എസ്യു 7(SU7)മായി ഇലക്ട്രിക് വാഹന വിപണി ലോകത്തേക്ക് ചുവട് വെച്ച് ഷഓമി (Xiaomi). ചൈന ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇലക്ട്രോണിക്സ് ടെക്നോളജി ഭീമനായ ഷഓമിയുടെ ആദ്യത്തെ ഇലക്ട്രിക് കാറാണ് എസ്യു 7. ബെയ്ജിംഗിൽ നടന്ന ചടങ്ങിലാണ് ഷഓമി എസ്യു 7നെ ആദ്യമായി പുറത്തിറക്കിയത്.
വാഹന നിർമാണ മേഖലയിൽ ലോകത്തെ ആദ്യ 5 സ്ഥാനങ്ങളിലെത്തണമെന്ന് കമ്പനി ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. അടുത്ത 15-20 വർഷം കൊണ്ട് ഇലക്ട്രിക് വാഹന വിപണിയിൽ ആദ്യ 5 സ്ഥാനത്തെത്താൻ കഠിനമായി അധ്വാനിക്കുമെന്ന് കമ്പനി സിഇഒ ലീ ജൂൺ പറഞ്ഞു. ടെസ്ലയും മറ്റുമായി കിടപിടിക്കുന്ന വാഹനമായിരിക്കും എസ്യു 7 എന്ന് ലീ പറഞ്ഞു.
ഒറ്റചാർജിൽ 800 കീമി
എസ്യു 7, എസ്യു 7 പ്രോ, എസ്യു 7 മാക്സ് എന്നീ മോഡലുകളാണ് ഷഓമി വിപണിയിലിറക്കാൻ പോകുന്നത്. അക്വ ബ്ലൂ, മിനറൽ ഗ്രേ, വെർഡന്റ് ഗ്രീൻ എന്നീ നിറങ്ങളിലായിരിക്കും വാഹനങ്ങൾ വിപണയിലെത്തുക. കമ്പനിയുടെ സ്മാർട്ട് ഫോൺ ബ്രാൻഡ് Mi കീഴിലായിക്കും വാഹനം പുറത്തിറക്കുക.
മിഡ് സൈസ് പ്രീമിയം ഇലക്ട്രിക് സെഡാന് 4,997MM നീളവും 1,963 mm വീതിയും 1,440/1,455 mm ഉയരവുമുണ്ട്.
ബിവൈഡിയിൽ നിന്ന് 73.6kWh ശേഷിയുള്ള ലിഥിയം അയേൺ ഫോസ്ഫേറ്റ് ബാറ്ററിയും സിഎടിഎല്ലിന്റെ 101kWh സിടിബി ബാറ്ററി പാക്കുമാണ് എസ്യു 7നുള്ളത്.
ഒറ്റ തവണ ചാർജ് ചെയ്താൽ 800 കിലോമീറ്റർ സഞ്ചരിക്കാൻ സാധിക്കും. സിംഗിൾ മോട്ടറും ഡ്യുവൽ മോട്ടറുമുള്ള വാഹനങ്ങളാണ് വിപണിയിസെത്തുന്നത്. മണിക്കൂറിൽ 210 കിലോമീറ്ററാണ് പരമാവധി വേഗത.
Chinese tech giant Xiaomi has officially unveiled its entry into the electric vehicle (EV) market with the debut of the SU7 at the Stride launch event in Beijing. Xiaomi’s founder and CEO, Lei Jun, expressed the company’s ambitious goal of becoming one of the world’s top five automakers within the next 15 to 20 years.