യൂബർ ടെക്നോളജീസുമായി പങ്കാളിത്തതിന് ടാറ്റാ ഗ്രൂപ്പ് (Tata Group). ടാറ്റയുടെ ഡിജിറ്റൽ പ്ലാറ്റ് ഫോമിൽ എൻഗേജ്മെന്റും ട്രാഫിക് വോള്യവും വർധിപ്പിക്കാനാണ് ടാറ്റ, യൂബറുമായി പങ്കാളിത്തതിന് ലക്ഷ്യം വെക്കുന്നത്. ആങ്കർ ആപ്പിലേത് പോലെയായിരിക്കും യൂബറിന്റെ സേവനങ്ങൾ ലഭ്യമാകുക.
സൂപ്പർ ആപ്പ് എന്ന പേരിൽ ടാറ്റ മാർക്കറ്റിലെത്തിച്ച ടാറ്റ ന്യൂ (Tata Neu) ആളുകൾക്കിടയിൽ പ്രതീക്ഷിച്ച പ്രതികരണമല്ല സൃഷ്ടിച്ചത്. ആപ്പിലേക്ക് പുതിയ ഉപഭോക്താക്കൾ വരുന്നത് കുറഞ്ഞതും ഉപയോഗം കുറഞ്ഞതും തിരിച്ചടിയായിരുന്നു.
യൂബറിന്റെ സിഇഒ ഡാര കൊസ്റോഷാഹി ടാറ്റ സൺസിന്റെ ചെയർമാൻ എൻ ചന്ദ്രശേഖരനെ മുമ്പ് കണ്ട് സംസാരിച്ചിരുന്നു. കൂടുതൽ കാര്യങ്ങൾ ചർച്ച ചെയ്യാനായി വീണ്ടും ഇവർ ചർച്ച നടത്തുമെന്നാണ് വിവരം. ടാറ്റയും യൂബറും തമ്മിൽ ഇതിന് മുമ്പും കരാറിലേർപ്പെട്ടിട്ടുണ്ട്. 25,000 വാഹനങ്ങളുടെ വിതരണത്തിന് ഫെബ്രുവരിയിൽ ഇരു കമ്പനികളും തമ്മിൽ ധാരണയിൽ എത്തിയിരുന്നു. രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാവും റൈഡ് ഷെയറിംഗ് പ്ലാറ്റ് ഫോമും തമ്മിലുള്ള ഏറ്റവും വലിയ കരാറാണ് ഇത്. യൂബറിന് എക്സ്പ്രസ് ടി ഇവി (XPRES-T EV)യാണ് ടാറ്റ നൽകുക. യൂബർ ഇവിയിലേക്ക് മാറാൻ ഇത് സഹായിക്കും. ഇത്തവണ ടാറ്റയുടെ ആപ്പിനെ കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ യൂബറും സഹായിക്കും.
The latest discussions between the Tata Group and Uber Technologies regarding a potential strategic partnership to enhance traffic and engagement on Tata’s digital platform. Learn about the progress of negotiations and the anticipated collaboration between the two entities.