സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ് എക്കോ സിസ്റ്റത്തെ ഒന്നാകെ ഉടച്ചുവാര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള ‘സീഡിംഗ് കേരള’ കൊച്ചിയില്‍ നടന്നു. കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അന്താരാഷ്ട്ര പ്ലാറ്റ്‌ഫോമുകള്‍ ഒരുക്കാനാണ്് കേരളസ്റ്റാര്‍ട്ടപ്പ് മിഷന്‍ ലക്ഷ്യമിടുന്നതെന്ന് ഐടി സെക്രട്ടറി ശിവശങ്കര്‍ ഐഎഎസ് വ്യക്തമാക്കി.രാജ്യത്തിനകത്തും പുറത്തുമുള്ള സ്റ്റാര്‍ട്ടപ് അന്തരീക്ഷത്തിന്റെ സാധ്യതകള്‍ കൂടി നവസംരംഭകര്‍ക്ക് ലഭ്യമാക്കും. സീഡിംഗ് പോലുള്ള പ്ലാറ്റ്ഫോമുകള്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കാകണമെന്ന് KSUM സിഇഒ ഡോ.സജി ഗോപിനാഥും പറഞ്ഞു.ലെറ്റ്സ് വെന്‍ച്വറിന്റേയും കോംഗ്ലോ വെന്‍ച്യുവേഴ്‌സിന്റെയും സഹകരണത്തോടെയായിരുന്നു ‘സീഡിംഗ് കേരള ‘ .
കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അന്താരാഷ്ട്ര പ്ലാറ്റ്‌ഫോമുകള്‍ ഒരുക്കാന്‍ കേരളസ്റ്റാര്‍ട്ടപ്പ് മിഷന്‍ ലക്ഷ്യമിടുന്നു. രാജ്യത്തിനകത്തും പുറത്തുമുള്ള സ്റ്റാര്‍ട്ടപ് അന്തരീക്ഷത്തിന്റെ സാധ്യതകള്‍ കൂടി സംസ്ഥാനത്തെ നവസംരംഭകര്‍ക്ക് ലഭ്യമാക്കാനാണ് ksum ശ്രമിക്കുന്നത്. സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പ് എക്കോ സിസ്റ്റത്തിന് ഇന്റര്‍നാഷണല്‍ അക്സസ് സാധ്യമാക്കുന്ന തരത്തില്‍ കേരള സ്റ്റാര്‍ട്ടപ് മിഷന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്ന കാര്യം ഐടി സെക്രട്ടറി എം.ശിവശങ്കര്‍ ഐഎഎസാണ് വ്യക്തമാക്കിയത്. സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ് എക്കോ സിസ്റ്റത്തെ ഒന്നാകെ ഉടച്ചുവാര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള സീഡിംഗ് കേരളയിലാണ് അദ്ദേഹം ഐടി നയം വ്യക്തമാക്കിയത്. സര്‍ക്കാര്‍ ഒരുക്കുന്ന സീഡിംഗ് പോലുള്ള പ്ലാറ്റ്ഫോമുകള്‍ ഫലപ്രദമായി ഉപയോഗിച്ച് മുന്നോട്ട് പോകാന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കാകണമെന്ന് സ്റ്റാര്‍ട്ടപ്പ്മിഷന്‍ സിഇഒ ഡോ.സജി ഗോപിനാഥും പറഞ്ഞു. എഞ്ചിനീയറിംഗ് കോളേജുകളെ കൂടതെ ഇനി സംസ്ഥാനത്തെ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകളിലേക്ക് കൂടി സ്റ്റാര്‍ട്ടപ്പ് മിഷന്റെ ഫെസിലിറ്റികള്‍ വ്യാപിപ്പിക്കാനുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞു.
കോളേജുകളിലെ അദ്ധ്യാപകരുടെയും മെന്റേഴ്‌സിന്റെയും സഹായം ഇതിനായി ലഭ്യമാക്കും. സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള ഫണ്ടിംഗിന്റെയും മാര്‍ക്കറ്റിംഗിന്റെയും പ്രൊഡക്ട് സെയില്‍സിന്റെയും വിവിധ വശങ്ങളാണ് സീഡിംഗില്‍ സംസാരിച്ചവര്‍ പങ്കുവെച്ചത്. കസ്റ്റമേഴ്‌സിന്റെ ഡിമാന്‍ഡിന് അനുസൃതമായിരിക്കണം പ്രൊഡക്ടിലെ പരീക്ഷണങ്ങളെന്ന് ജനറല്‍ ഇലക്ട്രിക്ക് കന്പനിയുടെ ഡിജിറ്റല്‍ അഡ്വൈസര്‍ ബീന അമ്മാനത്ത് പറഞ്ഞു. ബൈജൂസ് ആപ്പിന്റെ മാര്‍ക്കറ്റിംഗ് സ്ട്രാറ്റജിയും അഡ്വര്‍ടൈസിംഗ് ടൂള്‍സുമെല്ലാം തിങ്ക് ആന്റ ലേണ്‍ മാര്‍ക്കറ്റിംഗ് വൈസ് പ്രസിഡന്റ് അര്‍ജുന്‍ മോഹന്‍ പങ്കുവെച്ചു. ലെറ്റ്സ് വെന്‍ച്വറിന്റേയും കോംഗ്ലോ വെന്‍ച്യുവേഴ്‌സിന്റെയും സഹകരണത്തോടെ കൊച്ചി രാജഗിരി എഞ്ചിനീയറിംഗ് കോളേജിലാണ്് സീഡിംഗ് കേരള സംഘടിപ്പിച്ചത്. നിക്ഷേപകരെയും, മെന്റേഴ്‌സിനെയും, ഇന്‍ഡസ്ട്രി എക്‌സ്‌പേര്‍ട്‌സിനെയും ഒരുമിപ്പിച്ച വേദി സ്റ്റാര്‍ട്ടുപ്പുകളുടെ നെറ്റ്വര്‍ക്കിംഗിംന് ഏറെ സഹായകരമായി.
Seeding Kerala: Sowing the seeds for strong start-ups
The Kerala Startup Mission aims to prepare an international platform for the start-ups in the state.KSUM envisages bringing in the benefits of the startup atmosphere within and outside the country for the new entrepreneurs. IT Secretary M Sivasankar IAS has clarified about the novel initiatives of the Kerala Startup Mission in giving international access to the startup ecosystem in the state. He talked about the IT policy during Seeding Kerala, which aims to bring about a revolutionary change in the startup ecosystem in the state. Startup Mission CEO Dr Saji Gopinath opined that start-ups should try to make use of government platforms like seeding. Apart from engineering colleges, efforts are afoot to spread the facilities of the Startup Mission to the arts and science colleges in the state. The support of teachers and mentors will be made available for the same. The participants in the seeding shared different aspects of funding, marketing and product sales.General Electric Company’s digital advisor Beena Ammanath said that the product experiments should be based on customer demands. Think and Learn marketing vice-president Arjun Mohan shared the marketing strategies of Baiju’s app and its advertising methods.Seeding Kerala was organised at Kochi Rajagiri Engineering College in association with Lets Venture and konglo Ventures. The programme , which united investors, mentors and industry experts in one platform, was very helpful for the networking of the start-ups.