Author: News Desk

2023 അവസാനിക്കുമ്പോൾ ആപ്പിളിന്റെ (Apple) ഇന്ത്യയിലെ വാർഷിക വരുമാനം 83,000 കോടിയെത്തുമെന്ന് റിപ്പോർട്ട്. വിൽപ്പനയിൽ 47.8% വളർച്ചയുണ്ടാക്കാൻ ഈ വർഷം ആപ്പിളിന് സാധിച്ചിരുന്നു. ഇന്ത്യയിൽ നിന്നുള്ള വരുമാനത്തിന്റെ വലിയൊരു പങ്ക് വിൽപ്പന ഇനത്തിൽ നിന്നാണ് ലഭിച്ചത്. 49,321 കോടി രൂപയാണ് ഈ ഇനത്തിൽ മാത്രമായി ലഭിച്ചത്. രാജ്യത്ത് ഐഫോൺ ഉപഭോഗം വർധിച്ചതാണ് വിൽപ്പനയിലും പ്രതിഫലിച്ചത്. ഇന്ത്യൻ വിപണിയിൽ ആപ്പിളിന്റെ നില കൂടുതൽ മെച്ചപ്പെടുത്തണമെങ്കിൽ ആപ്പിൾ ഫോണുകളുടെ വില കുറയ്ക്കാൻ തയ്യാറാകണമെന്നാണ് വിദഗ്ധർ പറയുന്നത്. കുതിച്ച് ആപ്പിൾ, സാംസങ് മുന്നിൽ തന്നെആദ്യ ആറുമാസത്തിൽ തന്നെ സ്മാർട്ട് ഫോൺ വരുമാനത്തിൽ ആപ്പിൾ മുൻപന്തയിൽ എത്തിയിരുന്നു. രണ്ട് മാസം നീണ്ട ഉത്സവ സീസൺ കൂടിയായപ്പോൾ ആപ്പിളിന്റെ വരുമാനം കുതിച്ചുയർന്നു. അധികം വൈകാതെ സ്മാർട്ട് ഫോൺ വരുമാനത്തിൽ ആപ്പിൾ, സാംസങ്ങിനെ കടത്തി വെട്ടുമെന്നാണ് വിദഗ്ധർ കരുതുന്നത്. കഴിഞ്ഞ വർഷം 6.5 മില്യൺ ഐഫോൺ (iPhone) യൂണിറ്റുകൾ ആപ്പിൾ കയറ്റുമതി ചെയ്തിരുന്നു. ഈ വർഷം 9 മില്യൺ ഐഫോണുകളെങ്കിലും…

Read More

ഇന്ത്യൻ യുവത ആഴ്ചയിൽ 70 മണിക്കൂർ ജോലി ചെയ്യാൻ തയ്യാറാകണമെന്ന ഇൻഫോസിസ് സ്ഥാപകൻ എൻആർ നാരായണ മൂർത്തിയുടെ പ്രസ്താവന നെറ്റിസൺസിനെ രണ്ട് തട്ടിലാക്കിയിരിക്കുകയാണ്. രാജ്യത്തിന്റെ വികസനത്തിന് വേണ്ടി കൂടുതൽ സമയം ജോലി ചെയ്യാൻ യുവത തയ്യാറാകണമെന്നാണ് നാരായണ മൂർത്തിയെ അനുകൂലിക്കുന്നവരുടെ വാദം. നിലവിലെ സാഹചര്യത്തിൽ ആഴ്ചയിൽ 70 മണിക്കൂർ ജോലി ചെയ്താലേ മറ്റു രാജ്യങ്ങളുമായി മത്സരിക്കാൻ സാധിക്കുകയുള്ളൂ എന്നു വാദിക്കുന്നവരുമുണ്ട്. 70 മണിക്കൂർ ജോലി അടിമ പണിയാണെന്നും വികസിത രാജ്യങ്ങളെ പോലെ വർക്ക്-ലൈഫ് ബാലൻസിന് കൂടുതൽ പ്രാധാന്യം കൊടുക്കണമെന്ന് വാദിക്കുന്നവരുമുണ്ട്. അനുഭവത്തിൽ നിന്ന് പറഞ്ഞത് നാരായണ മൂർത്തിയുടെ പ്രസ്താവനയെ അനുകൂലിച്ച് കൊണ്ട് രംഗത്തെത്തിയ പ്രമുഖരിൽ ഒല (Ola) സഹസ്ഥാപകൻ ഭവിഷ് അഗർവാൾ,ഇൻഫോസിസ് ബോർഡ് മുൻ അംഗം മോഹൻദാസ് പൈ, ജെഎസ്ഡബ്ല്യൂ ഗ്രൂപ്പ് ചെയർമാൻ സജ്ജൻ ജിൻഡാൽ തുടങ്ങിയവർ നാരായണ മൂർത്തിയെ പിന്തുണച്ചിരുന്നു. ഇപ്പോഴിതാ ഭാര്യയും എഴുത്തുകാരിയുമായ സുധാ മൂർത്തിയും നാരായണ മൂർത്തിയെ പിന്തുണച്ച് കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ്. നാരായണ മൂർത്തി ആഴ്ചയിൽ…

Read More

81.5 കോടി ഇന്ത്യക്കാരുടെ ആധാർ വിവരങ്ങൾ ചോർന്നതായി റിപ്പോർട്ട്. 81.5 കോടി ഇന്ത്യക്കാർ ആധാറിൽ നൽകിയ സ്വകാര്യ വിവരങ്ങൾ ഡാർക്ക് വെബിൽ വിൽപ്പനയ്ക്കെന്ന് യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സൈബർ സെക്യൂരിറ്റി സ്ഥാപനമായ റീസ്‌ക്യൂരിറ്റിയെ (Resecurity) ഉദ്ധരിച്ച് കൊണ്ട് ബിസിനസ് സ്റ്റാൻഡേർഡാണ് (Business Standard) റിപ്പോർട്ട് ചെയ്തത്. ചോർന്നത് എവിടെ നിന്ന്റിപ്പോർട്ട് അനുസരിച്ച് വ്യക്തികളുടെ പേര്, ഫോൺ നമ്പർ, വിലാസം, ആധാർ, പാസ്‌പോർട്ട് വിവരങ്ങൾ ഡാർക്ക് വെബിൽ വിൽപ്പനയ്ക്ക് വെച്ചിരിക്കുകയാണ്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസേർച്ച് സൂക്ഷിച്ച വിവരങ്ങളാണ് ചോർന്നതെന്നാണ് സംശയിക്കുന്നത്. ഇതിന് മുമ്പ് കോവിഡ് വാക്‌സിനേഷനു വേണ്ടി കോവിൻ ആപ്പിൽ രജിസ്റ്റർ ചെയ്തവരുടെ വിവരങ്ങൾ ഇത്തരത്തിൽ ചോർന്നിരുന്നു. ജനുവരിയിലാണ് കോവിൻ ആപ്പിൽ രജിസ്റ്റർ ചെയ്യാൻ വ്യക്തികൾ നൽകിയ സ്വകാര്യ വിവരങ്ങൾ ടെലിഗ്രാമിൽ ലഭ്യമാണെന്ന വിവരം പുറത്തായത്. സംഭവം നടന്ന് അധികം വൈകാതെയാണ് ഇപ്പോൾ ആധാർ വിവരങ്ങൾ ചോർന്ന റിപ്പോർട്ട് പുറത്തു വരുന്നത്. ഒക്ടോബർ 9നാണ് pwn0001 എന്ന പേരിൽ 8.15…

Read More

യുപിഐ (UPI) ഫീച്ചറുള്ള ക്ലാസിക്ക് ഫോണുമായി നോക്കിയ (Nokia). 999 രൂപ വിലയുള്ള നോക്കിയ 105 ക്ലാസിക് ( Nokia 105 Classic) വ്യാഴാഴ്ചയാണ് ഇന്ത്യൻ വിപണിയിലെത്തുന്നത്. ഒരു വർഷത്തെ റീപ്ലെയിസ്‌മെന്റ് ഗ്യാരൻഡിയും Nokia ഉറപ്പ് തരുന്നു. ഹെഡ്സെറ്റില്ലാതെ റേഡിയോ കേൾക്കാം നോക്കിയയുടെ നിർമാതാക്കളായ എച്ച്എംഡി ഗ്ലോബൽ (HMD Global), ചാർജറുള്ളതും ഇല്ലാത്തതുമായ രണ്ട് തരം ഫോണുകളെയാണ് വിപണിയിലെത്തിച്ചിരിക്കുന്നത്. ഒരു സിം കാർഡ് ഉപയോഗിക്കാൻ പറ്റുന്നതും ഇരട്ട സിം കാർഡുകൾ ഉപയോഗിക്കാൻ പറ്റുന്നതുമായ ക്ലാസിക് ഫോണുകളാണ് ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് മുന്നിലെത്തുക. നീലയും ചാര നിറത്തിലുമുള്ള രണ്ട് കളർ വേരിയന്റുകളിലാണ് ക്ലാസിക് 105 ലഭിക്കുക. ഇൻ-ബിൽട്ട് UPI ആപ്ലിക്കേഷനുള്ള ക്ലാസിക് 105 കണക്ടിവിറ്റി ഫീച്ചറുകളുടെ കാര്യത്തിലും ഒരു പടി മുന്നിലാണ്. ഹെഡ് സെറ്റില്ലാതെ കേൾക്കാൻ പറ്റുന്ന വയർലെസ് എഫ്എം റേഡിയോ ഫോണിന്റെ പ്രത്യേകതയാണ്. കൂടുതൽ ബാറ്ററി ലൈഫ് ലഭിക്കാനായി 800 mAh ബാറ്ററിയാണ് ഉപയോഗിച്ചിരിക്കുന്നത്. HMD Global, the Finnish manufacturer behind…

Read More

പ്രതീക്ഷിച്ചത്ര പ്രചാരം അങ്ങ് കിട്ടുന്നില്ല. അതോടെ ഇന്ത്യയുടെ സ്വന്തം ഡിജിറ്റൽ കറൻസി e-RUPI കൂടുതൽ ജനപ്രിയമാക്കി അവതരിപ്പിക്കാനൊരുങ്ങുകയാണ് റിസർവ് ബാങ്ക്. ഇനി മുതൽ UPI ഇന്റർ ഫെയ്‌സിൽ ഇ-റുപ്പിയും ഇടം പിടിക്കും.റിസർവ് ബാങ്കിന്റെ ഡിജിറ്റൽ നാണയമായ ഇ – റുപ്പി ജനപ്രിയമാക്കുന്നതിന് ആകർഷകമായ ആനുകൂല്യങ്ങൾ ഉപഭോക്താക്കൾക്ക് ലഭ്യമാക്കാൻ വാണിജ്യ ബാങ്കുകൾ പദ്ധതി തയ്യാറാക്കുന്നു. e-RUPI ഉപയോഗിച്ച് ഇടപാടുകൾ നടത്തുന്ന ഉപഭോക്താക്കൾക്ക് വിവിധ ഇളവുകൾ ലഭ്യമാക്കാനാണ് ബാങ്കുകൾക്ക് റിസർവ് ബാങ്ക് നിർദേശം നൽകിയിട്ടുള്ളത്. ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കൾക്ക് നൽകുന്ന പോലുള്ള കാഷ് ബാക്ക് ഓഫറുകൾ, പോയിന്റുകൾ എന്നിവ ഇ – റുപ്പി ഉപയോഗിക്കുന്നവർക്കും ലഭിക്കും. കഴിഞ്ഞ വർഷം ഡിസംബറിൽ ഇ – റുപ്പിയുടെ ഉപയോഗം കൂടുതൽ വ്യാപകമാക്കാൻ ലക്ഷ്യമിട്ട് പൈലറ്റ് പദ്ധതിക്ക് തുടക്കമിട്ടിരുന്നു. ഒരു വർഷത്തിനുള്ളിൽ പ്രതിദിനം പത്ത് ലക്ഷം ഇടപാടുകൾ യാഥാർത്ഥ്യമാക്കാനാണ് കേന്ദ്ര ബാങ്ക് ലക്ഷ്യമിട്ടത്. എന്നാൽ നിലവിൽ പ്രതിദിനം 25000 ഇടപാടുകൾ കൈവരിക്കാൻ പോലും കഴിയാത്തതിനാലാണ് പുതിയ വിപണന…

Read More

രാജ്യത്ത് സവാള വില ഇരട്ടിയായി. ഇതിന്റെ ചുവടു പിടിച്ചു മറ്റു അവശ്യസാധനങ്ങളുടെ വിലയും രാജ്യത്തു വർധിച്ചു തുടങ്ങിയതോടെ റിസർവ് ബാങ്ക് ആശങ്കയിലാണ്. ഭക്ഷ്യ സാധനങ്ങളുടെ വില വീണ്ടും കുതിച്ചുയരുന്നതും ക്രൂഡോയിൽ വിപണിയിലെ അധിക സമ്മർദ്ദവും കണക്കിലെടുത്ത് നാണയപ്പെരുപ്പം നിയന്ത്രിക്കാൻ റിസർവ് ബാങ്ക് ബദൽ മാർഗങ്ങൾ ആലോചിക്കുന്നു. വിപണിയിൽ പണ ലഭ്യത ഗണ്യമായി കൂടിയാൽ ഉപഭോഗം കുത്തനെ ഇടിയാനും, ഇതിൽ അടിയന്തിര നടപടിയെടുത്തില്ലെങ്കിൽ സാമ്പത്തിക രംഗം അതിരൂക്ഷമായ മാന്ദ്യത്തിലേക്ക് മൂക്കുകുത്താനും സാധ്യതയുണ്ട്. കാലാവസ്ഥാ വ്യതിയാനം മൂലം ഉത്പാദനത്തിൽ കനത്ത ഇടിവ് ഉണ്ടായതോടെ രാജ്യത്തെ ഭക്ഷ്യ ഉത്പന്നങ്ങളുടെ വില കുതിച്ചുയരുന്നതാണ് റിസർവ് ബാങ്കിന്റെ നെഞ്ചിടിപ്പ് വർദ്ധിപ്പിക്കുന്നത്. സവാള, അരി, ധാന്യങ്ങൾ എന്നിവയുടെ വില ഉത്സവകാലത്തിനു തൊട്ടു മുൻപായി കുതിച്ചുയരുന്നതിനാൽ കേന്ദ്ര സർക്കാരും വിലക്കയറ്റ നിയന്ത്രണത്തിന് കൂടുതൽ പ്രാധാന്യം നൽകണമെന്ന നിലപാടാണ് സ്വീകരിക്കുന്നത്. അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെ‌ടുപ്പ് പടിവാതിലിൽ നിൽക്കുമ്പോൾ അവശ്യ സാധനങ്ങളുടെ വിലക്കയറ്റം റിസർവ് ബാങ്കിനും കേന്ദ്ര സർക്കാരിനും പുതിയ തലവേദന സൃഷ്ടിക്കുകയാണ്.…

Read More

മികച്ച തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കുന്ന രാജ്യങ്ങളിൽ മുൻപന്തിയിലേക്ക് ദുബായി. ബെർലിൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന വർക്ക്‌മോഷൻ (WorkMotion) ആണ് ആസ്വദിച്ച് ജോലി ചെയ്യാൻ പറ്റുന്ന വർക്കേഷനിൽ (workation) ദുബായി മുൻപന്തിയിലെത്തുമെന്ന് പ്രവചിച്ചത്. വർക്കേഷൻ ചെയ്യാൻ പറ്റുന്ന മികച്ച നഗരങ്ങളിൽ ഒന്നാം സ്ഥാനത്ത് ബാർസിലോണയാണുള്ളത്. റാങ്കിംഗിൽ ദുബായി രണ്ടാം സ്ഥാനത്തെത്തി. ജോലി ചെയ്യാം ആസ്വദിച്ച്തൊഴിൽ മാനദണ്ഡങ്ങളിൽ മാറ്റം വന്നതോടെ വർക്കേഷന് വലിയ പ്രചരണമാണ് ലഭിക്കുന്നത്. എവിടെ നിന്ന് വേണമെങ്കിലും തൊഴിൽ ചെയ്യാൻ പറ്റുന്ന സാഹചര്യം നിലവിലുണ്ട്. ഓഫീസ് മുറി, വീട് എന്നതിനപ്പുറത്തേക്ക് തൊഴിലിടം വ്യാപിക്കുകയാണ് പുതിയ തൊഴിൽ സംസ്‌കാരം. എൻട്രപ്രണർമാർ, റിമോട്ടായി ജോലി ചെയ്യുന്നവർ തുടങ്ങിയവരാണ് വർക്കേഷൻ തിരഞ്ഞെടുക്കുന്നതിൽ അധികവും. ജോലി ആസ്വദിച്ച് ചെയ്യാൻ ചുറ്റുപ്പാടും ആസ്വദിക്കാൻ പറ്റണമെന്നാണ് ഭൂരിപക്ഷത്തിന്റെയും നിലപാട്.വീസ വ്യവസ്ഥകൾ, റിമോട്ട്-ജോലികൾക്കുള്ള അടിസ്ഥാന സൗകര്യം, സുരക്ഷ, യാത്രാ സൗകര്യം, ചെലവ്, സന്തോഷ സൂചിക, നികുതി നിരക്ക് തുടങ്ങിയ ഘടകങ്ങൾ പരിശോധിച്ചാണ് വർക്കേഷൻ തീരുമാനിക്കുന്നത്. ഇവിടെ ഒന്നും പേടിക്കണ്ട വർക്കേഷനിൽ ദുബായിലേക്ക് ആളുകളെ…

Read More

ദേശീയ ഹൈവേസ് അതോറിറ്റിയുടെ കീഴിലുള്ള ദേശീയ ഹൈവേസ് ഇൻഫ്രാ ട്രസ്റ്റ് (NHIT) കടം, ഓഹരി ഇനത്തിൽ 9,000 കോടി സമാഹരിക്കാൻ തീരുമാനം. ദീപാവലി ആഘോഷങ്ങൾക്ക് ശേഷം 9,000 കോടി കണ്ടെത്താനാണ് തീരുമാനം.’ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ട്രസ്റ്റ്‌സിന്റെ’ ഭാഗമായമാണ് ഫണ്ട് കണ്ടെത്തുക. മൂന്നാം റൗണ്ട് ഫണ്ട് റൈസിംഗിലൂടെ 250 കിലോമീറ്റർ ദൈർഘ്യത്തിൽ 6 ഹൈവേ റോഡുകൾ നിർമിക്കാനുള്ള തുക കണ്ടെത്തും. രാജ്യത്തിനകത്തും പുറത്തുമുള്ള നിക്ഷേപകരെ പങ്കെടുപ്പിച്ചായിരിക്കും ഫണ്ട് റൈസിങ്. ദീപാവലിക്ക് ശേഷം മൂന്നാംഘട്ട ഫണ്ട് റൈസിംഗ് ആരംഭിക്കുമെന്ന് എൻഎച്ച്‌ഐടി മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടിവുമായ സുരേഷ് ഗോയൽ പറഞ്ഞു. എൻസിഡികളുടെ വിൽപ്പനയും ബാങ്ക് വായ്പകളും കടത്തിന്റെ ഇനത്തിൽ ഉൾപ്പെടും. 8% തിരിച്ചടവ് ഉറപ്പാക്കി കൊണ്ട് ചില്ലറ നിക്ഷേപകർക്ക് കഴിഞ്ഞ വർഷത്തെ 1,500 കോടിക്ക് സമാനമായി എൻസിഡിയും അവതരിപ്പിച്ചിട്ടുണ്ട്. ആസ്തി പണമാക്കലിന്റെ ഭാഗമായി 5,000-6,000 കോടി രൂപ കണ്ടെത്താൻ NHIT കഴിഞ്ഞ മാർച്ചിൽ പദ്ധതിയിട്ടിരുന്നു. ഈ തുക 635 കിലോമീറ്റർ ദൈർഘ്യമുള്ള 6 ഹൈവേ നിർമാണത്തിന്…

Read More

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് (State Bank of India) പുതിയ ബ്രാൻഡ് അംബാസിഡർ. ക്രിക്കറ്റ് ഇതിഹാസം മഹേന്ദ്ര സിങ് ധോണിയാണ് എസ്ബിഐയുടെ ബ്രാൻഡ് അംബാസഡറാകുന്നത്.ക്യാപ്റ്റന്റെ കൂൾണസാണ് പ്രിയം ധോണിയെ ബ്രാൻഡ് അംബാസിഡറായി കൊണ്ടുവരുന്നതിൽ സന്തോഷമുണ്ടെന്ന് എസ്ബിഐ ചെയർമാൻ ദിനേഷ് ഖാര (Dinesh Khara) പറഞ്ഞു. എത്ര വലിയ സമ്മർദ്ദമുണ്ടെങ്കിലും സംയനത്തോടെ വേഗത്തിൽ തീരുമാനം എടുക്കാനുള്ള ധോണിയുടെ കഴിവാണ് അംബാസിഡർ സ്ഥാനത്തേക്ക് അദ്ദേഹത്തെ പരിഗണിക്കാനുള്ള പ്രധാന കാരണമെന്ന് ദിനേഷ് പറഞ്ഞു. ധോണിയുടെ പങ്കാളിത്തതോടെ വിശ്വാസം, ആത്മാർഥത, സമർപ്പണം തുടങ്ങിയ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് രാജ്യത്തെ ജനങ്ങൾക്ക് കൂടുതൽ മെച്ചപ്പെട്ട സേവനം ഉറപ്പാക്കാൻ ശ്രമിക്കും. എസ്ബിഐയുടെ വിവിധ മാർക്കറ്റിംഗ്, പ്രമോഷൻ ക്യാമ്പയിനുകളിൽ ധോണി പങ്കെടുക്കും. എസ്ബിഐയ്ക്ക് പുറമേ സോണാറ്റ (Sonata), ഇന്ത്യ സിമെന്റ്‌സ് (India Cements), റീബോക് (Reebok), സെല്ലോ (Cello), ഇൻഡിഗോ പെയ്ന്റ്‌സ് (Indigo Painst), ലാവ (Lava) തുടങ്ങി വിവിധ ബ്രാൻഡുകൾക്കു ധോണി അംബാസിഡറാണ്. The State Bank of India…

Read More

നിങ്ങളുടെ വിലപ്പെട്ട തിരിച്ചറിയൽ രേഖയായ ആധാർ കാർഡ് കാണാതായാലോ മോഷ്ടിക്കപ്പെട്ടാലോ ഇനി വിഷമിക്കണ്ട, ഉടനടി ആധാർ കാർഡും, അത് നൽകുന്ന സേവനങ്ങളും ലോക്ക് ചെയ്യാൻ സാധിക്കും. ഇത്തരത്തിൽ ലോക്ക് ചെയ്യുന്ന ആധാർ പിനീട് സുരക്ഷിതമായി ഓൺലൈനായി തന്നെ അൺലോക്കും ചെയ്യാം. ഇതിനുള്ള സംവിധാനം ആധാർ ഇഷ്യൂ ചെയ്യുന്ന യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI ) ഉറപ്പാക്കുന്നുണ്ട്. ആധാർ കാർഡ് കൈമോശം വന്നു പോകുകയോ, മോഷ്ടിക്കപ്പെടുകയോ ചെയ്താൽ അത് ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതകൾ കൂടുതലാണ്. അതുകൊണ്ട് തന്നെ ആധാർ കാർഡ് കാണാതാവുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്താൽ ഉടൻ തന്നെ അവ ലോക്ക് ചെയ്യേണ്ടതുണ്ട്. Also Read ആധാർ സുരക്ഷിതമാക്കാനും UIDAIഓൺലൈനായിട്ടും, എസ് എം എസ് വഴിയും ആധാർ കാർഡ് ലോക്ക് ചെയ്യാം. ഓൺലൈനായി തന്നെ അൺലോക്കും ചെയാം.ആധാറിന്റെ ഗവേണിംഗ് ബോഡിയായ UIDAI നിങ്ങളുടെ ആധാർ കാർഡ് ലോക്ക് ചെയ്യാനുള്ള സൗകര്യം ഓൺലൈനായി തന്നെ നൽകുന്നു. നിങ്ങളുടെ ആധാർ കാർഡ് ലോക്ക് ചെയ്‌താൽ…

Read More