ഉഗ്രൻ പഞ്ചോടെയാണ് ടാറ്റയുടെ ഇലക്ട്രിക് വാഹന വിപണിയിലേക്കുള്ള എൻട്രി. ഓപ്പണിംഗ് ഷോ നെക്സൺ ഇവിയിലൂടെയായിരുന്നെങ്കിൽ പിന്നെ കണ്ടത് ടിയാഗോ ഇവിയുടെയും ടിഗോർ ഇ-വിയുടെയും വരവാണ്. ദാ ഇപ്പോൾ സൂപ്പർ സ്റ്റാറാവാൻ ഒരു പുതുമുഖം കൂടി, പഞ്ച് ഇ-വി (Punch EV). ടാറ്റ പുറത്തിറക്കുന്ന നാലാമത്തെ ഇ-വിയാണ് പഞ്ച് ഇവി.
രണ്ട് ബാറ്ററി പാക്കിൽ, നാല് ബ്രോഡ് വെരിയന്റുകളിൽ അവതരിപ്പിക്കുന്ന പഞ്ചിന്റെ ബുക്കിംഗ് ടാറ്റ തുടങ്ങി കഴിഞ്ഞു. 21,000 രൂപയുടെ ഡൗൺ പേയ്മെന്റ് നൽകി ബുക്ക് ചെയ്യാം.
ഇവിയിൽ ‘ആക്ടീവാ’കാൻ ടാറ്റ
ടാറ്റ മോട്ടോർസിന്റെ ഇലക്ട്രിക് വാഹന വിഭാഗമായ ടാറ്റ പസഞ്ചർ ഇലക്ട്രിക് മൊബിലിറ്റിയാണ് പഞ്ച്.ഇ-വി (Punch.ev) പുറത്തിറക്കുന്നത്. ആക്ടീവ് (acti.ev) എന്ന ടാറ്റയുടെ പ്യൂർ ഇ-വി ആർക്കിടെക്ചറിലെ ആദ്യത്തെ വാഹനമാണ് പഞ്ച്. പഞ്ച് ഇ-വി, പഞ്ച് ഇ-വി ലോംഗ് റെയ്ഞ്ച് എന്ന വെരിയന്റുകളാണ് ഈ വിഭാഗത്തിൽ നിന്ന് പുറത്ത് വരുന്നത്.
ടിപിഇഎമ്മിൽ നിന്നുള്ള എല്ലാ ഇ-വികളും ഇനി മുതൽ ടാറ്റയുടെ ഇലക്ട്രിക് വാഹന പ്ലാറ്റ് ഫോമായ പഞ്ചിലൂടെയായിരിക്കും പുറത്തിറങ്ങുക. അഡ്‌വാൻസ്ഡ് കണക്ടഡ് ടെക്-ഇന്റലിജന്റ് ഇലക്ട്രിക് വെഹിക്കിളിന്റെ ചുരുക്കപേരാണ് ആക്ടീവ്.
സൂപ്പർ പഞ്ച്
ടാറ്റ ഇന്ത്യയിൽ അവതരിപ്പിക്കുന്ന ഏറ്റവും വലിപ്പം കുറഞ്ഞ ഇലക്ട്രിക് എസ്‌യുവിയാണ് പഞ്ച്. നെക്സോണിന് ശേഷം ഐസിഇയും ഇലക്ട്രിക് വെരിയന്റും ഒരുമിക്കുന്ന ടാറ്റയുടെ രണ്ടാമത്തെ എസ്‌യുവിയാണ് പഞ്ച്. സിഎൻജി വേർഷനിൽ വരുന്ന രണ്ടാമത്തെ മോഡൽ എന്ന പ്രത്യേകതയുമുണ്ട്. ചാർജിംഗ് സോക്കറ്റ് മുന്നിലുള്ള ടാറ്റയുടെ ആദ്യത്തെ ഇവി കൂടിയാണിത്. നെക്സോൺ ഇവിയെ പോലെ തന്നെ രണ്ട് വെരിയന്റുകളിൽ പഞ്ചിനുമുണ്ട്. 25 kWh ബാറ്ററി പാക്കുള്ള മിഡ് റേഞ്ച് വേർഷനും 35 kWh യൂണിറ്റുള്ള ലോംഗ് റേഞ്ച് വേർഷനും. റേഞ്ചും മറ്റു വിവരങ്ങളും ടാറ്റ പുറത്തുവിട്ടിട്ടില്ല.
300 മുതൽ 600 കിലോമീറ്റർ വരെ റേഞ്ച് ലഭിക്കുമെന്നാണ് വിവരം. സുരക്ഷയ്ക്കായി 6 എയർബാഗുകളാണ് പഞ്ചിലുള്ളത്. ബാറ്ററി പാക്കിന് സംരക്ഷണം നൽകാൻ ശക്തമായ ബോഡി പാനലുകൾക്ക് ആഗോള ജിഎൻ ക്യാപ്, ബിഎൻ ക്യാപ് എന്നിവയുമുണ്ട്. അഞ്ച് വ്യത്യസ്ത വെരിയന്റുകളുള്ള ടാറ്റ പഞ്ചിന് 7.2 kW ഹോം ചാർജർ അടക്കം രണ്ട് ചാർജിംഗ് ആൽട്ടർനേറ്റീവുകളാണുള്ളത്.
വെന്റിലേറ്റ് ചെയ്ത ഫ്രണ്ട് സീറ്റുകളും ഇലക്ട്രിക് സൺ റൂഫും 10.25 ഇഞ്ച് ടച്ച് സ്ക്രീനും 10.23 ഇഞ്ച് വിർച്വൽ കോക്പിറ്റും 360 ഡിഗ്രി തിരിക്കാൻ പറ്റുന്ന ക്യാമറയും പഞ്ചിനുണ്ട്.
ടാറ്റയുടെ ആക്ടീവിൽ നിന്ന് പഞ്ച് പോലെ നിരവധി വാഹനങ്ങൾ പ്രതീക്ഷിക്കാമെന്ന സൂചന നേരത്തെ തന്നെ കമ്പനി നൽകി കഴിഞ്ഞു.
Tata Passenger Electric Mobility (TPEM), the electric vehicle subsidiary of Tata Motors, has revealed its latest innovation, Punch.ev, based on the cutting-edge ‘acti.ev’ architecture. This new platform, described as a compact vehicle architecture, will serve as the foundation for upcoming electric models, including the Harrier EV, Curvv EV, and Sierra EV.