Author: Amal
ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദ് തലവനും കൊടും ഭീകരനുമായ മസൂദ് അസറിന് 14 കോടി രൂപ നഷ്ടപരിഹാരം നൽകാൻ പാക് സർക്കാർ. പഹൽഗാം ആക്രമണത്തിനുള്ള ഇന്ത്യയുടെ തിരിച്ചടിയിൽ കൊല്ലപ്പെട്ടവരുടെ അവകാശികൾക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരമായി നൽകുമെന്ന് കഴിഞ്ഞദിവസം പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് വ്യക്തമാക്കി. ഭീകര കേന്ദ്രങ്ങളിലുള്ള ഇന്ത്യൻ ആക്രമണത്തിൽ മസൂദ് അസറിന്റെ 14 കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടിരുന്നു. ഇതോടെ മസൂദിന് പാക് സർക്കാർ വക 14 കോടി രൂപ ലഭിക്കും. വ്യോമാക്രമണത്തിൽ തകർന്ന വീടുകൾ പുനർനിർമ്മിക്കാനുള്ള സഹായവും നഷ്ടപരിഹാര പദ്ധതിയിലുണ്ട്. ഇതുപ്രകാരം മസൂദിന് പുതിയ വീടും പാക് സർക്കാർ നിർമ്മിച്ചുനൽകും. നഷ്ടപരിഹാരത്തിന്റെ മറവിൽ ഭീകരരെ സഹായിക്കാനുളള നടപടിയാണ് പാകിസ്ഥാൻ നടത്തുന്നതെന്ന ആക്ഷേപം രാജ്യത്തിനുള്ളിൽ നിന്നുതന്നെ ഉയരുകയാണ്. ഭീകര താവളങ്ങളെയും പരിശീലന കേന്ദ്രങ്ങളെയും മാത്രമാണ് ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി ഇന്ത്യൻ സൈന്യം ആക്രമിച്ചത്. സിവിലിയർ കേന്ദ്രങ്ങളിലൊന്നും തന്നെ ഇന്ത്യ ആക്രമണം നടത്തിയിട്ടില്ല. ഈ സാഹചര്യത്തിൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾക്ക്…
ഇന്ത്യയിലെ ഏറ്റവും വിജയകരമായ ആരോഗ്യ സംരക്ഷണ ശൃംഖലകളിൽ ഒന്നായ അപ്പോളോ ഹോസ്പിറ്റൽസിനെ നയിക്കുന്ന സംരംഭകനും ഡോക്ടറും മനുഷ്യസ്നേഹിയുമാണ് ഡോ. പ്രതാപ് സി. റെഡ്ഡി. 92ആം വയസ്സിലും എല്ലാ ദിവസവും മുടങ്ങാതെ ജോലി ചെയ്യുന്നത് തുടരുന്ന അദ്ദേഹത്തിന്റെ സമർപ്പണവും കാഴ്ചപ്പാടും രാജ്യത്തെ ആരോഗ്യ സംരക്ഷണത്തിൽ തന്നെ വിപ്ലവം സൃഷ്ടിക്കുന്നതാണ്. അതിലൂടെ തലമുറകൾക്ക് അദ്ദേഹം പ്രചോദനത്തിന്റെ ആൾരൂപമായി നിലകൊള്ളുന്നു. ഈ പ്രായത്തിലും, ആഴ്ചയിൽ ആറ് ദിവസവും രാവിലെ 10 മുതൽ വൈകിട്ട് 5 വരെ അദ്ദേഹം വിശ്രമമില്ലാതെ ജോലി ചെയ്യുന്നു. ആരോഗ്യ സംരക്ഷണത്തിനും സേവനത്തിനുമുള്ള ഈ സമർപ്പണം അദ്ദേഹത്തെ സ്ഥിരോത്സാഹത്തിന്റെയും ലക്ഷ്യബോധത്തിന്റെയും പ്രതീകമാക്കി മാറ്റുന്നു. മഹത്തരവും വിജയകരവുമായ കരിയർ നേട്ടത്തിനു ശേഷവും വിരമിക്കൽ എന്ന സങ്കൽപ്പത്തിന് വഴങ്ങാൻ വിസമ്മതിച്ചുകൊണ്ട് അദ്ദേഹം തൻ്റെ കർമകാണ്ഡത്തിൽ ഒരു പോരാളിയായി തുടരുന്നു. ഇന്ത്യയിലെ ആദ്യത്തെ കോർപ്പറേറ്റ് ആശുപത്രിയായ അപ്പോളോ ഹോസ്പിറ്റൽസിന്റെ സ്ഥാപകനാണ് ഡോ. പ്രതാപ് റെഡ്ഡി. ദശലക്ഷക്കണക്കിന് ആളുകൾക്ക് ഉയർന്ന നിലവാരമുള്ള വൈദ്യചികിത്സ ലഭ്യമാക്കുന്നതിലൂടെ അദ്ദേഹത്തിന്റെ പയനിയറിംഗ്…
കേരളത്തിലെ ബാങ്കുകളിൽ പ്രവാസി ഇന്ത്യക്കാരുടെ (NRI) നിക്ഷേപത്തിൽ വൻ വർധനയെന്ന് റിപ്പോർട്ട്. സംസ്ഥാനത്തെ മൊത്തം പ്രവാസി നിക്ഷേപം മൂന്ന് ട്രില്യൺ രൂപയിലേക്ക് അടുക്കുന്നതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. പ്രവാസികളുടെ പണമയയ്ക്കലിനും സമ്പാദ്യത്തിനുമുള്ള ഇന്ത്യൻ കേന്ദ്രമെന്ന നിലയിൽ കേരളത്തിന്റെ സ്ഥാനം അടിവരയിടുന്നതാണ് കണക്കുകൾ. ആർബിഐയുടെ ഏറ്റവും പുതിയ ഡാറ്റ പ്രകാരം 2025 ഫെബ്രുവരി അവസാനത്തോടെ, രാജ്യവ്യാപകമായി പ്രവാസി നിക്ഷേപങ്ങളുടെ ഔട്ട്സ്റ്റാൻഡിങ് വാല്യു 160.33 ബില്യൺ ഡോളറായിരുന്നു. വിദേശ ഇന്ത്യക്കാരിൽ നിന്ന് ഫണ്ട് ആകർഷിക്കുന്നതിനുള്ള ശ്രമങ്ങൾ ബാങ്കുകൾ ഊർജിതമാക്കുകയാണ്. ഈ മേഖലയിലെ കേരളത്തിന്റെ ആധിപത്യം ബാങ്കുകളെ സംസ്ഥാനത്ത് തങ്ങളുടെ സാന്നിധ്യം വർദ്ധിപ്പിക്കാനും കേരളത്തിലെ പ്രവാസികളിൽ ഭൂരിഭാഗവും താമസിക്കുന്ന ഗൾഫ് മേഖലയുമായുള്ള ബന്ധം കൂടുതൽ ആഴത്തിലാക്കാനും പ്രേരിപ്പിക്കുന്നു. പശ്ചിമേഷ്യ, സിംഗപ്പൂർ, മലേഷ്യ എന്നിവിടങ്ങളിലെ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി തമിഴ്‌നാട് മെർക്കന്റൈൽ ബാങ്ക് പോലുള്ള ബാങ്കുകൾ കൊച്ചിയിൽ ആഗോള എൻആർഐ കേന്ദ്രങ്ങൾ സ്ഥാപിച്ചത് ഇതിന്റെ ഫലമായാണ്. കാനറ ബാങ്ക് എറണാകുളത്ത് എൻആർഐ പ്രോസസ്സിംഗ്…
ബോളിവുഡ് താരം ഹൃത്വിക് റോഷൻ അഭിനയത്തിനപ്പുറം മികച്ച സംരംഭകൻ കൂടിയാണ് എന്നുള്ളത് നമുക്കെല്ലാം അറിവുള്ള കാര്യമാണ്. ആയിരം കോടി രൂപയോളം മൂല്യമുള്ള എച്ച്ആർഎക്സ് (HRX) എന്ന ഫാഷൻ, ഫിറ്റ്നസ് ബ്രാൻഡ് ഉടമയാണ് ഹൃത്വിക്. എന്നാൽ ഹൃത്വിക്കിന്റെ എച്ച്ആർക്സിന്റെ വിജയത്തിനു പിന്നിൽ അധികം ചർച്ച ചെയ്യപ്പെടാത്ത പോയ മറ്റൊരു പേരു കൂടിയുണ്ട്-കമ്പനി സിഇഓയും സഹസ്ഥാപകനുമായ അഫ്സർ സെയ്ദി. സിഇഓ, സഹസ്ഥാപകൻ എന്നതിലപ്പുറം എച്ച്ആർഎക്സിന്റെ വിജയത്തിലെ സീക്രട്ട് സോസാണ് അഫ്സർ. ഹൃത്വിക് ബ്രാൻഡിന്റെ മുഖമാണെങ്കിൽ അതിന്റെ ബ്രെയിൻ അഫ്സറാണ്. ഫിറ്റ്നസ്, ഫാഷൻ രംഗത്ത് വിപ്ലവം തീർത്തതിലൂടെ ബോളിവുഡ് എന്നത് വെറും ഗ്ലാമറിനും അപ്പുറം സംരംഭകത്വത്തിന്റെയും സ്മാർട്ട് ആൻഡ് സ്ട്രാറ്റജിക് പാർട്ണർഷിപ്പിന്റെയും മുഖമാണ് എന്നുകൂടി തെളിയിക്കുകയാണ് ഇരുവരും എച്ച്ആർഎക്സിലൂടെ. സാധാരണ നൈൻ ടുഫൈ കോർപറേറ്റ് ജോലിയിൽ നിന്നാണ് അഫ്സർ സംരംഭക ലോകത്തേക്ക് എത്തിയത്. ടെന്നീസ് താരം മഹേഷ് ഭൂപതിയുടെ ഗ്ലോബോസ്പോർട്ട് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിലൂടെയായിരുന്നു അഫ്സറിന്റെ കരിയർ തുടക്കം. 2005ൽ കാർവിങ് ഡ്രീംസ് എന്ന ടാലന്റ്…
ലോകത്തിലെ തന്നെ ഏറ്റവും വലിയ റെയിൽവേ ശൃംഖലകളിൽ ഒന്നായ ഇന്ത്യൻ റെയിൽവേ വർഷങ്ങളായി സ്വകാര്യവൽക്കരണത്തെ കുറിച്ചുള്ള നിർണായകമായ ചോദ്യം നേരിട്ടുകൊണ്ടിരിക്കുന്നുണ്ട്. 1992ന് ശേഷമുള്ള സാമ്പത്തിക പരിഷ്കാരങ്ങളുടെ ഫലമായി വിമാനക്കമ്പനികൾ അടക്കമുള്ള മറ്റ് മേഖലകളെ മാറ്റിമറിച്ചതുപോലെ, സ്വകാര്യ കമ്പനികൾ റെയിൽവേ ആധുനികവൽക്കരണത്തിനും ചുക്കാൻ പിടിക്കണോ എന്നതാണ് ചോദ്യം. സ്വകാര്യവൽക്കരണത്തിനുശേഷം വിമാന യാത്രയിൽ മെച്ചപ്പെട്ട സേവനങ്ങളും കാര്യക്ഷമതയും ഉണ്ടായിട്ടുണ്ട് എന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. എന്നാൽ ട്രെയിനുകളാകട്ടെ, ചുരുക്കം ചില അപവാദങ്ങൾ ഒഴിച്ചു നിർത്തിയാൽ, തിരക്കും കാലതാമസവും കാലഹരണപ്പെട്ട സൗകര്യങ്ങളുമായി കിതപ്പിന്റെ പാതയിലാണ്. ഈ പ്രശ്നങ്ങൾ കണക്കിലെടുക്കുമ്പോൾ റെയിൽവേ സേവനത്തെ പുനരുജ്ജീവിപ്പിക്കുന്നതിന് സ്വകാര്യവൽക്കരണത്തെക്കുറിച്ച് ഗൗരവമായി ചിന്തിക്കേണ്ട സമയമായോ എന്ന ചോദ്യം ഉയരുന്നു. സർക്കാർ ഉടമസ്ഥതയിലുള്ള അടിസ്ഥാന സൗകര്യങ്ങൾക്ക് കീഴിൽ സ്വകാര്യ ഓപ്പറേറ്റർമാരെ അനുവദിക്കുന്നത് മികച്ച സേവനങ്ങൾ പ്രോത്സാഹിപ്പിക്കുകയും ട്രാക്കുകളും ട്രെയിനുകളും നവീകരിക്കുന്നതിന് ആവശ്യമായ നിക്ഷേപങ്ങൾ ആകർഷിക്കുകയും ചെയ്യും. എയർലൈൻ വ്യവസായം തുടക്കത്തിലെ അപൂർണ്ണതകൾക്കിടയിലും മത്സരാധിഷ്ഠിത വിലനിർണ്ണയത്തിനും മെച്ചപ്പെട്ട ഗുണനിലവാരത്തിനുമുള്ള സാധ്യത കാണിച്ചു. അതുപോലെ നിയന്ത്രിതമായ സ്വകാര്യവൽക്കരണ…