Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ദക്ഷിണേന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിൻ

24 May 2026

ഇന്ത്യയുടെ സ്വന്തം ഇലക്ട്രിക് വീൽചെയർ

23 May 2026

കയറ്റുമതിയിൽ മതിപ്പില്ലാതെ കേരളം

23 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home »  ഗ്രീൻ ഹൈഡ്രജൻ പ്ലാന്റുമായി സിയാൽ
News Update

 ഗ്രീൻ ഹൈഡ്രജൻ പ്ലാന്റുമായി സിയാൽ

ലോകത്തിൽ ആദ്യമായി ഗ്രീൻ ഹൈഡ്രജൻ ഉല്പാദന പ്ലാന്റ് സ്ഥാപിക്കുന്ന വിമാനത്താവളമായി സിയാൽ (CIAL).ബി.പി.സി.എല്ലിന്റെ സാങ്കേതിക സഹായത്തോടെ ഗ്രീൻ ഹൈഡ്രജൻ ഉല്പാദിപ്പിക്കും.
News DeskBy News Desk15 February 20242 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ലോകത്തിൽ ആദ്യമായി ഗ്രീൻ ഹൈഡ്രജൻ ഉല്പാദന  പ്ലാന്റ് സ്ഥാപിക്കുന്ന വിമാനത്താവളമായി  മാറുകയാണ്  സിയാൽ. സിയാലിന്റെ സൗരോർജ പ്ലാന്റുകളിൽ നിന്നുള്ള വൈദ്യുതോർജം ഉപയോഗിച്ച്   ബി.പി.സി.എല്ലിന്റെ സാങ്കേതിക സഹായത്തോടെ ‘ ഭാവിയുടെ ഇന്ധന’മായ ഗ്രീൻ ഹൈഡ്രജൻ  ഉല്പാദിപ്പിക്കുന്നു എന്നതാണ് സവിശേഷത.

പൂർണമായും സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ലോകത്തെ ആദ്യത്തെ വിമാനത്താവളമായ കൊച്ചി അന്താരാഷ്ട്ര വിമാനത്താവള ലിമിറ്റഡ് -സിയാൽ തങ്ങളുടെ ഹരിതോർജ പദ്ധതികൾ വിപുലീകരിക്കുകയാണ്.  

 വിമാനത്താവളത്തിൽ  ഗ്രീൻ ഹൈഡ്രജൻ പ്ലാന്റ് സ്ഥാപിക്കുന്നതിനായി സിയാൽ ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡുമായി (ബി.പി.സി.എൽ) ധാരണാപത്രം ഒപ്പുവച്ചു. ബി. പി. സി. എല്ലിന്റെ  സാങ്കേതിക പിന്തുണയോടെ, കൊച്ചി വിമാനത്താവള പരിസരത്താണ് ഗ്രീൻ ഹൈഡ്രജൻ പ്ലാന്റ് സ്ഥാപിക്കുന്നത്. പുനരുപയോഗയോഗ്യമായ സ്രോതസ്സുകളിൽ നിന്ന് ലഭിക്കുന്ന ഊർജമുപയോഗിച്ച്  ഉൽപ്പാദിപ്പിക്കുന്നതാണ് ഗ്രീൻ ഹൈഡ്രജൻ. സിയാലിന്റെ സൗരോർജ പ്ലാന്റുകളിൽ നിന്നുള്ള വൈദ്യുതോർജം ഉപയോഗിച്ചാണ് ഗ്രീൻ ഹൈഡ്രജൻ ഉത്പാദിപ്പിക്കുക.  

കാർബൺ വിമുക്ത (സീറോ കാർബൺ) സ്ഥാപനമായ സിയാലിന്റെ ഊർജോദ്പാദന സംരംഭങ്ങൾക്ക് ഇത് കരുത്ത് പകരും.
  കരാർ പ്രകാരം ബി.പി.സി.എൽ പ്ലാന്റ് സ്ഥാപിക്കുകയും, വേണ്ട സാങ്കേതികസഹായം ലഭ്യമാക്കുകയും  ചെയ്യും. വൈദ്യുതിയും വെള്ളവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും സിയാൽ ലഭ്യമാക്കും. 2025-ന്റെ തുടക്കത്തിൽ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്ന പ്ലാന്റിൽ നിന്ന്  ലഭിക്കുന്ന ഇന്ധനം വിമാനത്താവള ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന വാഹനങ്ങളിൽ ഉപയുക്തമാക്കും. ഇതിനായി പ്രത്യേക സജ്ജീകരണങ്ങളുള്ള വാഹനങ്ങൾ വാങ്ങും.

50 മെഗാവാട്ട് സ്ഥാപിതശേഷിയുള്ള സോളാർ- ഹൈഡ്രോ പദ്ധതികളിലൂടെ  2 ലക്ഷം യൂണിറ്റ് വൈദ്യുതി, സിയാൽ ദിവസേന ഉൽപ്പാദിപ്പിക്കുന്നുണ്ട്. ഇതുകൂടാതെയാണ് 1000 കിലോവാട്ട് സ്ഥാപിതശേഷിയുള്ള ഗ്രീൻ ഹൈഡ്രജൻ പ്ലാന്റ് സിയാൽ സ്ഥാപിക്കുന്നത്.

സുസ്ഥിര വികസന പാതയിൽ ബി.പി.സി.എല്ലുമായി കൈകോർത്ത് വ്യോമയാന രംഗത്തെ ‘സീറോ കാർബൺ’  ഭാവിയിലേക്ക് സിയാലിന്റെ മികച്ച സംഭാവനയായിരിക്കും ഈ സംരംഭം, എന്ന് ‘ സിയാൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ് ഐ.എ.എസ് പറഞ്ഞു. ഹരിത ഊർജ സംരക്ഷണത്തിൽ സിയാലിന്റെ പ്രതിബദ്ധതക്കു ബി. പി. സി. എല്ലിന്റെ സാങ്കേതികമികവ്  മുതൽക്കൂട്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



ഹരിതോർജോൽപ്പാദന മേഖലയിൽ സിയാലുമായി സഹകരണം ഉണ്ടാക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ഇന്ത്യയുടെ ഊർജ സ്വയംപര്യാപ്തതയ്ക്ക് ഇത്തരം പദ്ധതികൾ ഉപകരിക്കപ്പെടുമെന്നും ബി.പി.സി.എൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ജി. കൃഷ്ണകുമാർ അഭിപ്രായപ്പെട്ടു.

CIAL transforms Kochi International Airport into the world’s first airport to establish a Green Hydrogen Production Plant, leveraging solar energy from CIAL’s solar power plants. This initiative, in collaboration with BPCL, aims to produce “fuel of the future” using renewable energy sources.

1Special Place banner business India technology
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ദക്ഷിണേന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിൻ

24 May 2026

ഇന്ത്യയുടെ സ്വന്തം ഇലക്ട്രിക് വീൽചെയർ

23 May 2026

കയറ്റുമതിയിൽ മതിപ്പില്ലാതെ കേരളം

23 May 2026

മോദി-റൂബിയോ കൂടിക്കാഴ്ച, ആഗോള പ്രതിസന്ധികൾ ചർച്ച

23 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ദക്ഷിണേന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിൻ
  • ഇന്ത്യയുടെ സ്വന്തം ഇലക്ട്രിക് വീൽചെയർ
  • കയറ്റുമതിയിൽ മതിപ്പില്ലാതെ കേരളം
  • മോദി-റൂബിയോ കൂടിക്കാഴ്ച, ആഗോള പ്രതിസന്ധികൾ ചർച്ച
  • ട്രംപിന്റെ പുതിയ ഗ്രീൻ കാർഡ് നിബന്ധനകൾ അറിയാം

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ദക്ഷിണേന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിൻ
  • ഇന്ത്യയുടെ സ്വന്തം ഇലക്ട്രിക് വീൽചെയർ
  • കയറ്റുമതിയിൽ മതിപ്പില്ലാതെ കേരളം
  • മോദി-റൂബിയോ കൂടിക്കാഴ്ച, ആഗോള പ്രതിസന്ധികൾ ചർച്ച
  • ട്രംപിന്റെ പുതിയ ഗ്രീൻ കാർഡ് നിബന്ധനകൾ അറിയാം
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil