്പത്തിൽ എത്തിച്ചേരാനും പതിയെ എയർടാക്സികളിലേക്ക് ചുവടുമാറ്റാൻ പോകുകയാണ് യുഎഇ. യുഎഇയുടെ അഡ്‌വാൻസ്ഡ് എയർ മൊബിലിറ്റി പദ്ധതിക്ക് വരും വർഷങ്ങളിൽ അംഗീകാരം ലഭിച്ച് കഴിഞ്ഞാൽ യുഎഇയുടെ ആകാശത്ത് എയർടാക്സികൾ പറന്ന് തുടങ്ങും.
യുഎഇ മാത്രമല്ല, മെട്രോ സിറ്റികളിലേക്ക് എയർടാക്സികൾ കൊണ്ടുവരാൻ ഇന്ത്യയും ആലോചിക്കുന്നുണ്ട്. ഫലപ്രദമായി എയർടാക്സി സർവീസുകൾ എങ്ങനെ നടപ്പാക്കാമെന്ന് യുഎഇയിൽ നിന്ന് ഇന്ത്യയ്ക്കും മനസിലാക്കാൻ പറ്റും.
എയർടാക്സികൾ എന്തിന്
പൂർണമായി വൈദ്യുതിയിൽ പ്രവർത്തിക്കുന്നതിനാൽ വായുമലിനീകരണം കുറയ്ക്കാമെന്നതാണ് എയർടാക്സികളുടെ പ്രത്യേകത. മാത്രമല്ല മെട്രോ നഗരങ്ങളിൽ റോഡിലെ വാഹനകുരുക്ക് പേടിക്കുകയും വേണ്ട. ഒരു നഗരത്തിൽ നിന്ന് മറ്റൊന്നിലേക്ക് എളുപ്പത്തിൽ എത്തിച്ചേരുകയും ചെയ്യും. പുതിയ തൊഴിൽ സാധ്യതകളും നിക്ഷേപവും തുറക്കാനും എയർടാക്സികൾ സഹായിക്കും. ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കും എയർടാക്സികൾ ഉപയോഗിക്കാൻ പറ്റും. റോഡുമാർഗമുള്ള സഞ്ചാരവുമായി താരതമ്യം ചെയ്യുമ്പോൾ യാത്ര സമയം 20 മിനിറ്റ് വരെ കുറയ്ക്കാനും എയർടാക്സികൾക്ക് സാധിക്കും.
യുഎഇയുടെ പറക്കും ടാക്സികൾ
2026ഓടെ യുഎഇയിൽ പറക്കും ടാക്സികൾ സർവീസ് തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇലക്‌ട്രിക് എയർടാക്സികളാണ് യുഎഇ രാജ്യത്ത് നടപ്പാക്കാൻ പോകുന്നത്. അഡ്‌വാൻസ്ഡ് എയർ മൊബിലിറ്റി പദ്ധതിക്ക് അടുത്ത വർഷത്തോടെ അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
യുഎഇയിലെ എയർടാക്സി യാഥാർഥ്യമാക്കാൻ നിരവധി വൻകിട കമ്പനികളാണ് മുന്നോട്ടു വന്നത്. അബുദാബി ഇൻവെസ്റ്റമെന്റ് ഓഫീസ്, കാലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആർച്ചർ ഏവിയേഷൻ, ഫാൽക്കൺ ഏവിയേഷൻ, ഗാൽ-എഎംഎംആർഒസി എന്നിവർ ചേർന്നാണ് എയർടാക്സി സംവിധാനം കൊണ്ടുവരുന്നത്.ആർച്ചറിന്റെ ഇലക്‌ട്രിക് ടാക്സികൾ രാജ്യത്ത് ഉടനീളം സർവീസ് നടത്താനാണ് തീരുമാനം.
The United Arab Emirates (UAE) is gearing up for a transformative leap into the era of Advanced Air Mobility (AAM) with the imminent introduction of all-electric air taxis. These futuristic aerial vehicles are set to revolutionise the way people traverse the Emirates, promising to cut travel durations in half. From launch dates to the economic and environmental implications, here’s a comprehensive guide to the upcoming Air Taxi revolution.