Author: News Desk

കടലിലൂടെ തീവണ്ടിയും കടന്നു പോകും, കപ്പൽ വന്നാൽ കുത്തനെ ഉയർന്ന് പൊങ്ങുകയും ചെയ്യും. നിർമാണം പൂർത്തിയായാൽ തമിഴ്‌നാട് രാമേശ്വരത്തെ പുതിയ പാമ്പൻ പാലം എൻജിനിയറിംഗ് അത്ഭുതങ്ങളിലൊന്നായിരിക്കും. ഒരു നൂറ്റാണ്ടിലേറെ രാമേശ്വരത്തെ വൻകരയുമായി ബന്ധപ്പിച്ച പഴയ പാലത്തിന് പകരമായാണ് എൻജിനിയറിംഗ് മികവിന്റെ പുതിയ പാലം പണിതുയർത്തുന്നത്. ഈ സാമ്പത്തിക വർഷം അവസാനിക്കുമ്പോഴേക്കും പുതിയ പാമ്പൻ പാലം പൊതുജനങ്ങളുടെ ഉപയോഗത്തിന് തുറന്നു കൊടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്തെ ആദ്യ ‘വെർട്ടിക്കൾ ലിഫ്റ്റ് റെയിൽവേ സീ ബ്രിഡ്ജായ’ പാമ്പന്റെ നിർമാണം ഉടനെ പൂർത്തിയാകുമെന്ന് കഴിഞ്ഞ ദിവസമാണ് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് എക്‌സിൽ ട്വീറ്റ് ചെയ്തത്. നിർമാണം തീരാറായ പാലത്തിന്റെ വീഡിയോയും മന്ത്രി പങ്കുവെച്ചു. ഇനി പുത്തൻ പാലം പാക് കടലിന് കുറുകേ വൻകരയെയും രാമേശ്വരത്തെയും ബന്ധിപ്പിച്ച് 2.07 കിലോമീറ്റർ ദൈർഘ്യത്തിലാണ് പാമ്പൻ പാലം പണിയുന്നത്. 2022 ഡിസംബറോടെ പാമ്പൻ പാലത്തിന്റെ 84% നിർമാണ പ്രവർത്തനങ്ങളും പൂർത്തിയായിരുന്നു. ഏകദേശം 535 കോടി മുതൽമുടക്കിൽ നിർമിക്കുന്ന പാമ്പൻ…

Read More

ഇന്ത്യയിലേക്ക് രണ്ടാം വരവിനൊരുങ്ങി BMW X4. പരിചയപ്പെടുത്തി വൈകാതെ BMW ഇന്ത്യൻ മാർക്കറ്റിൽ നിന്ന് X4 SUVനെ മടക്കി വിളിച്ചിരുന്നു. ഇപ്പോൾ സിംഗിൾ പെർഫോമൻസ് ഓറിയന്റഡായ xDrive M40i spec കൂപ്പ് എസ്.യു.വി ആണ് ഇന്ത്യയിലെ ആരാധകർക്കായി ബിഎംഡബ്ല്യൂ തിരിച്ചുകൊണ്ടുവന്നിരിക്കുന്നത്. മികച്ച ആധുനിക സാങ്കേതിക വിദ്യയും കൂടുതൽ ക്ഷമതയും X4ൽ ഉറപ്പിക്കാം. ബ്ലാക്ക് സഫയർ, ബ്രൂക്ലിൻ ഗ്രേ നിറങ്ങളിൽ രാജകീയ പ്രൗഡിയിലാണ് എക്‌സ് 4ന്റെ വരവ്. വില ലക്ഷങ്ങൾ96.20 ലക്ഷം വില വരുന്ന X4 അധികമൊന്നും ഇന്ത്യൻ മാർക്കറ്റിലേക്ക് കൊണ്ടുവരുന്നില്ലെന്നാണ് ബിഎംഡബ്ല്യൂമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്. കംഫർട്ട്, സ്‌പോർട്ട്, ഇക്കോ തുടങ്ങിയ മോഡുകൾ തിരഞ്ഞെടുക്കാനും സാധിക്കും. സ്‌പോർട്ട് മോഡിൽ ചീറിപ്പായാനുള്ള ശേഷി എക്‌സ് 4ന്റെ എൻജിനുകൾക്കുണ്ട്. എക്‌സ് 4ന്റെ ആദ്യ മോഡലുകളിലേത് പോലെ ചരിഞ്ഞ റൂഫ്‌ടോപ്പ് ഇതിലും നിലനിർത്തിയിട്ടുണ്ട്. ഗ്ലോസ് ബ്ലാക്കിൽ ചെയ്ത BMW M kidney grille, ബ്ലാക്ക് സ്‌കിഡ് പ്ലേറ്റിന്റെ ഗാംഭീര്യവും സ്‌മോക്ക്ഡ്, അഗ്രസീവ് ലുക്കിൽ വരുന്ന ഹെഡ്…

Read More

ആഗോളതലത്തിലേക്ക് വളരാന്‍ ശേഷിയുള്ള 200 സ്റ്റാര്‍ട്ടപ്പുകളുടെ കൂട്ടത്തില്‍ ഇടം പിടിച്ച് 6 മലയാളി സ്റ്റാര്‍ട്ടപ്പുകള്‍. ഫോബ്‌സ് ഇന്ത്യയും ഡി ഗ്ലോബലിസ്റ്റും ചേര്‍ന്ന് 2023 എണ്‍ട്രപ്രണര്‍ മൊബിലിറ്റി ഉച്ചക്കോടിയുടെ ഭാഗമായാണ് പട്ടിക തയ്യാറാക്കിയത്. പ്രാദേശിക വിപണി, ഫണ്ട് റൈസിംഗ്, പുത്തന്‍ ബിസിനസ് ആശയങ്ങള്‍ തുടങ്ങി വിവിധ ഘടകങ്ങള്‍ പരിശോധിച്ചാണ് സ്റ്റാര്‍ട്ടപ്പുകളെ അവസാന ഘട്ടത്തിലേക്ക് തിരഞ്ഞെടുക്കുന്നത്.മലയാളികള്‍ നേതൃത്വം നല്‍കുന്ന ഓപ്പണ്‍ ഫിനാന്‍ഷ്യല്‍ ടെക്‌നോളജീസ്, മൈകെയര്‍ ഹെല്‍ത്ത്, ജെന്‍ റോബോട്ടിക് ഇനോവേഷന്‍, ഇന്‍ടോട്ട് ടെക്‌നോളജീസ്, കാവ്‌ലി വയര്‍ലെസ്, സെക്ടര്‍ക്യൂബ് ടെക്‌നോലാബ്‌സ് തുടങ്ങിയ സ്റ്റാര്‍ട്ടപ്പുകളാണ് പട്ടികയില്‍ ഇടംപിടിച്ചത്. ഓപ്പൺ ഫിനാൻഷ്യൽ ടെക്‌നോളജീസ് (Open Financial Technologies) 2017ൽ ആരംഭിച്ച ഡിജിറ്റൽ ബാങ്കിംഗ് ഫിൻടെക്ക് സ്റ്റാർട്ടപ്പാണ് ഓപ്പൺ ഫിനാൻഷ്യൽ. അനീഷ് അച്യുതൻ, മേബൽ ചാക്കോ, ഡീന ജേക്കബ്, അജീഷ് അച്യുതൻ എന്നിവരാണ് ഓപ്പണിന്റെ ഫൗണ്ടർമാർ. ഗൂഗിൾ, വീസ, ടൈഗർ ഗ്ലോബൽ, 3വൺ4 കാപ്പിറ്റൽ, ടെമസെക്, സ്പീഡ് ഇൻവെസ്റ്റ് തുടങ്ങിയവർ ഓപ്പണിനെ പിന്തുണയ്ക്കുന്നു. അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന ബിസിനസ് പേയ്‌മെന്റ് പ്ലാറ്റ്…

Read More

സ്പേസ് എക്സിന്റെ ഉപഗ്രഹ ഇന്റർനെറ്റ് സേവനത്തിലൂടെ ഇന്ത്യയിൽ ആധിപത്യമുറപ്പിക്കാമെന്ന കണക്കുകൂട്ടലിൽ മുന്നോട്ടു പോകുന്ന എലോൺ മസ്കിന് കനത്ത തിരിച്ചടിയുമായി റിലയൻസ് ജിയോ. ഡൽഹിയിൽ നടക്കുന്ന ഇന്ത്യൻ മൊബൈൽ കോൺഗ്രസിൽ മെയ്ക് ഇൻ ഇന്ത്യ വാഗ്ദാനം ജിയോ പ്രദർശനത്തിനെത്തിച്ചു. ഇന്ത്യയിൽ നിർമിച്ച ഇന്ത്യയിലെ ആദ്യ ഉപഗ്രഹ അധിഷ്ഠിത ജിഗാ ഫൈബർ ബ്രോഡ്‌ബാൻഡ് സംവിധാനം ജിയോ സ്പെയ്സ് ഫൈബർ അവതരിപ്പിക്കുകയായിരുന്നു റിലയൻസ് ജിയോ. ജിയോസ്‌പേസ് ഫൈബർ ഉൾപ്പെടെയുള്ള  ജിയോയുടെ തദ്ദേശീയ സാങ്കേതികവിദ്യയും ഉൽപ്പന്നങ്ങളും ജിയോ പവലിയനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുമ്പിൽ റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡിന്റെ ചെയർമാൻ ആകാശ് അംബാനി പ്രദർശിപ്പിച്ചു. ഇന്ത്യയുടെ ഉപഗ്രഹ ഇന്റർനെറ്റ് സ്വപ്ന പദ്ധതിയുടെ വിശദശാംശങ്ങൾ പ്രധാനമന്ത്രി ചോദിച്ചറിഞ്ഞു. കര, കടൽ, ആകാശം, ബഹിരാകാശം എന്നിവയെ  ബന്ധിപ്പിക്കാൻ കെല്പുള്ള  ജിയോ സ്പെയ്സ് ഫൈബർ വിദൂര സ്ഥലങ്ങളിലേക്ക് ഹൈ-സ്പീഡ് കണക്റ്റിവിറ്റി നൽകും. ഇന്ത്യയിലെ ആദ്യ ഉപഗ്രഹ അധിഷ്ഠിത ജിഗാ ഫൈബർ സേവനം വിജയകരമായി നടപ്പാക്കുന്നതായി ആകാശ് അംബാനി  പ്രഖ്യാപിച്ചു. അത്രയെളുപ്പത്തിൽ…

Read More

അടുത്ത രണ്ട് വർഷത്തിനുള്ളിൽ ടാറ്റ ഇന്ത്യയിൽ ഐ ഫോൺ നിർമാണം ആരംഭിക്കുന്നു. ആപ്പിൾ ഐ ഫോണുകളുടെ നിർമാണം ഇന്ത്യയിൽ രണ്ട് വർഷത്തിനുള്ളിൽ ആരംഭിക്കുമെന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖരാണ് അറിയിച്ചത്. ആപ്പിളിന്റെ വിതരണക്കാരായ വിസ്‌ട്രോണിന്റെ (Wistron Corp) കർണാടകയിലെ ഫാക്ടറി ടാറ്റ ഗ്രൂപ്പിന് വിൽക്കാൻ വെള്ളിയാഴ്ച ധാരണയായി. ഇതോടെയാണ് ഇന്ത്യൻ നിർമിത ഐഫോണുകൾ എന്ന സ്വപ്‌നം യാഥാർഥ്യമാകാൻ പോകുന്നത്. ആഭ്യന്തര-ആഗോള വിപണിയിലേക്കുള്ള ഐഫോണുകളാണ് ടാറ്റ നിർമിക്കാൻ പോകുന്നത്. ഉപ്പ് മുതൽ സോഫ്റ്റ് വെയറുകൾ വരെ നിർമിക്കുന്ന ടാറ്റയായിരിക്കും ഇന്ത്യയിലെ ആദ്യ ഇന്ത്യൻ ഐഫോൺ നിർമാതാക്കൾ. ഐ ഫോൺ നിർമാണം ചൈനയ്ക്ക് പുറത്തേക്ക് കൊണ്ടുവരാനുള്ള ആപ്പിളിന്റെ തീരുമാനമാണ് ടാറ്റയ്ക്കും രാജ്യത്തിന്റെ മെയ്ക്ക് ഇൻ ഇന്ത്യ സ്വപ്‌നങ്ങൾക്കും വളമായത്. 1040 കോടിയുടെ വിൽപ്പനകർണാടകയിലെ വിസ്ട്രണിന്റെ ഫാക്ടറി 1,040 കോടി രൂപയ്ക്കാണ് ടാറ്റയ്ക്ക് വിൽക്കുന്നതെന്ന് കമ്പനി വൃത്തങ്ങൾ പറഞ്ഞു. ടാറ്റ ഇലക്ട്രോണിക്‌സ് പ്രൈവറ്റ് ലിമിറ്റഡിന് 100% പരോക്ഷ ഓഹരി നൽകാൻ വെള്ളിയാഴ്ച ചേർന്ന കമ്പനി ബോർഡ്…

Read More

ഇന്ത്യയിലേക്ക് സ്വർണ കള്ളക്കടത്തും വർധിക്കുന്നു, ഒപ്പം കടത്തിയ സ്വർണം പിടിച്ചെടുക്കലും വർധിച്ചതായി കേന്ദ്ര ഏജൻസികളുടെ കണക്കുകൾ വ്യക്തമാക്കുന്നു. ഇത്തരത്തിൽ കടത്തുന്ന സ്വർണം പിടിച്ചെടുക്കുന്നത് ഇക്കൊല്ലം ഇതുവരെ 43 ശതമാനം വർധിച്ചതായി സെൻട്രൽ കസ്റ്റംസ് അറിയിക്കുന്നു. എന്നാൽ സ്വർണക്കടത്തിൽ വർദ്ധനവുണ്ടായിട്ടില്ലെന്നാണ് സെൻട്രൽ എക്‌സൈസിന്റെ നിലപാട്.കസ്റ്റംസ് വകുപ്പ് 2023-24 ആദ്യ പകുതിയിൽ 2,000 കിലോ കള്ളക്കടത്ത് സ്വർണം പിടിച്ചെടുത്തു. 2022-23ൽ മൊത്തത്തിൽ 3,800 കിലോഗ്രാം കള്ളക്കടത്ത് സ്വർണം ഇന്ത്യൻ അധികൃതർ പിടിച്ചെടുത്തിരുന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഉണ്ടായിരുന്നതിനേക്കാൾ 43 ശതമാനം കൂടുതലാണ് പിടിച്ചെടുത്തതെന്ന് സെൻട്രൽ ബോർഡ് ഓഫ് ഇൻഡെറക്‌ട് ടാക്‌സസ് ആൻഡ് കസ്റ്റംസ് (CBIC) ചെയർമാൻ സഞ്ജയ് കുമാർ അഗർവാൾ പറഞ്ഞു.മയക്കുമരുന്നുകളും വിദേശ സിഗരറ്റുകളും പിടികൂടി നശിപ്പിക്കുന്നതിനുള്ള പ്രത്യേക പ്രചാരണ പരിപാടിക്കും തുടക്കമിട്ടിരിക്കുകയാണ് CBIC.   2023 ഏപ്രിൽ-സെപ്റ്റംബർ മാസങ്ങളിൽ 22.25 ബില്യൺ ഡോളർ വിലമതിക്കുന്ന സ്വർണം ഇറക്കുമതി ചെയ്തതായി വാണിജ്യ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകൾ കാണിക്കുന്നു, ഇത് ഒരു വർഷം…

Read More

ഇന്റർനെറ്റിലെ ഡാർക്ക് പാറ്റേണുകൾ കണ്ടെത്താൻ സോഫ്റ്റ് വെയർ കൊണ്ടുവരാൻ കേന്ദ്ര സർക്കാർ. ഡാർക്ക് പാറ്റേണുകൾ കണ്ടെത്തുന്നതിന് ലോകത്തെ ആദ്യത്തെ സോഫ്റ്റ് വെയറായിരിക്കും ഇത്. ഇന്റർനെറ്റിൽ വിവിധ സേവനങ്ങളും ഉത്പന്നങ്ങളും ആളുകളെ തെറ്റിദ്ധരിപ്പിച്ച് വിൽക്കുന്നതിന് ടെക് കമ്പനികളാണ് ഡാർക്ക് പാറ്റേണുകൾ ഉപയോഗിക്കുന്നത്. പുതിയ സോഫ്റ്റ് വെയറിന്റെ സഹായത്തോടെ ഒരു വെബ്‌സൈറ്റോ ആപ്പോ തുറക്കുന്നതിന് മുമ്പ് ഇവ ഡാർക്ക് പാറ്റേണുകൾ ഉപയോഗിക്കുന്നുണ്ടോ എന്ന് ഉപഭോക്താക്കൾക്ക് മനസിലാക്കാൻ പറ്റുമെന്ന് കേന്ദ്ര ഉപഭോക്തൃ മന്ത്രാലയം അറിയിച്ചു. ഐഐടി ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയുടെ പങ്കാളിത്തതോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഓപ്പൺ സോഴ്‌സ് സോഫ്റ്റ് വെയർ നിർമിക്കാൻ ഹാക്കത്തോണും കേന്ദ്ര ഉപഭോക്തൃ മന്ത്രാലയം ആരംഭിച്ചു. സൗജന്യമായി ഡൗൺലോഡ് ചെയ്യാൻ പറ്റുന്ന മൊബൈൽ ആപ്പും മറ്റുമാണ് നിർമിക്കുന്നത്. വ്യാജനെ പിടിക്കുംയൂസർ എക്‌സിപീരിയൻസ് വിദഗ്ധൻ ഹാരി ബ്രിഗ്നാൾ (Harry Brignall) ആണ് ഡാർക്ക് പാറ്റേൺ എന്ന പദം ആദ്യമായി ഉപയോഗിക്കുന്നത്. വെബ്‌സൈറ്റോ ആപ്പോ വഴി ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതും സാധനം വാങ്ങാൻ നിർബന്ധിക്കുന്നതും വഞ്ചിക്കുന്നതുമെല്ലാം ഡാർക്ക്…

Read More

ടാറ്റ മോട്ടോഴ്സ് ഇന്ത്യയിൽ അവതരിപ്പിക്കുന്ന പഞ്ച്, ഹാരിയർ, കർവ്വ് എന്നിവയുടെ EV മോഡലുകൾ നൽകുക ഒറ്റ ചാർജിൽ 500 കിലോമീറ്റർ വരെ റേഞ്ച്. മാരുതി തങ്ങളുടെ 500 കി മീ റേഞ്ച് നൽകുന്ന സെമി എസ് യു വി ഡിജിറ്റൽ EV ടോക്കിയോ ഓട്ടോ ഷോയിൽ പ്രദർശിപ്പിച്ചതിനു പിന്നാലെയാണീ പ്രഖ്യാപനം. ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണിയിൽ കുറഞ്ഞ വിലയിൽ മികച്ച റേഞ്ചുള്ള ഇലക്ട്രിക് വാഹനങ്ങൾ പുറത്തിറക്കി കരുത്തു കാട്ടിയ Tata ഇപ്പോൾ പുതിയ ഇവികളുടെ നിര അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. ഇഷ്ടപെട്ട EV തിരഞ്ഞെടുക്കുന്നതിൽ നിന്നും ഉപഭോക്താക്കൾ പിന്നോട്ട് പോകുന്നത് ഉറപ്പില്ലാത്തതും, നന്നേ കുറവ് റേഞ്ച് പ്രശ്നം കാരണമാണ്.കുറഞ്ഞ റേഞ്ച്, ഉയർന്ന വില, പരിമിതമായ ചോയിസ്, ഇനിയും വികസിക്കാത്ത ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ എന്നിവയാണ് ഇവികൾ നേരിടുന്ന പ്രധാന വെല്ലുവിളികൾ എന്ന വിപണിയിലെ പൾസ് മനസ്സിലാക്കി ഇത് പരിഹരിക്കാനാണ് ടാറ്റ ശ്രമിക്കുന്നത്. ടാറ്റ പഞ്ച് ഇവി, ടാറ്റ ഹാരിയർ ഇവി, ടാറ്റ…

Read More

സീഡ് റൗണ്ട് ഫണ്ടിംഗിൽ 15 കോടി നേട്ടമുണ്ടാക്കി അഗ്രി ഫിൻടെക് സ്റ്റാർട്ടപ്പ് കിവി (കിസാൻ വികാസ്-KiVi). കാസ്പിയൻ ലീപ് (Caspian Leap), പൈപ്പർ സെറിക്ക (Piper Serica), യാൻ (YAN) തുടങ്ങിയവരിൽ നിന്ന് നിക്ഷേപം സമാഹരിച്ചതായി കിവി പറഞ്ഞു. ചെന്നൈ ഐഐടി മദ്രാസിൽ ഇൻകുബേറ്റ് ചെയ്ത അഗ്രി ഫിൻടെക് സ്റ്റാർട്ടപ്പാണ് കിവി. ജോബി സിഒ 2022 മാർച്ചിലാണ് കിവി ആരംഭിക്കുന്നത്. അടുത്ത വർഷത്തിനുള്ളിൽ 70 കോടിയുടെ പദ്ധതികൾ നടപ്പാക്കാനാണ് കിവി ലക്ഷ്യംവെക്കുന്നത്. എൻബിഎഫ്‌സി ലൈസൻസ് നേടാനുള്ള തയ്യാറെടുപ്പിലാണ് കിവി. ഇത്തവണ 10,000 കർഷകർക്കും 400 എൻട്രപ്രണർമാർക്കും വായ്പ നൽകാൻ കഴിയുമെന്നാണ് കിവി പ്രതീക്ഷിക്കുന്നത്. ചെറുകിട കർഷകർക്കും മറ്റും സാമ്പത്തിക സുസ്ഥിരത ഉറപ്പിക്കാൻ ഘടനാപരമായ വായ്പകൾ നൽകുകയാണ് തങ്ങളെന്ന് കിവി സിഇഒ ജോബി സിഒ പറഞ്ഞു. കർഷകർക്ക് വായ്പാ സഹായം കാർഷിക വിളകളുടെ വിലയിടിവും കൃഷിക്കാവശ്യമായ വളം അടക്കമുള്ള ഉത്പന്നങ്ങളുടെ വിലക്കയറ്റവും കാരണം ദുരിതത്തിലായ കർഷകരെ സഹായിക്കുകയാണ് അഗ്രി സ്റ്റാർട്ടപ്പിലൂടെ കിവി ചെയ്യുന്നത്.…

Read More

ഇന്ത്യ ഇനി 6G യിൽ ലോകത്തെ നയിക്കാൻ പോകുകയാണെന്ന് പ്രധാനമന്ത്രി  നരേന്ദ്ര മോദി. കേരളത്തിലെ കോഴിക്കോട് NIT യും, കുസാറ്റും അടക്കം രാജ്യത്തെ 100 സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അനുവദിച്ച 5ജി യൂസ് കെയ്സ് ലാബ് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഡൽഹിയിൽ ഉദ്‌ഘാടനം ചെയ്തു. ഡൽഹിയിൽ നടക്കുന്ന ഇന്ത്യൻ മൊബൈൽ കോൺഗ്രസ് 2023 – ഏഴാമത് എഡിഷനിൽ നടന്ന തത്സമയ വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് വിവിധ സ്ഥാപനങ്ങളിലെ 5ജി യൂസ് കെയ്സ് ലാബ് പ്രവർത്തനം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. ഐഎംസി. എഡിഷനും പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്തു . കേന്ദ്ര ടെലി കമ്യൂണിക്കേഷന്‍സ് വകുപ്പ് രാജ്യത്തെ തെരഞ്ഞെടുത്ത 100 അക്കാദമിക് സ്ഥാപനങ്ങളിലാണ് ഇക്കഴിഞ്ഞ കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച 5ജി യൂസ് കെയ്സ് ലാബുകള്‍ ഒരുക്കിയിട്ടുള്ളത്. വിദ്യാര്‍ഥികള്‍ക്കും സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ക്കും 5ജിയിലും അതിനപ്പുറവുള്ള സാങ്കേതിക വിദ്യകളിലും കഴിവുകള്‍ വളര്‍ത്തിയെടുക്കാനും നൂതന സാങ്കേതിക വിദ്യകളുമായി അടുത്തിടപഴകുവാനും ലക്ഷ്യം വയ്‌ക്കുന്നതാണ് 5ജി യൂസ് കെയ്സ് ലാബ്. ആഗോള ഡിജിറ്റല്‍…

Read More