Author: BS Rajesh
ഒരു രാജാവിന് ഏതു നിമിഷവും തന്റെ കിരീടം അഴിച്ചു വച്ച് അധികാര കസേര ഒഴിയേണ്ടി വരും. എന്നാൽ ഗോഡ് ഫാദർ അങ്ങനെയല്ല. എന്നും ആ പദവി അവിടെത്തന്നെ കാണും. രണ്ട് പതിറ്റാണ്ടിലേറെയായി ഇന്ത്യൻ വിപണി ഭരിക്കുന്ന, അത്തരമൊരു ഗോഡ്ഫാദറിന്റെ, ഒരു ജനപ്രിയ ഗ്രൂപ്പ് ഇപ്പോൾ സ്വന്തം ‘ഭാവി’ക്കായി കാത്തിരിക്കുകയാണ്.” 80-കളിൽ മുംബൈ തെരുവുകളിൽ ഫാബ്രിക് ഡെനിം വിറ്റു നടന്ന കിഷോർ ബിയാനിയെ പറ്റി കേട്ടിട്ടുണ്ടോ. ഇന്ത്യയുടെ റീട്ടെയിൽ ഗോഡ് ഫാദർ! അടുത്ത കാലം വരെ അദ്ദേഹത്തിനായിരുന്നു ആ പദവി. Erstwhile Manz Wear-നെ പറ്റി അറിയാമോ. അതാണ് പിന്നീട് പാന്റലൂൺസ് -Pantaloons-എന്ന ബ്രാൻഡായി ജനഹൃദയങ്ങളിലേക്കെത്തിയത്. പിന്നീടത് Future Group ആയി, 2001-ൽ മാൾ സങ്കല്പങ്ങൾക്കു മറ്റൊരു മാനം നൽകി രാജ്യത്തെ ആദ്യത്തെ ബിഗ് ബസാർ സ്റ്റോർ ജനങ്ങൾക്കായി തുറന്നു കൊടുത്തു. പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നില്ല ഇന്ത്യൻ റീട്ടെയിൽ ഗോഡ് ഫാദറിന്! എന്നാൽ 2008-ൽ കളി മാറി. അക്കാലത്തെ സാമ്പത്തിക മാന്ദ്യം ബിയാനിയെ തെല്ലൊന്നു തളർത്തി.…
അന്ന് കൈയിൽ നിന്നില്ല! 25 വർഷം മുമ്പും തനിഷ്‌ക് (Tanishq) എന്ന ബ്രാൻഡ് ഇന്ത്യയിലുണ്ടായിരുന്നു. അന്നും തനിഷ്കിന് ഇന്നത്തെ പോലെ തിളക്കമുണ്ടായിരുന്നു. എന്നാലന്ന് വിപണി പറഞ്ഞു അത്രയ്ക്ക് അങ്ങ് തിളങ്ങണ്ടായെന്ന്. ടാറ്റായുടെ പൊന്നോമന ബ്രാൻഡായിരുന്നു തനിഷ്‌ക്. എന്നാൽ ടാറ്റക്ക് പോലും നീണ്ട വർഷങ്ങൾ തനിഷ്കിനെ കൈപിടിച്ച് കയറ്റാനായില്ല. കാരണം ഉപഭോക്താവിന്റെ വിശ്വാസം ആണല്ലോ എല്ലാറ്റിനും പിന്നിൽ. തിളക്കം നഷ്ടപെട്ട തനിഷ്‌ക് (Tanishq) അങ്ങനെ നഷ്ടത്തിലായിരുന്നു. ഇന്നിതാ ടൈറ്റാൻ എന്ന കമ്പനിയുടെ ഇന്നത്തെ വളർച്ചയിൽ വലിയൊരു പങ്ക് വഹിക്കുന്ന ബ്രാൻഡായി തിളങ്ങുന്നു തനിഷ്ക്. ഇന്ന് ടൈറ്റാൻ കമ്പനിയുടെ ആകെ വരുമാനത്തിന്റെ 80 ശതമാനവും എത്തുന്നത് തനിഷ്കിൽ നിന്നാണ്. സ്വർണവും ഡയമണ്ടും ഒക്കെയായി ഇന്ന് ലോകോത്തര ആഭരണ ബ്രാന്ഡിയിരിക്കുന്നു തനിഷ്‌ക്. 2002ൽ 150 കോടി രൂപയായിരുന്നു തനിഷ്ക് നേരിട്ട നഷ്ടം. എന്നാൽ 2021-22 സാമ്പത്തിക വർഷത്തിൽ 23,268 കോടി രൂപയാണ് തനിഷ്കിന്റെ വിറ്റുവരവ്. ഇവിടെ നിന്ന് ഇത്രയും വലിയ മുന്നേറ്റത്തിലേക്കുള്ള തനിഷ്കിന്റെ മാറ്റം ശ്രദ്ധേയമാണ്. പാശ്ചാത്യ…
അനിൽ അംബാനിയുടെ കടം ( -23,666 കോടി രൂപ). എന്തു കൊണ്ട് അനിൽ അംബാനി കടക്കാരനായി. CDMA ക്ക് പകരം GSM തിരഞ്ഞെടുത്തിരുന്നെങ്കിൽ വിനോദ വ്യവസായ രംഗത്തേക്ക് തിരിഞ്ഞിരുന്നില്ല എങ്കിൽ ഗ്യാസ്, കൽക്കരി, ജലവൈദ്യുതി വ്യവസായത്തിൽ കുടുംബ കരാറിനെ വിശ്വസിച്ചു മാത്രം ഇറങ്ങാതിരുന്നെങ്കിൽ പ്രതിരോധ നിർമാണ വ്യവസായത്തിൽ നഷ്ടകമ്പനി വാങ്ങാതിരുന്നെങ്കിൽ ജ്യേഷ്ഠൻ മുകേഷ് അംബാനിയോട് തെറ്റി പിരിഞ്ഞിരുന്നില്ല എങ്കിൽ ബിസിനസ് എങ്ങനെ ചെയ്യണം എന്ന് പഠിച്ചിരുന്നെങ്കിൽ ഇതൊക്കെ ഓർത്തിരുന്നുവെങ്കിൽ ഇന്ന് റിലയൻസ് ക്യാപിറ്റൽ എവിടെ എത്തുമായിരുന്നു? അനിൽ ധീരുഭായ് അംബാനി ആരാകുമായിരുന്നു ? ഒരാൾക്ക് ബിസിനസിനെക്കുറിച്ച് ആഴത്തിലുള്ള വീക്ഷണമുണ്ടെങ്കിൽ പരാജയങ്ങളെ എളുപ്പത്തിൽ ചെറുക്കാൻ കഴിയും. ലക്ഷ്യത്തിനായി നിങ്ങൾ സ്വയം ആസൂത്രണം ചെയ്യുകയും സാമ്പത്തിക പ്രതിസന്ധികളെ ചെറുക്കുന്നതിന് ആവശ്യമായ ഫണ്ടുകളുമായി തയ്യാറാകുക. അല്ലാത്ത പക്ഷം ഈ ബിസിനസ് ലോകത്ത് നിങ്ങൾ പിന്തള്ളപ്പെടും. അത്തരത്തിൽ കാര്യങ്ങൾ നല്ല ഗ്രഹിയോടെ മനസിലാക്കാതെ ബിസിനസ് ലോകത്തേയ്ക്ക് ഇറങ്ങിത്തിരിച്ച ശതകോടീശ്വരൻ അനിൽ അംബാനിയുടെ റിലയൻസ് ക്യാപ്പിറ്റൽ ബാങ്കുകൾക്കും മറ്റുമായി…