ഒരേസമയം സ്കൂട്ടറും ഓട്ടോറിക്ഷയുമായി ഉപയോഗിക്കാൻ പറ്റുന്ന വാഹനം, അതാണ് ഹീറോയുടെ സർജ് എസ്32. ഹീറോ മോട്ടോർകോർപ്പിന്റെ ഉടമസ്ഥയിലുള്ള സ്റ്റാർട്ടപ്പായ സർജ് ആദ്യത്തെ ഇലക്ട്രിക് വാഹനം പുറത്തിറക്കിയപ്പോൾ തന്നെ ലോകം ഞെട്ടി.
എന്താണെന്നല്ലേ സർജ് പുറത്തിറക്കിയ എസ്32ന്റെ പ്രത്യേക, ഒരേസമയം സ്കൂട്ടറും ഓട്ടോറിക്ഷയുമാണ് ഈ വാഹനം. സ്വപ്നവും സാങ്കേതിക വിദ്യയും സംയോജിപ്പിച്ചാണ് സർജ് എസ്32 നിർമിച്ചിരിക്കുന്നത്. ആധുനിക കാലത്ത് വാഹന സങ്കല്പങ്ങൾ എങ്ങനെയാണെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണം കൂടിയാണിത്. സ്വയം തൊഴിൽ ആഗ്രഹിക്കുന്ന രാജ്യത്തെ ചെറുപ്പക്കാർ സ്വപ്നം കണ്ട വാഹനം കൂടിയാണ് സർജ് എസ്32. ടു-ഇൻ വൺ ഇലക്ട്രിക് വാഹനമാണിത്. ആവശ്യാനുസരണം ഇലക്ട്രിക് 3 വീലറായും ഇലക്ട്രിക് സ്കൂട്ടറായും സർജിനെ ഉപയോഗിക്കാൻ പറ്റും. ഫെറി യാത്രകൾക്കും സാധനങ്ങൾ കൊണ്ടുപോകാനും അനുയോജ്യം. ക്ലാസ് ഷിഫ്റ്റിംഗ് വാഹമെന്നാണ് സർജ് ഇതിനെ വിളിക്കുന്നത്.
സിനിമയെ വെല്ലും സർജ്
ക്രിസ്റ്റഫർ നോളന്റെ ഡാർക്ക് നൈറ്റ്സിലെ ബാറ്റ്മാന്റെ സൂപ്പർ കാറായിരിക്കും പലർക്കും എസ്32 കാണുമ്പോൾ ഓർമ വരിക. സിനിമയിലേത് പോലെ തന്നെ ഞൊടിയിടയിൽ രൂപം മാറ്റം ഈ വണ്ടിക്കും സാധിക്കും. വെറും മൂന്ന് മിനിറ്റ് കൊണ്ട് ഇലക്ട്രിക് ഓട്ടോയായോ സ്കൂട്ടറായോ എസ് 32നെ മാറ്റാൻ പറ്റും. ഓട്ടോറിക്ഷയിൽ നിന്ന് സ്കൂട്ടറിനെ എവിടെ വെച്ച് വേണമെങ്കിലും വേർത്തിരിച്ചെടുക്കാൻ സാധിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത. കണ്ടാൽ 3 വീലർ ഇലക്ട്രിക് കാർഗോ വാഹനം പോലെ തോന്നുന്ന സർജ് എസ്32ന് ഫ്രണ്ട് പാസഞ്ചർ ക്യാബിനുമുണ്ട്.
വിൻഡ്സ്കീൻ, ഹെഡ്ലൈറ്റുകൾ, ടേൺ ഇൻഡിക്കേറ്ററുകൾ, വിൻഡ്സ്ക്രീൻ വൈപ്പറുകൾ തുടങ്ങിവയും വാഹനത്തിനുണ്ട്. സ്കൂട്ടാറായാണ് ഉപയോഗിക്കാൻ ക്യാബിനിലെ ബട്ടൺ അമർത്തിയാൽ മതി. അപ്പോൾ മുൻവശത്തെ വിൻഡ്ഷീൽഡ് മുകളിലേക്ക് ഉയർത്തി സീറ്റ് കൺസോൾ തുറന്ന് ഇലക്ട്രിക് സ്കൂട്ടറിനെ പുറത്തേക്ക് എടുക്കാൻ സാധിക്കും. സർജ് എസ്32വിന്റെ സ്പ്രിംഗ്-ലോഡഡ് ഡബിൾ സ്റ്റാൻഡ് മെക്കാനിസം വാഹനം ടീ വീലറായി മാറിയാലും ബാക്കിയുള്ള ഭാഗം സുരക്ഷിതമാക്കി വെക്കും.
സ്കൂട്ടറിനും അതിന്റേതായ എൽഇഡി ഹെഡ്ലൈറ്റുകളും ടേൺ ഇൻഡിക്കേറ്ററുകളുമുണ്ട്. സ്പീഡോ, സ്വിച്ച് ഗിയറുകൾ എന്നിവയും സ്കൂട്ടറിനുണ്ട്.
ഓട്ടോറിക്ഷയുടെ പവർ 10 കിലോവാട്ട് പവറുള്ള എൻജിനും 11 കിലോവാട്ട് അവറിന്റെ ബാറ്ററിയുമാണ്. 500 കിലോ വരെ ഭാരം വഹിക്കാനുള്ള ശേഷി 3 വീലറിനുണ്ട്. ഇലക്ട്രിക് സ്കൂട്ടറിന്റെ കാര്യത്തിൽ വരുകയാണെങ്കിൽ 3 കിലോവാട്ട് എൻജിനും 3.5 കിലോവാട്ട് അവറിന്റെ ബാറ്ററിയുമുണ്ട്. മണിക്കൂറിൽ 60 കിലോമീറ്ററാണ് പരമാവധി വേഗത.
Hero MotoCorp’s Surge S32 heralds a new era in electric mobility, embodying the fusion of innovation and practicality. This transformative two-in-one electric vehicle, drawing inspiration from the allure of cinematic feats like Dark Knight, seamlessly transitions between a 3W cargo vehicle and a nimble electric scooter in just three minutes. Boasting a robust 10 kW engine for the cargo and a swift 3 kW engine for the scooter, the Surge S32 epitomises Hero MotoCorp’s vision for a dynamic and versatile urban commute, where efficiency meets style.