പ്രശസ്ത സെലിബ്രിറ്റി ഹെയർ സ്റ്റൈലിസ്റ്റാണ് ജാവേദ് ഹബീബ്. രാജ്യത്തിനകത്തും പുറത്തുമായി 553 യൂണിസെക്സ് സലൂണുകളുമായി ഹെയർ സ്റ്റൈലിംഗ് ബിസിനസിൽ പുതിയ ഉയരങ്ങളിക്ക് കുതിക്കുകയാണ് ജാവേദ്. രാജ്യത്ത് മാത്രമായി 550 സലൂണുകളാണ് ജാവേദിനുള്ളത്.
രാജ്യാന്തര തലത്തിലേക്ക് ഹെയർ സലൂണുകൾ വളർന്നതോടെ 30 മില്യൺ ഡോളറെത്തി.
രാജ്യാന്തര തലത്തിൽ വ്യക്തി മുദ്ര പതിപ്പിക്കുമെന്നുള്ള ജാവേദിന്റെ പ്രവചനം അതിമോഹമെന്നാണ് ഒരിക്കൽ ടൈം മാഗസിൻ പറഞ്ഞത്. എന്നാൽ ടൈം മാഗസിന്റെ ധാരണ തെറ്റായിരുന്നുവെന്ന് ജാവേദ് പറയുന്നു.
ഇന്ത്യയുടെ അവസാനത്തെ വൈസ്രോയ് ലോർജ് മൗണ്ട് ബാറ്റണിനും രാജ്യത്തിന്റെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനും കീഴിൽ ബാർബറായിരുന്നു ജാവേദിന്റെ മുത്തച്ഛൻ. ജെഎൻയുവിൽ നിന്ന് ഫ്രഞ്ച് ലിറ്ററേച്ചറിൽ ബിരുദമെടുത്ത ശേഷം ജാവേദും മുത്തച്ഛന്റെ പാത പിന്തുടരാൻ തീരുമാനിച്ചു. മുത്തച്ഛനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഹെയർ സലൂൺ തുടങ്ങിയതെങ്കിലും സ്വന്തം ടച്ച് അതിൽ കൊണ്ടുവരാൻ ജാവേദ് മറന്നില്ല. ലണ്ടനിലെ മോറിസ് സ്കൂൾ ഓഫ് ഹെയർ ഡിസൈനിൽ പഠിച്ചാണ് ജാവേദ് ഇന്ത്യയിൽ ഹെയർ സലൂൺ തുടങ്ങാൻ തീരുമാനിക്കുന്നത്. ഹോളിവുഡിന്റെ ഗ്ലാമറസ് ലോകത്ത് ജാവേദിന്റെ പേര് കൂട്ടിച്ചേർക്കാൻ അധികം കാലം വേണ്ടിവന്നില്ല. ബാർബർ എന്ന തൊഴിൽ മേഖലയ്ക്ക് ഹെയർ സ്റ്റൈലിസ്റ്റ് എന്ന് തൊഴിൽ കയറ്റം കൊടുത്തത് ജാവേദ് ആണെന്ന് പറയാം. രാജ്യത്തെ സെക്കന്റ് ടയർ നഗരങ്ങളിലായിരുന്നു ജാവേദിന്റെ ഉപഭോക്താക്കൾ കൂടുതലും. ഹെയർ സ്റ്റൈലിംഗ് പഠിച്ചത് വിദേശത്താണെങ്കിലും ഇന്ത്യൻ കസ്റ്റമർമാർക്ക് അനുയോജ്യമായ മാറ്റം കൊണ്ടുവരാൻ സാധിച്ചത് ജാവേദിന് നേട്ടമായി. ഗ്രാമീണ മേഖലകളിലെ സലൂണുകൾ സ്വന്തമാക്കി തന്റെ ബ്രാൻഡിന് കീഴിൽ കൊണ്ടുവരാൻ കഴിഞ്ഞത് മറ്റൊരു മുന്നേറ്റം.
ഇപ്പോൾ യൂറോപ്പിലും അമേരിക്കയിലും കൂടി ജാവേദ് തന്റെ ബ്രാൻഡ് വിപുലപ്പെടുത്തിയിരിക്കുകയാണ്. ക്ലിനിക്കൽ, സയന്റിഫിക്കിൽ രീതികൾ കൂടി ഹെയർ സ്റ്റൈലിംഗിൽ കൊണ്ടുവരാൻ സാധിച്ചത് മേഖലയ്ക്ക് പുത്തൻ ദിശ നൽകി.
ചർമസംരക്ഷണ ഉത്പന്നങ്ങൾ, സേവന മേഖല എന്നിവയിൽ ഇന്ത്യ 9% വാർഷിക വളർച്ച കൈവരിക്കുമെന്ന് മക്കെൻസി നിരീക്ഷിച്ചിരുന്നു. ഇതാണ് ജാവേദിനും തുണയായത്. സാമ്പത്തികമായി ഇടത്തരം കുടുംബങ്ങളുണ്ടാക്കുന്ന മുന്നേറ്റം, ഉപഭോക്താക്കളുടെ വരുമാനത്തിലുണ്ടായ വർധന, ഏഷ്യയിൽ ആളുകൾ ഫാഷനിലേക്ക് തിരിഞ്ഞത് എന്നിവയെല്ലാം ഹെയർ, ബ്യൂട്ടി വ്യവസായിക മേഖലയ്ക്ക് ഊർജമായിട്ടുണ്ട്.
Jawed Habib, a prominent name in the Indian hairdressing scene, has successfully expanded his empire to over 550 unisex salons across India and three internationally. As he sets his sights on a broader global reach, his business, currently valued at approximately $30 million, reflects an operational profit of $200,000 in 2015-16.