രാജ്യത്തിന്റെ വിനോദ സഞ്ചാര മേഖലയ്ക്ക് പുത്തനുണർവ് നൽകി 2024-25 ഇടക്കാല ബജറ്റ്. വിനോദസഞ്ചാരമേഖലയിൽ സർക്കാരിന്റെ കൂടുതൽ നിക്ഷേപം വരുമെന്ന് പാർലമെന്റിൽ നടന്ന ബജറ്റ് അവതരണത്തിൽ കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ പ്രഖ്യാപ്പിച്ചു. രാജ്യത്തെ വിനോദസഞ്ചാര മേഖലയ്ക്ക് പുതിയ പ്രതീക്ഷകൾ നൽകുന്നതാണ് പുതിയ ബജറ്റ്.
രാജ്യത്ത് ആത്മീയ ടൂറിസം വളരുകയാണെന്ന് നിർമലാ സീതാരാമൻ ബജറ്റിൽ പറഞ്ഞു. രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന് ശേഷം ആത്മീയ ടൂറിസത്തിൽ ഇനിയും വളർച്ച പ്രതീക്ഷിക്കാം.
പ്രാദേശിക എൻട്രപ്രണർമാർക്ക് പലതരം അവസരങ്ങൾ സൃഷ്ടിക്കാൻ ആത്മീയ ടൂറിസം സഹായിക്കും. സുപ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ വികസനത്തിന് സംസ്ഥാന സർക്കാരുകളെ പ്രോത്സാഹിപ്പിക്കും. സുപ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളെ ആഗോളതലത്തിൽ ബ്രാൻഡ് ചെയ്യുന്നതിലും മാർക്കറ്റ് ചെയ്യുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കും. രാജ്യത്തെ ഇടത്തരം കുടുംബങ്ങളും ഇപ്പോൾ ടൂറിസത്തോടെ താത്പര്യം പ്രകടിപ്പിക്കുന്നുണ്ടെന്ന് അവർ പറഞ്ഞു. ജി20 സമ്മേളനങ്ങൾ സംഘടിപ്പിച്ചത് വഴി രാജ്യത്തിന്റെ ഖ്യാതി മറ്റു രാജ്യങ്ങൾ അറിഞ്ഞു.
ദ്വീപുകൾക്കും ശ്രദ്ധ
കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിന്റെ വിനോദസഞ്ചാര മേഖലയുടെ വികസനത്തിൽ സർക്കാർ കൂടുതൽ ശ്രദ്ധിക്കുമെന്ന് നിർമലാ സീതാരാമൻ പറഞ്ഞു. കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കാൻ ലക്ഷദ്വീപിന്റെ ടൂറിസം മേഖലയിൽ അടിസ്ഥാന സൗകര്യം വികസിപ്പിക്കും.
ടൂറിസം മേഖലയിൽ 11.11 ലക്ഷം കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് സർക്കാർ നടപ്പാക്കാൻ ലക്ഷ്യമിടുന്നത്. ലക്ഷദ്വീപ് അടക്കമുള്ള ദ്വീപുകളിൽ വികസന പ്രവർത്തനങ്ങൾക്ക് തുക വിനിയോഗിക്കും.
ദ്വീപുകൾ തമ്മിൽ ബന്ധിപ്പിക്കാൻ ഗതാഗത സംവിധാനത്തിലും മാറ്റം കൊണ്ടുവരും. തുറമുഖ കണക്ടിവിറ്റി, വിനോദ സഞ്ചാര മേഖലയുമായി ബന്ധപ്പെട്ട മറ്റു വികസന പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിന് ശേഷം ലക്ഷദ്വീപ് ലോക ശ്രദ്ധയാകർഷിച്ചിരുന്നു. ധാരാളം വിനോദ സഞ്ചാരികളാണ് ഇപ്പോൾ ലക്ഷദ്വീപിലേക്ക് എത്തുന്നത്.
The Interim Budget 2024-25 has given a new and fresh dimension to the country’s Tourism sector. Union Finance Minister Nirmala Sitharaman has announced that the Government will invest more in the Tourism sector during today’s budget presentation held in Parliament. Nirmala Sitharaman stated in the budget that Spiritual Tourism is growing in the country. Further growth in spiritual tourism can be expected with the Inauguration of Ram Temple at Ayodhya.