Author: News Desk
Mumbai based B2B medical marketplace Medikabazaar raises 112 Cr in a funding round
Mumbai based B2B medical marketplace Medikabazaar raises 112 Cr in a funding round. Funding will be used to enhance technological abilities and supply chain infrastructure. Funding was led by HealthQuad, Ackermans & van Haaren. The company had raised $5 Mn in Series A funding last year. Medikabazaar enables ease of medical supplies to doctors and hospitals in Tier 2 and 3 cities.
ക്ലൗഡ് സര്‍വീസ് വഴിയുള്ള വീഡിയോ ഗെയിം ലോഞ്ച് ചെയ്ത് ഗൂഗിള്‍. ‘സ്റ്റാഡിയ’ വെബ് ബ്രൗസറിലൂടെയോ സ്മാര്‍ട്ട്ഫോണിലൂടെയോ ഗെയിം കളിക്കാം. ഈ വര്‍ഷം വീഡിയോ ഗെയിം ഇന്‍ഡസ്ട്രിയില്‍ 150 ബില്യണ്‍ ഡോളര്‍ നേടുമെന്ന് ഗൂഗിള്‍. ക്ലൗഡ് ടെക്ക്നോളജിയടക്കം പുത്തന്‍ ഫീച്ചറുകളുള്ള സ്റ്റാഡിയയ്ക്ക് ഗെയിമിങ് കണ്‍സോളുകള്‍ വേണ്ടി വരില്ല. ലാഗില്ലാതെ ഗെയിം കളിക്കാന്‍ സാധിക്കുമെന്നും ഇന്റര്‍നെറ്റ് സ്പീഡ് അനുസരിച്ച് ഗ്രാഫ്കിസില്‍ വ്യത്യാസം വരുമെന്നും കമ്പനി.
സംരംഭങ്ങള്‍ക്ക് വേണ്ടിയുള്ള ടെക്‌നോളജി വാങ്ങുന്നതിനായി ഗ്രാന്‍ഡ് നല്‍കാന്‍ സര്‍ക്കാര്‍. യൂണിവേഴ്സിറ്റി ലിങ്കേജ് പ്രോഗ്രാം വഴിയാണ് ഗ്രാന്‍ഡ് ലഭിക്കുന്നത്. യൂണിവേഴ്സിറ്റികളും ഇന്‍ക്യൂബേഷന്‍ സെന്ററുകളുമായി ലിങ്ക് ചെയ്യുന്ന പ്രോഗ്രാമിലൂടെ സാങ്കേതികവിദ്യകള്‍ക്കായി നിക്ഷേപം നടത്താനും സംരംഭകര്‍ക്ക് അവസരമുണ്ട്. എന്‍ഐടി, ഐഐടി അടക്കമുള്ള സ്ഥാപനങ്ങളില്‍ നിന്നും സാങ്കേതികവിദ്യകള്‍ വാങ്ങാം. (കൂടുതലറിയാന്‍ വീഡിയോ കാണാം). മെഷീനറിയ്ക്ക് വേണ്ടി സംഭരിക്കുന്ന അസംസ്‌കൃത വസ്തുക്കള്‍ക്കും വണ്‍ ടൈം ഗ്രാന്‍ഡ് ലഭ്യമാണ്. മാത്രമല്ല പരമാവധി പത്തു ലക്ഷം രൂപ വരെ സര്‍ക്കാര്‍ വഹിക്കും. സംരംഭകനും സര്‍ക്കാരും 50: 50 എന്ന കണക്കിലാണ് ചെലവ് വഹിക്കേണ്ടത്. ജില്ലാ വ്യവസായ കേന്ദ്രങ്ങള്‍ വഴി ഗ്രാന്‍ഡിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാമെന്നും പദ്ധതിയുമായി ബന്ധപ്പെട്ട മുഖ്യകാര്യങ്ങളും വിശദമാക്കുകയാണ് ഡിസ്ട്രിക്ട് ഇന്‍ഡസ്ട്രീസ് സെന്റര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ശ്രീ. ടി.എസ് ചന്ദ്രന്‍ (കൂടുതലറിയാന്‍ വീഡിയോ കാണാം)
ഇന്ത്യയിലെ ഏറ്റവും വലിയ ടെക്ക് സമ്മിറ്റ് ബെംഗലൂരുവില്‍. കര്‍ണാടക സര്‍ക്കാര്‍ നടത്തുന്ന ബെംഗലൂരു ടെക്ക് സമ്മിറ്റ് (bts) 2019 ലക്ഷ്യമിടുന്നത് ടെക്‌നോളജി ഇന്നൊവേഷന്‍. സ്മാര്‍ട്ട് ഐടി, സ്മാര്‍ട്ട് ബയോ, ഗ്ലോബല്‍ ഇന്നൊവേഷന്‍ അലയന്‍സസ് & ഇംപാക്ട്റ്റ് എന്നിവയില്‍ സെഷനുകളുണ്ടാകും. മള്‍ട്ടിട്രാക്ക് കോണ്‍ഫറന്‍സുകള്‍, റോബോ റീച്ചാര്‍ജ്, ബയോ പോസ്റ്റര്‍ എക്‌സിബിഷന്‍ എന്നിവയുമുണ്ട്.
E-commerce giant Flipkart outpaced Amazon in tier 2, 3 cities during the festive season of Diwali
E-commerce giant Flipkart outpaced Amazon in tier 2, 3 cities during the festive season of Diwali. This Diwali, the average order value of Flipkart was Rs 1.9K whereas Amazon’s was Rs 1.4K. Amazon’s sales were driven by customer loyalty as it had a higher NPS. Gross units shipped for Flipkart was 56% & Amazon’s was 44%. Customer cancellations were lower on Amazon.
ഇന്റഗ്രേറ്റഡ് പേയ്മെന്റ് സംവിധാനവുമായി ഫേസ്ബുക്ക്. ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള വാട്ട്‌സ്ആപ്പ്, മെസഞ്ചര്‍, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ എല്ലാ സേവനങ്ങള്‍ക്കും ഫേസ്ബുക്ക് പേ ലഭ്യമാകും. ഒറ്റ പ്ലാറ്റ്‌ഫോമിലുള്ള പേയ്മെന്റ് രീതി മറ്റുള്ളവയുമായി സമന്വയിപ്പിക്കും. എല്ലാ പ്രധാന ക്രെഡിറ്റ് / ഡെബിറ്റ് കാര്‍ഡുകള്‍ പേ പാല്‍ എന്നിവയും ഫേസ്ബുക്ക് പേ സപ്പോര്‍ട്ട് ചെയ്യും. ഉപയോക്താക്കള്‍ക്ക് അവരുടെ പേയ്‌മെന്റ് ഹിസ്റ്ററിയും പേയ്‌മെന്റ് രീതികളും കാണാനും നിയന്ത്രിക്കാനും കഴിയും. ഔദ്യോഗികവും അനൗദ്യോഗികവും ആയ പണമിടപാടുകള്‍ക്ക് ഫേസ്ബുക്ക് പേ സഹായിക്കും. യൂസര്‍ ക്രെഡന്‍ഷ്യലുകള്‍ സുരക്ഷിതമായി സംഭരിക്കാനും എന്‍ക്രിപ്റ്റ് ചെയ്യാനും ഫേസ്ബുക്ക് ഉറപ്പ് നല്‍കുന്നു. ആപ്പിളും ഗൂഗിളും സമാനമായ പേയ്‌മെന്റ് സംവിധാനങ്ങള്‍ നേരത്തെ ഇറക്കിയിരുന്നു. ഈ സേവനം 2019 നവംബറില്‍ യുഎസില്‍ ആരംഭിക്കും
ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ ഫ്യൂച്ചര്‍ ലൈഫ്സ്‌റ്റൈല്‍ ഫാഷനില്‍ നിക്ഷേപം നടത്താന്‍ ബ്ലാക്ക്സ്റ്റോണ്‍
ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ ഫ്യൂച്ചര്‍ ലൈഫ്സ്‌റ്റൈല്‍ ഫാഷനില്‍ നിക്ഷേപം നടത്താന്‍ ബ്ലാക്ക്സ്റ്റോണ്‍. ലോകത്തെ ഏറ്റവും വലിയ പ്രൈവറ്റ് ഇക്വിറ്റി ഫേമായ ബ്ലാക്ക്സ്റ്റോണ്‍ 1750 കോടിയാണ് നിക്ഷേപിക്കുന്നത്. ഫാഷന്‍ സെഗ്മന്റിലെ ബ്ലാക്ക്സ്റ്റോണിന്റെ ആദ്യ നിക്ഷേപമാണിത്. ഫ്യൂച്ചര്‍ ലൈഫ്സ്‌റ്റൈല്‍ ഫാഷനില്‍ ബ്ലാക്ക്സ്റ്റോണ്‍ നേരത്തെ 6 ശതമാനം ഓഹരി സ്വന്തമാക്കിയിരുന്നു. ഇന്‍ഡിഗോ നേഷനും ലീ കൂപ്പറുമടക്കം 30 ബ്രാന്‍ഡുകളാണ് ഫ്യൂച്ചര്‍ ലൈഫ്സ്റ്റൈല്‍ കൈകാര്യം ചെയ്യുന്നത്.
Blackstone invests Rs 1,750 Cr in Future Group’s Future Lifestyle Fashion. U.S based Blackstone is the world’s biggest private equity firm. This is the first investment by Blackstone in fashion segment. Blackstone had earlier acquired 6% stake in FLF. The investment will be managed by FLF’s holding company, Ryka Commercial Ventures.
ഇന്ത്യയില്‍ യൂസര്‍ ബേസ് ശക്തമാക്കാന്‍ Quora. രാജ്യത്ത് ആദ്യ ഓഫീസ് തുറക്കുന്നതിനൊപ്പം കൂടുതല്‍ പ്രാദേശിക ഭാഷകള്‍ ഉള്‍പ്പെടുത്തും. ഗുജറാത്തി, കന്നഡ, മലയാളം, തെലുങ്ക് എന്നീ ഭാഷകളിലും സര്‍വീസ് തുടങ്ങും. രാജ്യത്ത് 70 മില്യണ്‍ ആക്ടീവ് യൂസേഴ്സുണ്ടെന്നും Quora. ഹിന്ദി, ബംഗാളി, തമിഴ്, മറാത്തി എന്നീ ഭാഷകളില്‍ സപ്പോര്‍ട്ട് നല്‍കിയോടെ വളര്‍ച്ച ഇരട്ടിയായി. സംശയ നിവാരണത്തിനുള്ള സോഷ്യല്‍ നെറ്റ്വര്‍ക്കിങ് പ്ലാറ്റ്ഫോമാണ് Quora.
പാഷന് വേണ്ടി സ്വപ്നങ്ങള്‍ സാക്രിഫൈസ് ചെയ്ത് സ്റ്റാര്‍ട്ടപ് തുടങ്ങിയ അനുഭവം പങ്കുവെച്ച് യുവ സംരംഭകന്‍ ഡോണ്‍ പോള്‍. ഭിന്നശേഷിക്കാരായ ആളുകള്‍ക്ക് വേണ്ടിയുള്ള ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കുന്ന ഡെസിന്‍ടോക്‌സ് ടെക്ക്‌നോളജീസ് എന്ന സ്റ്റാര്‍ട്ടപ്പിന്റെ സിഇഒ ആയ ഡോണ്‍ സിവില്‍ സര്‍വീസ് പരീക്ഷയ്ക്കുള്ള ഒരുക്കങ്ങള്‍ ഉപേക്ഷിച്ചാണ് സ്റ്റാര്‍ട്ടപ്പ് തുടങ്ങിയത് (കൂടുതലറിയാന്‍ വീഡിയോ കാണാം). പാലക്കാട് വാവന്നൂര്‍ ശ്രീപതി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് ടെക്ക്‌നോളജിയില്‍ നടന്ന അയാം സ്റ്റാര്‍ട്ടപ്പ് സ്റ്റുഡിയോ വേദിയിലാണ് തന്റെ അനുഭവം ഡോണ്‍ പങ്കുവെച്ചത്. എന്‍ട്രപ്രണേഴ്‌സുമായി സംസാരിക്കുന്നതിലൂടെ ഒരു പരാജയം ഉണ്ടായാല്‍ എങ്ങനെ നേരിടണമെന്ന് വരെ വിദ്യാര്‍ത്ഥികള്‍ക്ക് മനസിലാക്കാന്‍ സാധിക്കുന്നുണ്ടെന്നും ഡോണ്‍ കൂട്ടിച്ചേര്‍ത്തു. ബിടെക്ക് ഡിഗ്രി കൊണ്ട് മാത്രം ഇന്നൊരാള്‍ക്ക് സര്‍വൈസ് ചെയ്യാന്‍ സാധിക്കുന്നില്ലെന്നും അഡീഷണല്‍ സ്‌കില്ലുകള്‍ സ്വന്തമാക്കേണ്ടതുണ്ടെന്നും കോളേജ് പ്രിന്‍സിപ്പല്‍. ഡോ. സി.ടി ജോര്‍ജ്ജ് അഭിപ്രായപ്പെട്ടു. വിദ്യാര്‍ത്ഥികളിലെ എന്‍ട്രപ്രണര്‍ഷിപ്പ് അഭിരുചി വളര്‍ത്താനും ഫ്യൂച്ചര്‍ ടെക്നോളജിയിലെ പുതിയ സാധ്യതകള്‍ വിദ്യാര്‍ത്ഥികളിലേക്ക് എത്തിക്കാനും ലക്ഷ്യമിട്ടാണ് ചാനല്‍ അയാം ക്യാമ്പസുകളില്‍ സ്റ്റാര്‍ട്ടപ് ലേണിംഗ് പ്രോഗ്രാം സംഘടിപ്പിക്കുന്നത്.…