Author: akhil
ബെംഗളൂരു-മൈസൂർ എക്സ്പ്രസ് വേ മാർച്ച് 12 ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും യാത്രക്കാർക്ക് ഒരു സന്തോഷവാർത്ത! ബെംഗളൂരുവിൽ നിന്ന് മൈസൂരുവിലേക്കുള്ള യാത്ര സുഗമമാകും. ഏകദേശം 8,480 കോടി രൂപ ചെലവിൽ നിർമ്മിച്ച 118 കിലോമീറ്റർ ദൈർഘ്യമുള്ള എക്സ്പ്രസ് വേ പദ്ധതി മാർച്ച് 12 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ഇനി വെറും 75 മിനിറ്റിനുള്ളിൽ ബെംഗളൂരുവിൽ നിന്ന് മൈസൂരുവിലേക്കുള്ള ദൂരം താണ്ടാനാകും. ഏകദേശം 8,480 കോടി രൂപ ചെലവിലാണ് 118 കിലോമീറ്റർ നീളമുള്ള അതിവേഗ പാത നിർമ്മിച്ചിരിക്കുന്നത്. “കർണാടകയുടെ വളർച്ചയുടെ പാതയിൽ സംഭാവന ചെയ്യുന്ന ഒരു സുപ്രധാന കണക്ടിവിറ്റി പ്രോജക്റ്റ്,” എന്ന് പ്രധാനമന്ത്രി മോദി ട്വീറ്റ് ചെയ്തു.രണ്ട് ഘട്ടങ്ങളിലായാണ് എക്സ്പ്രസ് വേ നിർമ്മിച്ചിരിക്കുന്നത്. ഇതിൽ 52 കിലോമീറ്റർ ഭാഗം തുറന്നിരിക്കുന്ന അഞ്ച് ബൈപാസുകളടങ്ങുന്ന ഗ്രീൻഫീൽഡാണ്. 7 കിലോമീറ്റർ നീളമുള്ള ശ്രീരംഗപട്ടണ ബൈപാസ് (Srirangapatna bypass), 10 കിലോമീറ്റർ മാണ്ഡ്യ ബൈപാസ് (Mandya bypass), 7 കിലോമീറ്റർ നീളമുള്ള ബിഡഡി ബൈപാസ് (Bidadi…