Author: Amal

രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാനദുരന്തത്തിൽ തകർന്ന എയർ ഇന്ത്യ വിമാനത്തിന്റെ പ്രധാന ആഭ്യന്തര ഇൻഷ്വറൻസ് കമ്പനികൾ ന്യൂ ഇന്ത്യ അഷ്വറൻസും (New India Assurance) ടാറ്റ എഐജിയും (Tata AIG). എയർ ഇന്ത്യ ഫ്ലീറ്റിന് 20 ബില്യൺ ഡോളറിന്റെ ഇൻഷ്വറൻസ് പരിരക്ഷയാണ് ഉള്ളത്. വിസ്താരയുമായുള്ള ലയനത്തെത്തുടർന്ന് 300ലധികം വിമാനങ്ങൾക്ക് ഈ ഇൻഷ്വറൻസ് പരിരക്ഷയുണ്ട്. സർവീസിലുള്ള ഏറ്റവും ആധുനിക യാത്രാ വിമാനങ്ങളിലൊന്നായ ബോയിംഗ് 787-8 ഡ്രീംലൈനർ ആണ് അപകടത്തിൽപ്പെട്ടത്. 30 മില്യൺ ഡോളറാണ് ഈ കവറേജിനുള്ള പ്രീമിയം. സാധാരണയായി ഇതുപോലുള്ള വലിയ വിമാനാപകടങ്ങൾക്ക് ആഭ്യന്തര ഇൻഷ്വറൻസ് കമ്പനികൾ കുറഞ്ഞ വിഹിതം നിലനിർത്തുകയും ആഗോള റീഇൻഷ്വറൻസ് വിപണികളിലേക്ക് എക്സ്പോഷർ മാറ്റുകയുമാണ് പതിവ്. നിർബന്ധിത ആഭ്യന്തര റീഇൻഷ്വറൻസ് ആവശ്യകതയുടെ ഭാഗമായി ഹൾ ക്ലെയിമിന്റെ ഏകദേശം 5 ശതമാനം ഇന്ത്യയുടെ ജിഐസി റീ (GIC Re) വിട്ടുകൊടുക്കാൻ സാധ്യതയുണ്ട്. അതേസമയം ശേഷിക്കുന്ന റിസ്കിന്റെ ഭൂരിഭാഗവും അന്താരാഷ്ട്രതലത്തിൽ പുനർഇൻഷ്വർ ചെയ്യപ്പെടാനുള്ള സാധ്യതയും വിദഗ്ധർ ചൂണിക്കാണിക്കുന്നു. എഐജി ലണ്ടൻ ഇതിനു…

Read More

അതിവേഗം മാറിക്കൊണ്ടിരിക്കുന്ന വിനോദവ്യവസായമാണ് സിനിമയുടേത്. അതുകൊണ്ടുതന്നെ ചുരുക്കം വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും മാത്രമേ സിനിമയിൽ ആധിപത്യം സ്ഥാപിക്കാൻ സാധിക്കാറുള്ളൂ. ഇത്തരത്തിൽ പാൻ ഇന്ത്യൻ സിനിമാ വ്യവസായത്തിൽ ഏറ്റവും സ്വാധീനം സൃഷ്ടിച്ച മൂന്ന് പേരുകൾ നോക്കാം. സൂപ്പർതാരം പ്രഭാസ്, സൂപ്പർ സംവിധായകൻ എസ്.എസ്. രാജമൗലി, പ്രൊഡക്ഷൻ കമ്പനി ഹോംബാലെ ഫിലിംസ് എന്നിവയാണ് ആ പാൻ ഇന്ത്യൻ സിനിമയുടെ ശക്തികേന്ദ്രങ്ങൾ. ഇന്ത്യൻ എന്റർടെയ്ൻമെന്റ് രംഗത്തെ തന്നെ മാറ്റിമറിച്ച പേരുകളാണ് ഇവ. പാൻ-ഇന്ത്യൻ സൂപ്പർസ്റ്റാർ എന്ന പദവി ആദ്യം സ്വന്തമാക്കുന്ന താരമാണ് പ്രഭാസ്. ബാഹുബലി മുതൽ സലാറും കൽക്കി 2898ഉമെല്ലാം അദ്ദേഹത്തിന്റെ പാൻ ഇന്ത്യൻ താരപരിവേഷം ഉയർത്തി. ബാഹുബലി മുതൽ ഇങ്ങോട്ട് ബോക്സോഫീസിലും ഒടിടിയിലുമെല്ലാം ചരിത്രം തിരുത്തിയ പ്രകടനങ്ങളാണ് ഓരോ പ്രഭാസ് ചിത്രങ്ങളും സൃഷ്ടിച്ചത്. നമ്മുടെ കാലത്തെ ഏറ്റവും സ്വാധീനമുള്ള സംവിധായകനായാണ് എസ്.എസ്. രാജമൗലി കണക്കാക്കപ്പെടുന്നത്. ഇന്ത്യൻ സിനിമയെ പുനർനിർമ്മിക്കുന്നതിൽ അദ്ദേഹം നിർണായക പങ്ക് വഹിക്കുന്നു. ബാഹുബലിയുടെ രണ്ട് ഭാഗങ്ങളും ആർആർആറും ഇന്ത്യയിൽ ഏറ്റവും കലക്ഷൻ നേടിയ…

Read More

ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലായ എംഎസ്‌സി ഐറിന ( MSC IRINA ) വിഴിഞ്ഞം തുറമുഖത്ത് നങ്കൂരമിട്ടിരിക്കുകയാണ്. വിഴിഞ്ഞത്തിനും കേരളത്തിനും ചരിത്രനേട്ടം സമ്മാനിച്ച കപ്പലിനെ നിയന്ത്രിച്ചത് മലയാളി ക്യാപ്റ്റൻ വില്ലി ആന്റണിയാണ് എന്നതും അഭിമാനത്തിനു മാറ്റ് കൂട്ടുന്നു. ഈ നിമിഷം മലയാളി എന്ന നിലയിൽ അഭിമാനത്തിനുപുറമേ ഭാഗ്യം കൂടിയായി കാണുന്നതായി ക്യാപ്റ്റൻ വില്ലി ആന്റണി പറഞ്ഞു. തൃശ്ശൂർ പുറനാട്ടുക്കര പാലോക്കാരൻ വീട്ടിൽ പരേതനായ ആന്റണിയുടെയും ലില്ലിയുടെയും മകനാണ് വില്ലി ആന്റണി. 29 വർഷമായി ഷിപ്പിങ് മേഖലയിലുള്ള ക്യാപ്റ്റൻ വില്ലി എംഎസ്‌സി കപ്പൽ കമ്പനിയിൽ അമരക്കാരനായിട്ട് 14 വർഷമായി. വിഴിഞ്ഞത്തിന്റെ സൗന്ദര്യം തൃശ്ശൂർക്കാരനായ തന്നെയും സ്വാധീനിച്ചുവെന്ന് വില്ലി ആന്റണി പറഞ്ഞു. കുട്ടിക്കാലം മുതൽക്കുതന്നെ വില്ലി കടൽ യാത്രയിൽ ആകൃഷ്ടനായിരുന്നു. അദ്ദേഹത്തിന്റെ പിതാവ് ആന്റണി കൊച്ചി വെല്ലിംഗ്ടൺ ഐലൻഡിൽ മറൈൻ സർവേയറായിരുന്നു. ഹയർ സെക്കൻഡറി വിദ്യാഭ്യാസത്തിന് ശേഷം കടൽ സഞ്ചാരിയാകാൻ വീട് വിട്ടിറങ്ങിയ വില്ലി 1996 ൽ കേഡറ്റായി മാറുന്നതിന് മുമ്പ് നോട്ടിക്കൽ…

Read More

സ്റ്റാർട്ടപ്പുകളും ബിസിനസുകളും തങ്ങളുടെ ജീവനക്കാർക്കും ടീമുകൾക്കും മികച്ച തൊഴിൽ-ജീവിത സന്തുലിതാവസ്ഥ നൽകുന്നതിൽ ശ്രദ്ധ കൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിൽ ഹൈദരാബാദ് സ്റ്റാർട്ടപ്പ് തൊഴിൽ ജീവിതം മെച്ചപ്പെടുത്തുന്നതിൽ ഒരു പടി കൂടി കടന്നു ചിന്തിച്ചുകൊണ്ട് “ചീഫ് ഹാപ്പിനസ് ഓഫീസറെ” നിയമിച്ചു. ടൈ കെട്ടി വരുന്ന മനുഷ്യനെയല്ല കമ്പനി നിയമിച്ചത്, പകരം കോളർ അണിഞ്ഞു വരുന്ന ഒരു നായയെ ആണ്! ഹാർവെസ്റ്റിംഗ് റോബോട്ടിക്സ് എന്ന കമ്പനിയാണ് ഡെൻവർ ഗോൾഡൻ റിട്രീവർ നായയെ കമ്പനിയുടെ ചീഫ് ഹാപ്പിനെസ് ഓഫീസർ ആയി നിയമിച്ച് ശ്രദ്ധ നേടുന്നത്. ഹാർവെസ്റ്റഡ് റോബോട്ടിക്‌സിന്റെ സഹസ്ഥാപകനായ രാഹുൽ അരെപാകയാണ് സംഭവം ലിങ്ക്ഡ്ഇനിൽ പങ്കുവെച്ചത്. അവൻ കോഡ് ചെയ്യാറില്ല, പകരം ഹൃദയങ്ങൾ കീഴടക്കുന്നു എന്നാണ് പുതുതായി നിയമിതനായ ചീഫ് ഹാപ്പിനെസ് ഓഫീസറെക്കുറിച്ച് രാഹുൽ ലിങ്ക്ഡ്ഇനിൽ കുറിച്ചത്. കമ്പനിയിലെ ഏറ്റവും മികച്ച ആനുകൂല്യങ്ങൾ ഡെൻവറിനു ലഭിക്കുന്നുണ്ടെന്നും രാഹുൽ പറഞ്ഞു. പുതിയ ചീഫ് ഹാപ്പിനെസ് ഓഫീസർക്ക് “ഡെൻവർ പോൾസൺ” എന്ന പേരിൽ സ്വന്തമായി ലിങ്ക്ഡ്ഇൻ അക്കൗണ്ട് വരെയുണ്ട്. സ്റ്റാർട്ടപ്പിന്റെ…

Read More

ആഗോള ആഡംബര ഫാഷൻ ബ്രാൻഡായ ഷനേലിന്റെ തലപ്പത്ത് എത്തുന്ന ആദ്യ ഇന്ത്യൻ വംശജയായ സിഇഒ ആണ് ലീന നായർ. 2022 ജനുവരി മുതൽ ബ്രാൻഡിന് നേതൃത്വം നൽകുന്ന അവർ ഫ്രഞ്ച് ബ്രാൻഡിന്റെ ആഗോള സിഇഒ ആയി ചുമതലയേൽക്കുന്നതിന് മുമ്പ് യൂണിലിവർ ചീഫ് ഹ്യൂമൻ റിസോഴ്‌സ് ഓഫീസറായിരുന്നു. 18.7 ബില്യൺ യുഎസ് ഡോളർ (159947 കോടി രൂപ) വരുമാനമുള്ള ഷനേൽ ബ്രാൻഡ് ലൂയിസ് വിറ്റണിന് പിന്നിൽ ആഗോളതലത്തിൽ രണ്ടാമത്തെ വലിയ ആഢംബര ബ്രാൻഡാണ്. ലീന നായരുടെ നേതൃത്വത്തിൽ ഷനേൽ തങ്ങളുടെ ബ്രാൻഡ് നേതൃത്വം ശക്തിപ്പെടുത്തി. ക്ലയന്റ് അനുഭവം മെച്ചപ്പെടുത്തുന്നതിലും സാംസ്കാരിക സംഭാഷണങ്ങൾക്ക് നേതൃത്വം നൽകുന്നതിലും ലീന ബ്രാൻഡിനൊപ്പമുണ്ട്. മഹാരാഷ്ട്രയിലെ കോലാപ്പൂരിൽ ജനിച്ച ലീന നായർ സാംഗ്ലിയിലെ വാൽചന്ദ് കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്മ്യൂണിക്കേഷൻസ് എഞ്ചിനീയറിംഗിൽ ബിരുദം പൂർത്തിയാക്കി. തന്റെ കുടുംബത്തിൽ ഉന്നത വിദ്യാഭ്യാസം നേടുന്ന ആദ്യ വനിതയായ ലീന പിന്നീട് 1992ൽ എക്സ്എൽആർഐ ജംഷഡ്പൂരിൽ നിന്ന് ഹ്യൂമൻ റിസോഴ്‌സസിൽ…

Read More

പഹൽഗാം ഭീകരാക്രമണത്തിലും തുടർന്ന് നടന്ന ഇന്ത്യയുടെ തിരിച്ചടിയായ ഓപ്പറേഷൻ സിന്ദൂറിലും പാക് അനുകൂല നിലപാട് സ്വീകരിച്ച തുർക്കിയുടെ നിലപാട് അന്താരാഷ്ട്ര തലത്തിൽത്തന്നെ വൻ വിവാദമായിരുന്നു. തുടർന്ന് തുർക്കിയുമായുള്ള എല്ലാ വ്യാപാര ബന്ധങ്ങളും ഇറക്കുമതിയും ഉപേക്ഷിക്കാൻ ഇന്ത്യ തയ്യാറെടുക്കുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇത്തരത്തിൽ ഇന്ത്യ തുടർക്കിയിൽ നിന്നുള്ള ഇറക്കുമതി അടക്കം സമ്പൂർണായി നിർത്തലാക്കിയാൽ നിരവധി ഉത്പന്നങ്ങളുടെ വിലവർധനവിന് അത് കാരണമായേക്കാം. മാർബിൾ, കാർപ്പറ്റുകൾ, അലങ്കാര വസ്തുക്കൾ, ടർക്കിഷ് ഫർണിച്ചർ തുടങ്ങിയവയാണ് വില കൂടാൻ ഇടയുള്ള പ്രധാന വസ്തുക്കൾ. ഇന്ത്യ.കോം റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയിലേക്കെത്തുന്ന മാർബിളിൽ 70% തുർക്കിയിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. വ്യാപാരബന്ധത്തിൽ ഉലച്ചിൽ തട്ടിയാൽ ഇന്ത്യയിലെ മാർബിൾ, ടൈലുകൾ എന്നിവയുടെ വില ഉയരുകയും നിർമ്മാണം, ഇന്റീരിയർ ഡിസൈൻ തുടങ്ങിയ മേഖലകളെ ബാധിക്കുകയും ചെയ്യും. ബ്ലാങ്കറ്റ്, സിൽക്ക് കാർപ്പറ്റ്, ആഭരണങ്ങളും ഫാഷൻ വസ്ത്രങ്ങളും തുടങ്ങിയവയുടെ വിലയും വ്യാപാര ബന്ധം ശിഥിലമായാൽ വർധിക്കും. ഭക്ഷ്യവസ്തുക്കളാണ് വില കൂടാൻ ഇടയുള്ള മറ്റൊരും വിഭാഗം.…

Read More

കേന്ദ്രസർക്കാരിന് കഴിഞ്ഞ സാമ്പത്തിക വർഷത്തെ (2024-25) ലാഭവിഹിതമായി (RBI Dividend) 2.69 ലക്ഷം കോടി രൂപ നൽകാൻ റിസർവ് ബാങ്ക് (RBI). ചരിത്രത്തിലെ ഏറ്റവും ഉയർന്ന ലാഭവിഹിതമാണ് ആർബിഐ കേന്ദ്രത്തിന് നൽകുന്നത്. കഴിഞ്ഞ ദിവസം റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്രയുടെ അധ്യക്ഷതയിൽ ചേർന്ന സെൻട്രൽ ബോർഡ് ഓഫ് ഡയറക്ടർമാരുടെ 616ആമത് യോഗത്തിലാണ് ലാഭവിഹിതം സംബന്ധിച്ച തീരുമാനം. ആഗോള, ആഭ്യന്തര സാമ്പത്തിക സാഹചര്യങ്ങൾ, ഭാവിയിലെ അപകടസാധ്യതകൾ എന്നിവ അവലോകനം ചെയ്തതാണ് ബോർഡ് ഇത്തരത്തിൽ ഉയർന്ന ലാഭവിഹിതം നൽകാൻ തീരുമാനിച്ചിരിക്കുന്നത്. 2023-24ൽ കൈമാറിയ 2.10 ലക്ഷം കോടി രൂപയായിരുന്നു ഇതുവരെ ആർബിഐ കൈമാറിയ ഏറ്റവും ഉയർന്ന ലാഭവിഹിതം. അതിനേക്കാൾ 27.4% അധിക തുകയാണ് ഇക്കുറി കൈമാറുന്നത്. 2022-23ൽ ₹ 87,416 കോടിയായിരുന്നു വിതരണം. കേന്ദ്ര ബാങ്കിൽ നിന്നുള്ള ആനുകൂല്യം സർക്കാരിന്റെ ധനകാര്യം ശക്തിപ്പെടുത്തുന്നതിനു ദുർബലമായ വളർച്ച കാരണമുള്ള നികുതി പിരിവുകളിലെ കുറവ് നികത്തുന്നതിനും സഹായിക്കും. ഇതിലൂടെ നടപ്പ് സാമ്പത്തിക വർഷത്തിലെ 4.4% ധനക്കമ്മി…

Read More

കൂട്ടപ്പിരിച്ചുവിടലിലേക്ക് നീങ്ങി ആഗോള ടെക് കമ്പനികൾ. മൈക്രോസോഫ്റ്റ്, ഗൂഗിൾ, ആമസോൺ, ക്രൗഡ്‌സ്ട്രൈക്ക് തുടങ്ങിയ ടെക് ഭീമൻമാർ അടക്കമാണ് വിപുലമായ റീസ്ട്രക്ചറിങ്ങിന്റെ ഭാഗമായി ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടൽ തുടരുന്നത്. വരുമാന വളർച്ച മന്ദഗതിയിലാകുന്നത്, നിരന്തര മാക്രോ ഇക്കണോമിക് അനിശ്ചിതത്വം, പരമ്പരാഗത വർക്ക്ഫ്ലോകളിൽ കൃത്രിമബുദ്ധിയുടെ വർദ്ധിച്ചുവരുന്ന സ്വാധീനം തുടങ്ങിയവയാണ് കൂട്ടപ്പിരിച്ചുവിടലുകൾക്ക് കാരണമായി വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. Layoffs.fyi യുടെ കണക്കനുസരിച്ച് ഈ വർഷം 130ലധികം കമ്പനികളിൽ നിന്നായി 61000ത്തിലധികം ടെക് ജീവനക്കാർക്ക് ഇതിനകം ജോലി നഷ്ടപ്പെട്ടു. മൈക്രോസോഫ്റ്റിൽ മാത്രമായി 6000 പേർക്കാണ് ജോലി നഷ്ടപ്പെട്ടത്. 2023ന് ശേഷമുള്ള കമ്പനിയുടെ ഏറ്റവും വലിയ കൂട്ടപ്പിരിച്ചുവിടലാണിത്. അതേസമയം, ഗൂഗിൾ 200 പേരെയും, ആമസോൺ 100 പേരെയും പിരിച്ചുവിട്ടിട്ടുണ്ട്. ഇരുകമ്പനികളും വിവിധ വിഭാഗങ്ങളിെലെ നിരവധി തസ്തികകളും വെട്ടിക്കുറച്ചിട്ടുണ്ട്. ഐബിഎം പോലുള്ള വമ്പൻ കമ്പനികളും നൂറുകണക്കിന് ജീവനക്കാരെ പിരിച്ചുവിട്ടിട്ടതായും വെബ്സൈറ്റ് റിപ്പോർട്ട് ചെയ്യുന്നു. Over 61,000 tech jobs have been cut in 2025 as giants like Microsoft,…

Read More

എന്തുകൊണ്ടാണ് മെയ് 10-ന് ശേഷം ഇന്ത്യൻ ആയുധ ശേഷിക്ക് ഇത്ര ആരാധകർ? ശബ്ദത്തേക്കാൾ മൂന്നിരട്ടി വേഗമുള്ള സൂപ്പർസോണിക് ക്രൂയിസ് മിസൈലായ ബ്രഹ്മോസ് ,  Solar Defence and Aerospace Limited നിർമ്മിച്ച ഭാർ്ഗഗവാസ്ത്ര, DRDO വികസിപ്പിച്ച് Tata Advanced Systems -ഉം എൽ ആന്റ് ടിയും നിർമ്മിക്കുന്ന മൾട്ടിബാരൽ റോക്കറ്റ് ലോഞ്ചർ പിനാക, ഇന്ത്യൻ സാറ്റലൈറ്റ് അധിഷ്ഠിതമായ നാവിഗേഷനിൽ പ്രവർത്തിക്കുന്ന 5000 കിലോമാറ്റർ ദൂര പരിധിയുള്ള അഗ്നി-5,  100 ശതമാനം ദാ ഇവിടെ ഇന്ത്യയിൽ വികസിപ്പിച്ച, ആന്റി റേഡിയേഷൻ മിസൈലായ രുദ്രം, ഒരേ സമയം അറ്റാക്ക് ചെയ്യാനും സർവയിലൻസിനും ഉപയോഗിക്കാൻ നമ്മുടെ സ്റ്റാർട്ടപ്പുകളായ ന്യൂസ്പേസ് റിസർച്ചും ഐ‍ഡിയ ഫോർജും നിർമ്മിച്ച Swarm Drone Systems, ഷോട്ട് റേഞ്ച് ബാലിസ്റ്റിക് മിസൈലായ പൃഥ്വി, ക്രൂയിസ് മിസൈലായ നിർഭയ്, ഉയർന്ന ട്രാജക്റ്ററിയിൽ ശക്തമായ ആർട്ടിലറി ഗൺ- ധനുഷ് !! അങ്ങനെ നൂറുകണക്കിന് കിടയറ്റ ആയുധങ്ങളാണ് ടെക്നോളജിയിൽ വാർത്തെടുത്ത് നമ്മുടെ ആയുധപ്പുരയിലിരിക്കുന്നത്. അതിന്റെ വാതിൽ തുറക്കാൻ…

Read More

കൊച്ചി വിമാനത്താവള പ്രവർത്തനങ്ങൾ പൂർണ്ണമായും ഡിജിറ്റൈസ് ചെയ്യുന്ന 200 കോടി രൂപയുടെ പദ്ധതിയായ സിയാൽ 2.0വിന് തുടക്കമായി. കൃത്രിമബുദ്ധി, ഓട്ടോമേഷൻ, ശക്തമായ സൈബർ സുരക്ഷ എന്നിവയിലൂടെ യാത്രക്കാരുടെ അനുഭവങ്ങൾ മെച്ചപ്പെടുത്തുന്നതിനായാണ് സിയാൽ 2.0 നവീകരണ പദ്ധതി. പദ്ധതിയുടെ ഉദ്ഘാടനം സിയാൽ ചെയർമാൻ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. സൈബർ മേഖലയിലെ പുതിയ വെല്ലുവിളികൾ നേരിടുക, യാത്ര കൂടുതൽ സുഗമമാക്കുക എന്നീ ഉദ്ദേശ്യത്തോടെയാണ് പുതിയ പദ്ധതികൾ നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സിയാൽ 2.0 എന്ന നൂതന സാങ്കേതിക വിദ്യയിലൂടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം ഭാവിയിലേക്ക് കടന്നുവരുന്നു – എല്ലാ പ്രവർത്തനങ്ങളുടെയും ഹൃദയഭാഗത്ത് ബുദ്ധിശക്തിയെ പ്രതിഷ്ഠിക്കുന്ന ഡിജിറ്റൽ പരിവർത്തനത്തിലേക്കുള്ള ദീർഘവീക്ഷണമുള്ള കുതിച്ചുചാട്ടമാണിതെത് അദ്ദേഹം വ്യക്തമാക്കി. ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറിന്റെ മുൻകൂർ സംരക്ഷണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന നൂതന സൗകര്യമായ സൈബർ ഡിഫൻസ് ഓപ്പറേഷൻസ് സെന്റർ (CDOC) സ്ഥാപിക്കുകയാണ് സിയാൽ 2.0വിന്റെ പ്രധാന ലക്ഷ്യം. ഇന്ത്യൻ വിമാനത്താവളത്തിലെ ആദ്യത്തെ പൂർണ്ണ സജ്ജീകരണ ഓൺ-പ്രിമൈസ് സെർവർ സൗകര്യമായ സിഡിഎസിയുടെ…

Read More