ബോണ്ട് വിൽപ്പനയിലൂടെ 1000 കോടി രൂപ സമാഹരിക്കാൻ അദാനി പോർട്ട്. സ്വകാര്യ പ്ലേസ്മെന്റ് വഴി 1000 കോടി രൂപയുടെ ബോണ്ട് കൊടുക്കാനാണ് അദാനി പോർട്ട് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ പദ്ധതിയിടുന്നത്. രണ്ട് വർഷത്തിന് ശേഷമാണ് അദാനി പോർട്ട് ഇത്തരത്തിൽ പ്രാദേശിക കറൻസി വിൽപ്പനയ്ക്ക് മുന്നോട്ടുവരുന്നത്.
5 ബില്യൺ രൂപയാണ് അടിസ്ഥാന വിലയായി നിർണയിച്ചിരിക്കുന്നത്. അധിക വരിസംഖ്യയായി 5 ബില്യൺ രൂപ നൽകാനും സാധിക്കുമെന്ന് അദാനി പോർട്ടുമയി ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു.
Also Read
2021ലാണ് അവസാനമായി അദാനി ഇത്തരത്തിൽ ബോണ്ട് വിൽക്കുന്നത്.
ഹിഡൻ ബർഗ് ആരോപണങ്ങൾക്ക് ശേഷം പ്രാദേശിക കറൻസി ബോണ്ടുകൾ വിൽപ്പനയ്ക്ക് വെച്ച ഗൗതം അദാനിയുടെ ആദ്യത്തെ സംരംഭമാണ് അദാനി എന്റർപ്രൈസ് ലിമിറ്റഡ്. ജൂലൈയിൽ ഏകദേശം 12.5 ബില്യൺ രൂപ സമാഹരിക്കാനും അദാനി എന്റർപ്രൈസിന് സാധിച്ചിട്ടുണ്ട്. 50 ബില്യൺ രൂപയുടെ സ്വകാര്യ പ്ലേസ്മെന്റ് ഡെബ്റ്റിന് കമ്പനിയുടെ ബോർഡ് അംഗീകാരം നൽകിയതായി എക്സ്ചേഞ്ച് ഫയലിംഗിൽ അദാനി പോർട്ട് വ്യക്തമാക്കിയിരുന്നു. തുക മൂലധന ചെലവിനോ നിലവിലെ ബാധ്യതകൾ റീഫിനാൻസ് ചെയ്യാനോ, വിനിയോഗിക്കാനാണ് തീരുമാനം.