യമനിൽ ഹൂതികൾക്കു നേരെ യുഎസും ബ്രിട്ടനും നടത്തിയ പ്രത്യാക്രമണത്തെ തുടർന്ന് വെള്ളിയാഴ്ച ഇന്ധന വില 2% വർധിച്ചു. ചെങ്കടലിൽ ഹൂതികൾ കപ്പലുകൾക്ക് നേരെ നടത്തുന്ന ആക്രമണങ്ങൾക്ക് മറുപടിയായാണ് യുഎസും ബ്രിട്ടനും പ്രത്യാക്രമണം നടത്തിയത്. വ്യോമാക്രമണവും കപ്പൽ ആക്രമണവും അഴിച്ചു വിട്ടു.
ഇരുപക്ഷത്തു നിന്നും ആക്രമണം കനത്തത് മിഡിൽ ഈസ്റ്റിലെ എണ്ണ വിതരണ ശൃംഖലയെ ബാധിക്കുമെന്ന് വിപണി ഭയക്കുന്നുണ്ട്. പ്രത്യേകിച്ച് ഹോർമസ് കടലിടുക്കിൽ കൂടിയുള്ള ചരക്ക് ഗതാഗതത്തെ ആക്രമണം ബാധിക്കുമെന്ന് വിപണിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ കരുതുന്നു.
ബ്രന്റ് ക്രൂഡ് ഓയിലിന്റെ വില 2.3% വർധിച്ച് ബാരലിന് 78.93 ഡോളറിലെത്തി (6,542.18 രൂപ). യുഎസ് വെസ്റ്റ് ടെക്സാസ് ഇന്റർമീഡിയറ്റ് ക്രൂഡിന്റെ വില 2% വർധിച്ച് 73.45 ഡോളറായി (6,089.61 രൂപ). ഈ ആഴ്ച ഇത് രണ്ടാം തവണയാണ് ഇന്ധന വിലയിൽ വർധനവുണ്ടാകുന്നത്.
ആഗോള ചരക്ക് കപ്പൽ ഗതാഗതത്തിന്റെ 15% നടക്കുന്ന ചെങ്കടലിലെ ഹൂതി ആക്രമണം അന്താരാഷ്ട്ര വ്യാപാര മേഖലയ്ക്ക് വലിയ തിരിച്ചടിയാണ്. ഒക്ടോബർ മുതൽ തുടങ്ങിയ ആക്രമണത്തെ തുടർന്ന് ഇന്ത്യയടക്കം പല രാജ്യങ്ങളുടെയും വിപണി തകിടം മറിഞ്ഞു. ചരക്ക് ഗതാഗതത്തിന് രാജ്യങ്ങൾ ബദൽ മാർഗങ്ങൾ അന്വേഷിക്കുന്നുണ്ടെങ്കിലും പലതും സാമ്പത്തിക നഷ്ടമുണ്ടാക്കുന്നുണ്ട്.
ചെങ്കടലിൽ ഹൂതികൾക്ക് നേരെ പ്രത്യാക്രമണം നടത്തുന്നത് സ്ഥീരികരിച്ച അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ വേണ്ടി വന്നാൽ ആക്രമണം കടുപിക്കുമെന്നും പറഞ്ഞു. ആസ്ട്രേലിയ, കാനഡ, ബഹ്റൈൻ, നെതർലാൻഡ്സ് തുടങ്ങിയ രാജ്യങ്ങൾ പ്രത്യാക്രമണത്തെ പിന്തുണയ്ക്കുന്നുണ്ടെന്ന് ബൈഡൻ പറഞ്ഞു.
ഇരുപക്ഷവും ആക്രമണം കടുപിച്ചാൽ കപ്പലുകൾ ഗതി മാറ്റി വിടേണ്ടി വരും. ഇത് ഇന്ധന വില വീണ്ടും വർധിക്കാൻ കാരണമാകും. ആഗോള തലത്തിൽ ഇന്ധന വില വർധിക്കുന്നത് ഇന്ത്യൻ വിപണിയെയും ബാധിക്കുമെന്നാണ് വിലയിരുത്തുന്നത്. ചെങ്കടലിൽ ആക്രമണം കനത്താൽ അതിന്റെ പ്രത്യാഘാതം ഇന്ത്യയ്ക്കും അനുഭവിക്കേണ്ടി വരുമെന്ന് തീർച്ച.
The oil prices on Friday experienced a more than 2% increase following the United States and Britain conducting strikes against Houthi military targets in Yemen. This action was a retaliation for the Iran-backed group’s attacks on shipping in the Red Sea since late last year. Brent crude futures rose by $1.81, or 2.3%, reaching $79.22 a barrel, while U.S. West Texas Intermediate crude futures increased by $1.80, or 2.5%, trading at $73.82 at 0154 GMT.